ഇരുപതിൽ ഇരുപത് സീറ്റും വലതുപക്ഷത്തിന് തൂത്തുവാരാൻ എന്ന് മനസ്സിലാക്കാൻ യു.ഡി.എഫ് പ്രവർത്തകർക്ക് കഴിയേണ്ടതാണ്
തൃത്താല എം.എല്‍.എ വി.ടി ബല്‍റാമിനെ ട്രോളി നിലമ്പൂര്‍ എം.എല്‍.എയും പൊന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ പി.വി അന്‍വര്‍. കാസര്‍ഗോഡ് മണ്ഡലത്തിലെ പിലാത്തറയിലെ സി.പി.എം പ്രവര്‍ത്തകരുടെ കള്ളവോട്ട് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയതിനു പിന്നാലെ വി.ടി ബല്‍റാം ഇട്ട പോസ്റ്റിനെതിരെയാണ് പി.വി അന്‍വര്‍ രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കാസര്‍ഗോഡ് മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്തത് സ്ഥിതീകരിച്ചു കൊണ്ടുള്ള മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വാര്‍ത്ത ഷെയര്‍ ചെയ്തു കൊണ്ടാണ് ബല്‍റാമിനെ ട്രോളി പി.വി അന്‍വര്‍ എത്തിയത്. കള്ളവോട്ട് ചെയ്യുന്നത് യഥാര്‍ത്ഥ യു.ഡി.എഫ് രീതിയല്ലെന്നും ഈ കാലഘട്ടത്തില്‍ വലത് പക്ഷത്തിന് നേരെ ഇങ്ങനെയൊരു ആക്ഷേപമുയരുന്നത് ഫാഷിസ്റ്റുകള്‍ക്കു വളമാകുമെന്നും തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പി.വി അന്‍വര്‍ പറഞ്ഞു.
പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍,
“കള്ളവോട്ട് ചെയ്യുന്നത് യഥാർത്ഥ യു.ഡി.എഫ് രീതിയല്ല. ഈ കാലഘട്ടത്തിൽ വലത് പക്ഷത്തിന് നേരെ ഇങ്ങനെയൊരു ആക്ഷേപമുയരുന്നത് ഫാഷിസ്റ്റുകൾക്ക് വളമാകും.ഈ സർക്കാരിന് മുൻപ് ഭരിച്ച മുഖ്യന്റെ അഞ്ച് വർഷത്തെ(സോളാർ ഉൾപ്പെടെ)എല്ലാം തികഞ്ഞ ഭരണം മാത്രം മതി ഇരുപതിൽ ഇരുപത് സീറ്റും വലതുപക്ഷത്തിന് തൂത്തുവാരാൻ എന്ന് മനസ്സിലാക്കാൻ യു.ഡി.എഫ് പ്രവർത്തകർക്ക് കഴിയേണ്ടതാണ്.”
– ലെ ആസ്ഥാന ഫേസ് ബുക്ക് ബുദ്ധിജീവി
#ശുഭദിനം’
Read More : വിദ്യാർത്ഥിനിക്ക് പരാതിയില്ല; ആത്മഹത്യാശ്രമത്തിനു കാരണം തുടർച്ചയായി ക്ലാസ്സുകൾ മുടങ്ങിയത്: പൊലീസ്