UPDATES

സോഷ്യൽ വയർ

ഇന്ത്യക്കാര്‍ മരിക്കാന്‍ തയ്യാറായിക്കോ, വിചിത്ര ഭീഷണിയുമായി പാക്കിസ്ഥാനി ഗായിക-വീഡിയോ

മുതലകളുമായും ഇടപഴകുന്ന വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് പിര്‍സദ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലുള്ള വിയോജിപ്പ് അറിയിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യക്കാര്‍ക്കും വിചിത്രമായ രീതിയില്‍ ഭീഷണിയുമായി പാക്കിസ്ഥാനി നടിയും, ഗായികയുമായ റാബി പിര്‍സദ. പാമ്പുകളുമായും, മുതലകളുമായും ഇടപഴകുന്ന വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് പിര്‍സദ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലുള്ള വിയോജിപ്പ് അറിയിച്ചിരിക്കുന്നത്. ഈ വീഡിയോ പര്‍സദ സമര്‍പ്പിച്ചിരിക്കുന്നത് പി എം നരേന്ദ്ര മോദിക്കാണ്.

ഇന്ത്യക്കാര്‍ മരിക്കാന്‍ തയ്യാറായിക്കോ, ഈ പാമ്പുകളോയും, മുതലകളേയും ഞാന്‍ അങ്ങോട്ട് പറഞ്ഞ് വിടും എന്നാണ് പര്‍സദ വീഡിയോയില്‍ പറയുന്നത്.

ഒരു കാശ്മീരി പെണ്‍കുട്ടിയെന്ന നിലയില്‍ ഈ പാമ്പുകളെയെല്ലാം നരേന്ദ്രമോദിക്ക് സമ്മാനിക്കാന്‍ ഞാന്‍ തയ്യാറാണ്. മരിക്കാന്‍ തയ്യാറായിക്കോയെന്നും, എന്റെ സഹോദരങ്ങള്‍ സമാധാനപ്രിയരാണെന്നും, കാശ്മീരിനൊപ്പം നിലകൊള്ളുന്നുവെന്നും പര്‍സദ വീഡിയോയില്‍ പറയുന്നു.

ആഗസ്റ്റ് 17 ന് പര്‍സദ കാശ്മീര്‍ വിഷയത്തെ അടിസ്ഥാനമാക്കി ഒരു പാട്ട് പുറത്തിറക്കിയിരുന്നു. ഞങ്ങള്‍ പാക്കിസ്ഥാന്‍കാര്‍ കാശ്മീരിനെ സ്‌നേഹിക്കുന്നുവെന്ന് മറ്റൊരു ട്വിറ്റില്‍ പര്‍സദ പറഞ്ഞിരുന്നു. ഈ വിചിത്രമായ ഭീഷണി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍