UPDATES

സോഷ്യൽ വയർ

ഇന്ത്യയ്ക്ക് പാക്കിസ്ഥാനെ പേടിയോ

ഇംഗ്ലണ്ടിനെതിരായ മല്‍സരം ഇന്ത്യ ജയിക്കേണ്ടത് ഇന്ത്യയേക്കാള്‍ പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ടീമുകളുടെ ആവശ്യമായിരുന്നു.

‘പാക്കിസ്ഥാനോടുള്ള ഇന്ത്യയുടെ ഭയമാണ് ഇന്നത്തെ മല്‍സരത്തെ അവര്‍ സമീപിച്ച രീതി വെളിപ്പെടുത്തുന്നത്. കുറഞ്ഞപക്ഷം കമന്ററി ബോക്‌സില്‍ ഇക്കാര്യം തുറന്നു പറയാനെങ്കിലുമുള്ള ആര്‍ജവം കാണിച്ച സൗരവ് ഗാംഗുലിക്ക് അഭിനന്ദനം’ പാക്കിസ്ഥാന്‍ മന്ത്രിയും പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അടുപ്പക്കാരനുമായ അലി ഹൈദര്‍ സയീദി കുറിച്ച വാക്കുകള്‍.

ഇംഗ്ലണ്ടിനെതിരായ മല്‍സരം ഇന്ത്യ ജയിക്കേണ്ടത് ഇന്ത്യയേക്കാള്‍ പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ടീമുകളുടെ ആവശ്യമായിരുന്നു. സെമിഫൈനല്‍ പ്രവേശം എന്ന സ്വപ്നത്തിലേക്ക് ചിറകു വിടര്‍ത്താന്‍ പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലദേശ് ടീമുകള്‍ക്ക് ഇന്ത്യയുടെ വിജയമായിരുന്നു വേണ്ടത്.

പക്ഷേ കളത്തില്‍ എല്ലാം കൈവിട്ടുപോയി. ഇന്ത്യ മനഃപൂര്‍വം കളി തോറ്റുകൊടുത്തു എന്ന രീതിയിലാണ് പാക്കിസ്ഥാനിലെ പൊതുവികാരം. മന്ത്രിമാരും രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും സാധാരണ ആരാധകര്‍ പോലും പ്രകടിപ്പിക്കുന്നത് ഇതേ വികാരം തന്നെ.’ ക്രിക്കറ്റിനെ സംബന്ധിച്ച് ലോകത്തിലെ ഏറ്റവും വലിയ വേദിയായ ലോകകപ്പിലാണ് ഇതൊക്കെ സംഭവിക്കുന്നത്. അതും ഐസിസിയുടെ മൂക്കിനു താഴെ. ലജ്ജാകരം’  പാക്കിസ്ഥാനി മാധ്യമപ്രവര്‍ത്തകനായ കഷിഫ് അബ്ബാസി ട്വിറ്ററില്‍.

പാക്കിസ്ഥാനെ പുറത്താക്കുന്നതിന് ഇന്ത്യ മനഃപൂര്‍വം തോറ്റുകൊടുക്കാന്‍ സാധ്യതുണ്ടെന്ന് മല്‍സരത്തിനു മുന്‍പുതന്നെ മുന്‍ പാക്കിസ്ഥാന്‍ താരം ബാസിത് അലി അഭിപ്രായപ്പെട്ടിരുന്നു. സെമിയില്‍ കടക്കാന്‍ പാക്കിസ്ഥാനെ സഹായിക്കുന്നതിന് ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കണമെന്ന ആവശ്യവുമായി മുന്‍ പാക്കിസ്ഥാന്‍ താരം ശുഐബ് അക്തറും രംഗത്തെത്തിയിരുന്നു.

Read More : ഞാറ് നടും, ട്രാക്ടറോടിക്കും; വരമ്പത്തല്ല, പാടത്താണ് രമ്യാ ഹരിദാസ് എംപി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍