UPDATES

സോഷ്യൽ വയർ

“ഏറ്റവും മോശപ്പെട്ട അജ്ഞത രാഷ്ട്രീയ അജ്ഞതയാണ്”: വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് പാര്‍വതി തിരുവോത്ത്‌

അവരുടെ രാഷ്ട്രീയ അറിവില്ലായ്മകൊണ്ടുതന്നെ കുട്ടികള്‍ എങ്ങനെ ഉപേക്ഷിക്കപ്പെടുന്നുവെന്നോ, രാഷ്ട്രീയക്കാരുടെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയെല്ലാം നടക്കുന്നുവെന്നോ, കുത്തക കമ്പനികളുടെ അഴിമതികള്‍ എങ്ങനെ പുരോഗമിക്കുന്നുവെന്നോ അയാള്‍ അറിയുകയില്ല.

ഏറ്റവും ഗൗരവമേറിയ അറിവില്ലായ്മ രാഷ്ടീയപരമായ അറിവില്ലായ്മയാണ്. ഇത്തരക്കാര്‍ ഒന്നും കേള്‍ക്കുകയോ, പറയുകയോ ഇല്ല. രാഷ്ട്രീയ പരമായ ഒന്നിലും ഇവര്‍ ഇടപെടുകയില്ല. ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതിനുശേഷം നടി പാര്‍വ്വതി തിരുവോത്ത് ഫെയ്‌സ് ബുക്കില്‍ ബെര്‍ട്ടോള്‍ട്ട് ബ്രെക്റ്റിന്റെ വരികള്‍ കുറിച്ചു.

തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ പാര്‍വ്വതി ഇങ്ങനെ എഴുതുന്നു, ‘നിത്യജീവിതവുമായി ബന്ധപ്പെട്ട എന്തും നമ്മുടെ രാഷ്ട്രീയ തീരുമാനത്തെ ആശ്രയിച്ചിരിക്കും. അതില്‍ ജീവന്റെ വില,ബീന്‍സ് ,മത്സ്യം, മാവ്, വാടക, ഷൂ,മരുന്നുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. താന്‍ രാഷ്ട്രീയത്തില്‍ അറിവില്ലാത്തവരാണെന്ന് ചിലര്‍ അഹങ്കാരത്തോടെ പറയുന്നു.

അവരുടെ രാഷ്ട്രീയ അറിവില്ലായ്മകൊണ്ടുതന്നെ വേശ്യാവൃത്തിയിലേക്ക് ഒരാള്‍ എങ്ങനെ എത്തിച്ചേരുന്നുവെന്നോ, കുട്ടികള്‍ എങ്ങനെ ഉപേക്ഷിക്കപ്പെടുന്നുവെന്നോ, രാഷ്ട്രീയക്കാരുടെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയെല്ലാം നടക്കുന്നുവെന്നോ, കുത്തക കമ്പനികളുടെ അഴിമതികള്‍ എങ്ങനെ പുരോഗമിക്കുന്നുവെന്നോ അയാള്‍ അറിയുകയില്ല.

ഇപ്പോള്‍ ചിന്തിക്കുക അല്ലെങ്കില്‍ പിന്നീടൊരിക്കലുമതിന് കഴിയില്ല’ എന്ന് പാര്‍വ്വതി തന്റെ പോസ്റ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍