UPDATES

സോഷ്യൽ വയർ

‘മി. മോദി, നിങ്ങള്‍ക്കീ റാലി തകര്‍ക്കാന്‍ കഴിയില്ല’, പിന്നാലെ ഷോക്ക്; പാക്കിസ്ഥാന്‍ മന്ത്രിയുടെ വീഡിയോ വൈറല്‍

ഷെയ്ക്ക് റഷിദ് അഹമ്മദിന് ഷോക്കേല്‍ക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാശ്മീര്‍ നയത്തിനെതിരെ ആഞ്ഞടിക്കവേ, പാക്കിസ്ഥാന്‍ റെയില്‍വെ മന്ത്രി ഷെയ്ക്ക് റഷീദിന് ഷോക്കേല്‍ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കാശ്മീര്‍ വിഷയത്തില്‍ കാശ്മീരി ജനതയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്നലെ പാക്കിസ്ഥാനില്‍ നടന്ന റാലിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നിങ്ങളുടെ ഉദ്ദേശത്തെക്കുറിച്ച് ഞങ്ങള്‍ക്കറിയാം മോദി’ എന്നു പറഞ്ഞു കഴിഞ്ഞതുമാണ് ഷോക്കേറ്റത്.

മോദിക്കെതിരെ സംസാരിച്ച പാക് മന്ത്രിക്ക് ഷോക്കേല്‍ക്കുന്നു എന്നു പറഞ്ഞാണ് വീഡിയോ ഷെയര്‍ ചെയ്യപ്പെടുന്നത്. ‘അത് വൈദ്യുത പ്രവാഹമായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. കാര്യമാക്കേണ്ടതില്ല. മോദിക്ക് ഈ റാലി നശിപ്പിക്കാന്‍ കഴിയില്ല’ എന്നു പറഞ്ഞാണ് മന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

ഒക്ടോബാറിലോ നവംബറിലോ ഇന്ത്യയുമായി ‘അന്തിമയുദ്ധം’ നടക്കുമെന്ന് മന്ത്രി പറഞ്ഞതും ഏറെ വിവാദമായിരുന്നു. കാശ്മീര്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ്  ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയേയും പാക്കിസ്ഥാനെയും ചതിക്കുകയായിരുന്നു എന്നും റഷീദ് പറഞ്ഞിരുന്നു.

Video: നാദിയ കൊമനേച്ചിയെ അമ്പരപ്പിച്ച ജിംനാസ്റ്റിക്സുമായി ഒരു പെണ്‍കുട്ടി (വീഡിയോ)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍