UPDATES

സോഷ്യൽ വയർ

‘തൊട്ടാൽ പൊളിയുന്ന കൺസ്ട്രക്ഷൻ’, പാലമല്ല പാലാരിവട്ടം പുട്ട്

പാലാരിട്ടം ഫ്ലൈഓവറിന്റെ അത്രയും സോഫ്റ്റാണ് തങ്ങളുടെ പുട്ടെന്നാണ് ഹോട്ടൽ അവകാശപ്പെടുന്നത്.

വിവാദങ്ങളിൽ നിറയുകയാണ് പാലാരിവട്ടം പാലം. ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വർഷം കൊണ്ട് ഗതാഗത യോഗ്യമല്ലാതായതോടെയാണ് എറണാകുളം നഗരത്തിലെ പാലാരിവട്ടം ഫ്ലൈഓവർ വാർത്തകളിൽ ഇടം നേടിയത്. പാലാരിവട്ടം പാലം പഞ്ചവടിപാലമാവുമോ എന്ന് ഹൈക്കോടതി പോലും ചോദിച്ചിരിക്കുകയാണ്.

പാലത്തെ കുറിച്ച് ഇതിനോടകം നിരവധി ട്രോളുകളും ഇറങ്ങിക്കഴിഞ്ഞിട്ടുണ്ട്. എന്നാൽ പൊളിച്ച് പണിയാൻ തീരുമാനിച്ച പാലത്തെ പരസ്യത്തിനായി ഉപയോഗിച്ചാലോ. ഭക്ഷണത്തിന് പ്രസിദ്ധമായ തലശ്ശേരിയിലാണ് പാലാരിവട്ടം പാലം പരസ്യത്തിന് ഉപയോഗിക്കുന്നത്. അതും മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമായ പുട്ടിന് വേണ്ടി.

തൊട്ടാല്‍ പൊളിയുന്ന കൺസ്ട്രക്ഷൻ, പാലാരിവട്ടം പുട്ട്. എന്നാണ് തലശ്ശേരിയിലെ ലാഫെയർ എന്ന ഹോട്ടൽ തങ്ങളുടെ പുട്ടിന് നൽകുന്ന വിശേഷണം. പാലാരിട്ടം ഫ്ലൈഓവറിന്റെ അത്രയും സോഫ്റ്റാണ് തങ്ങളുടെ പുട്ടെന്നാണ് ഹോട്ടൽ അവകാശപ്പെടുന്നത്. പരസ്യം ഇതിനോടകം മലയാളി സോഷ്യൽ മീഡിയ ഫീഡുകളിൽ വൈറലായിട്ടുണ്ട്. നിരവധി കമന്റുകളാണ് പരസ്യത്തിന് ലഭിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍