UPDATES

സോഷ്യൽ വയർ

ഷോപ്പിങ്ങ് മാളിലെ സിസിടിവി ദൃശ്യങ്ങളില്‍ പുള്ളിപ്പുലിയുടെ ചിത്രങ്ങള്‍; പ്രദേശത്ത് നിയന്ത്രണം ഏര്‍പ്പെടുത്തി പോലീസ്

പുലിയെ പിടിക്കാന്‍ പോലീസും ഫോറസ്റ്റ് ഓഫീസേഴ്‌സും മാളില്‍ എത്തുകയും തിരച്ചില്‍ നടത്തുകയും ചെയ്തു.

മാഹാരാഷ്ട്രയിലെ താനെ ജില്ലയിലെ പ്രമുഖ ഷോപ്പിങ്ങ് മാളിലും ഹോട്ടലിലുമാണ് കഴിഞ്ഞ ദിവസം പുള്ളിപുലിയെ കാണുന്നത്.  സ്റ്റെയര്‍ കെയ്‌സിനു പിന്നില്‍ മറഞ്ഞിരിക്കുന്ന പുള്ളിപുലിയെ സി.സി.ടി.വി ദൃശ്യങ്ങളിലൂടെയാണ് കണ്ടത്. ഇതേതുടര്‍ന്ന്  ഈ പ്രദേശത്തെ താമസക്കാര്‍ക്കും   വഴിയാത്രക്കാര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.

കോറം മാളിലെ പാര്‍ക്കിങ്ങ് സ്ഥലത്തേക്ക് കടക്കുന്ന വഴിയില്‍ പുള്ളിപുലിയെ കണ്ടതിനെ തുടര്‍ന്ന് പോലീസിനെയും ഫോറസ്റ്റ് ഓഫീസറിനെയും വിവരം അറിയിക്കുക ആയിരുന്നുവെന്ന് താനെ,സിവിക് ബോഡിസ് റീജിയണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെല്‍ ചീഫ് സന്തോഷ് കാദം പറഞ്ഞു.

പുലിയെ പിടിക്കാന്‍ പോലീസും ഫോറസ്റ്റ് ഓഫീസേഴ്‌സും പെട്ടെന്നു തന്നെ താനെ,സമത നഗറിലുള്ള മാളില്‍ എത്തുകയും തിരച്ചില്‍ നടത്തുകയും ചെയ്തു. എന്നാല്‍ രണ്ടു മണിക്കൂറോളം പുലിയെ തിരഞ്ഞെങ്കിലും കണ്ടെത്താന്‍ ആയില്ല. മാളിന്റെ പരിസര പ്രദേശത്തുള്ള മതിലിലൂടെ പുലി ചാടി രക്ഷപ്പെട്ടിട്ടുണ്ടാകും എന്ന് സന്തോഷ് കാദം പറഞ്ഞു.

അതിനു ശേഷം മാളിനു അടുത്തുള്ള ഒരു കെട്ടിടത്തിന്റെ ബേസ്‌മെന്റിലും ചില ആളുകള്‍ പുലിയെ കണ്ടതായും, പുലിയെ പിടിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍