UPDATES

സോഷ്യൽ വയർ

ഒരു അഡാര്‍ ലവ് സൗജന്യമായി കാണാം; ഒമര്‍ ലുലു

അഡാര്‍ ലവ് മുന്‍പ് കണ്ടവര്‍ക്ക് പുതിയ ക്ലൈമാക്‌സോടു കൂടി ചിത്രം ഒരു തവണ കൂടി സൗജന്യമായി കാണാവുന്നതാണ്.

ഒരു അഡാര്‍ ലവ് സിനിമ തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. റിലീസിനു മുന്‍പും പിന്‍പും നിരവധി വിമര്‍ശനങ്ങളാണ് ചിത്രം ഏറ്റുവാങ്ങിയത്. പുതുമുഖങ്ങളെ അണിനിരത്തിയുള്ള ചിത്രമാണ് അഡാര്‍ ലവ്വ്.

എന്നാല്‍ റിലീസിന് ശേഷവും വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നപ്പോള്‍ പുതിയ ക്ലൈമാക്‌സോടു കൂടി ചിത്രം പ്രേക്ഷകര്‍ക്കു മുന്നില്‍ വീണ്ടും എത്തുകയാണ്. ഒപ്പം ചിത്രം മുന്‍പ് കണ്ടവര്‍ക്ക് സംവിധായകന്റെ വക ഒരു സമ്മാനവും.

അഡാര്‍ ലവ് മുന്‍പ് കണ്ടവര്‍ക്ക് പുതിയ ക്ലൈമാക്‌സോടു കൂടി ചിത്രം ഒരു തവണ കൂടി സൗജന്യമായി കാണാവുന്നതാണ്. ചിത്രം മുന്‍പ് കണ്ടതിന്റെ ടിക്കറ്റുമായെത്തിയാല്‍ സിനിമ സൗജന്യമായി കാണാന്‍ സാധിക്കുമെന്ന് സംവിധായകന്‍ ഒമര്‍ ലുലു തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് അറിയിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍