UPDATES

സോഷ്യൽ വയർ

അമിതമായി ഭക്ഷണം കഴിച്ചു; അതിഥിക്ക് ബില്‍ അയച്ചുകൊടുത്ത് വധുവിന്റെ പിതാവ്

അജ്ഞാതയായ സ്ത്രീയുടെ കുറിപ്പ് വൈറലായതോടെ നിരവധി പേരാണ് ഇവരെ പിന്തുണച്ചും വധുവിന്റെ വീട്ടുകാരെ പരിഹസിച്ചും രംഗത്തെത്തിയിരിക്കുന്നത്‌

വിവാഹസല്‍ക്കാരത്തില്‍ കുട്ടികള്‍ക്കുള്ള ഭക്ഷണത്തിന് പകരം മുതിര്‍ന്നവരുടെ ഭക്ഷണം കഴിച്ച 16കാരന്റെ അമ്മയ്ക്ക് ബില്‍ അയച്ചുകൊടുത്ത് വധുവിന്റെ പിതാവ്. മകന്‍ അനുവാദമില്ലാത്ത ഭക്ഷണം കഴിച്ചെന്ന് ചൂണ്ടിക്കാണിച്ച് ബില്‍ അയച്ചുകൊടുത്തിരിക്കുന്നത്. ബില്‍ ലഭിച്ച സ്ത്രീ തന്നെയാണ് ഇക്കാര്യം റെഡ്ഡിറ്റിലൂടെ അറിയിച്ചിരിക്കുന്നത്. ഇവരുടെ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും അമേരിക്കക്കാരിയാണെന്നാണ് ഡെയ്‌ലി മെയ്ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റെഡ്ഡിറ്റിലെ ഇവരുടെ സന്ദേശം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

കുട്ടികള്‍ക്ക് അനുവദിച്ചതിലും അമിതമായ അളവില്‍ ഭക്ഷണം കഴിച്ചതിനാല്‍ കാറ്ററിംഗ് ഏജന്‍സി കൂടുതല്‍ കാശ് ഈടാക്കിയെന്നും ആ കാശ് നിങ്ങള്‍ നല്‍കണമെന്നുമാണ് വധുവിന്റെ അച്ഛന്‍ ആവശ്യപ്പെട്ടത്. തനിക്ക് ക്ഷണപത്രം കിട്ടിയിട്ടാണ് വിവാഹത്തിന് പോയതെന്ന് സ്ത്രീയുടെ റെഡ്ഡിറ്റ് കുറിപ്പില്‍ പറയുന്നു. വിവാഹ സത്ക്കാരത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വെവ്വേറെയാണ് ഭക്ഷണം സജ്ജീകരിച്ചത്. എന്നാല്‍ സ്ത്രീ കുട്ടിക്കായി മുതിര്‍ന്നവരുടെ ഭക്ഷണം വാങ്ങി നല്‍കുകയായിരുന്നു.

വീട്ടില്‍ മടങ്ങിയെത്തിയതിനു ശേഷമാണ് വധുവിന്റെ വീട്ടില്‍ നിന്ന് ഫോണ്‍ സന്ദേശം ലഭിച്ചത്. ഭക്ഷണത്തിന് അമിതമായ കാശ് കാറ്ററിങ് സര്‍വീസ് ഏജന്‍സി ഈടാക്കിയെന്നും ഈ പണം നിങ്ങള്‍ നല്‍കണമെന്നുമായിരുന്നു സന്ദേശം. നല്‍കകേണ്ട പണത്തിന്റെ ബില്ലും ഇവര്‍ അയച്ചു നല്‍കി. അജ്ഞാതയായ സ്ത്രീയുടെ കുറിപ്പ് വൈറലായതോടെ നിരവധി പേരാണ് ഇവരെ പിന്തുണച്ചും വധുവിന്റെ വീട്ടുകാരെ പരിഹസിച്ചും രംഗത്തെത്തിയിരിക്കുന്നത്‌.

മുതിര്‍ന്നവര്‍ക്കുള്ള എല്ലാ വിഭവങ്ങളുടെയും കുട്ടികള്‍ക്കുള്ള പതിപ്പും സല്‍ക്കാരത്തില്‍ ലഭ്യമായിരുന്നെങ്കിലും തന്റെ മകന്‍ അതിനേക്കാള്‍ മുതിര്‍ന്ന കുട്ടിയാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ തങ്ങളുടെ ടേബിളില്‍ ഒരു ചിക്കന്‍ മീല്‍ കുറവുണ്ടാകുകയും കുട്ടികള്‍ക്കുള്ള മീല്‍ അധികമായുണ്ടാകുകയും ചെയ്തു. തങ്ങളാരും കുട്ടികള്‍ക്കുള്ള ഭക്ഷണം ആവശ്യപ്പെട്ടിരുന്നില്ല. വെയ്റ്ററെ ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ അവര്‍ അത് മാറ്റി നല്‍കുകയും ചെയ്തു. എന്നാല്‍ ഇതെല്ലാം കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോഴാണ് തനിക്ക് വധുവിന്റെ വീട്ടില്‍ നിന്നും കോള്‍ വന്നതെന്നും ഇവര്‍ വ്യക്തമാക്കുന്നു.

also read:ഹിന്ദി യഥാര്‍ത്ഥത്തില്‍ ദേശീയ ഭാഷയും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷയുമാണോ? ഭരണഘടനയും കണക്കുകളും പറയുന്നത് ഇങ്ങനെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍