UPDATES

സോഷ്യൽ വയർ

വിദ്യാര്‍ത്ഥിയെ കുത്തിയ ആ പേനയുടെ നിര്‍മ്മാതാക്കള്‍ ഞങ്ങളല്ല, യൂണിവേഴ്‌സിറ്റി സംഭവത്തില്‍ പ്രതികരിച്ച് പെന്‍ ഹീറോ കമ്പനി

ഹീറോ പേന ബഹിഷ്‌കരിക്കുക എന്ന് പരാമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റുകളും വന്ന് തുടങ്ങിയതോടെയാണ് പെന്‍ ഹീറോ ഡോട്ട് കോം മറുപടിയുമായെത്തിയത്.

ആ കുറ്റകൃത്യങ്ങളുമായി ഞങ്ങള്‍ക്കൊരു ബന്ധവുമില്ല. ഇത്തരം ക്രൈമുകളുമായി ബന്ധപ്പെടുത്തിയിട്ടുള്ള എല്ലാ പോസ്റ്റുകളും കമന്റുകളും നീക്കം ചെയ്യുന്നു. യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റതുമായി ബന്ധപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ട്രോളുകള്‍ക്കും, ചീത്തവിളികള്‍ക്കും പെന്‍ ഹീറോ കുറിച്ച മറുപടിയാണിത്.

എസ്എഫ്‌ഐയുടെ പേരില്‍ പുറത്തുവന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലായിരുന്നു സംഘര്‍ഷത്തിനിടെ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റത് ഹീറോ പേനകൊണ്ടാണെന്ന പരാമര്‍ശമുണ്ടായത്. ഇതിനെ തുടര്‍ന്ന് നിരവധി ട്രോളുകളും കമന്റുകളുംകൊണ്ട് പെന്‍ ഹീറോയുടെ പേജ് നിറയുകയായിരുന്നു. ഹീറോ പേന ബഹിഷ്‌കരിക്കുക എന്ന് പരാമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റുകളും വന്ന് തുടങ്ങിയതോടെയാണ് പെന്‍ ഹീറോ ഡോട്ട് കോം മറുപടിയുമായെത്തിയത്.

കഴിഞ്ഞ ദിവസം യൂണിവേഴ്‌സിറ്റി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിന് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ കുത്തേറ്റിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഖിലിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെയാണ് കുത്തിയതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

ഹീറോ പേനകൊണ്ട് വിദ്യാര്‍ത്ഥി തന്റെ ശരീരത്തില്‍ സ്വയം മുറിവേല്‍പ്പിച്ചുവെന്ന പോസ്റ്റുവന്ന പേജ് എസ്എഫ്‌ഐയുടെ നിയന്ത്രണത്തില്‍ ഉള്ളതല്ലെന്നും, സംഘടനയെ കരിവാരി തേക്കുവാനും വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കാനും മുതലെടുക്കാനും ശ്രമിക്കുന്നവരുടെ നിയന്ത്രണത്തില്‍ ഉള്ളതാണെന്നും. ഈ പേജിലെ ഇത്തരത്തില്‍ ഉള്ള പോസ്റ്റുകള്‍ അര്‍ഹിക്കുന്ന അവജ്ഞതയോടെ തള്ളിക്കളയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരം എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി പ്രസിഡന്റ് അഭിജിത് ജെ ജെ സെക്രട്ടറി റിയാസ് വഹാബ് എന്നിവര്‍ രംഗത്ത് വന്നിരുന്നു.

എസ്എഫ്‌ഐയുടെ പേരില്‍ പുറത്തുവന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സഖാക്കളെ ,

യൂണിവേഴ്‌സിറ്റി കോളേജ് ക്യാംപസില്‍ ഇന്ന് നടന്നത് ഒരു ഒറ്റപ്പെട്ട സംഭവമാണ്,
ക്ലാസ്സില്‍ സെമിനാര്‍ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചില വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തമാശയ്ക്ക് തുടങ്ങിയ ഒരു തര്‍ക്കം ക്ലാസിന് പുറത്തു എത്തുകയും ,

ചില വലതുപക്ഷഅനുഭാവമുള്ള വിദ്യാര്‍ത്ഥികള്‍ മുതലെടുക്കുകയും SFI യുടെ യൂണിറ്റ് അംഗങ്ങളെ ടാര്‍ജറ്റ് ചെയ്തുകൊണ്ട് അവര്‍ ഈ പ്രശ്‌നം വലുതാക്കുകയും ചെയ്തു.

തുടര്‍ന്ന് മറ്റു വിദ്യാര്‍ത്ഥികള്‍ നോക്കി നില്‍ക്കെ അതില്‍ ഒരു വിദ്യാര്‍ത്ഥി കൈയില്‍ കരുതിയ ഹീറോ പേന ഉപയോഗിച്ചു തന്റെ ശരീരത്തില്‍ സ്വയം മുറിവേല്പിക്കുകയും, തുടര്‍ന്ന് SFI യൂണിറ്റ് അംഗങ്ങള്‍ കത്തി കൊണ്ട് കുത്തിയതാണ് എന്ന് പ്രചരിപ്പിക്കുകയും ചെയ്തു..കാള പെറ്റു എന്ന് കേട്ടപാടെ മാധ്യമങ്ങള്‍ അത് എരിവും പുളിയും ചേര്‍ത്ത് എന്തോ വലിയ സംഭവം നടന്ന മട്ടില്‍ ആക്കി തീര്‍ത്തു.

നിങ്ങള്‍ക്ക് ഏവര്‍ക്കും അറിയാം യൂണിവേഴ്‌സിറ്റി കോളേജില്‍ എല്ലാ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും സ്വസ്ഥമായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്

സ്വാതന്ത്ര്യം,ജനാധിപത്യം,സോഷ്യലിസം എന്ന മുദ്രാവാക്യം ഉറക്കെ വിളിക്കുന്ന ഞങ്ങളെ കള്ള കേസ്സ് കൊടുത്ത് ജയിലില്‍ അടയ്ക്കാം എന്ന് വിചാരിച്ചു ആരെങ്കിലും വെള്ളം ചൂടാക്കുന്നു എങ്കില്‍ ആ വെള്ളം അങ്ങ് വാങ്ങി വെച്ചേയ്ക്ക്

സഖാവ് പിണറായി വിജയന്‍ ഭരിക്കുന്ന
കേരളമാണ് ഇത്

ഞങ്ങള്‍ക്ക് നേരെ ശബ്ദം ഉയര്‍ത്തുന്നവര്‍ അത് ഒന്ന് ഓര്‍ക്കുന്നത് നല്ലതാണ്.
~ലാല്‍ സലാം ~
SFI_UCUnit

യൂണിയൻ ഓഫീസിൽ മദ്യക്കുപ്പി, യുണിവേഴ്സിറ്റി കോളജിനെതിരെ യുജിസിക്ക് പോലീസ് റിപ്പോർട്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍