UPDATES

സോഷ്യൽ വയർ

ചുണ്ടുകളുടെ വലിപ്പം കൂട്ടാൻ വെല്ലുവിളിച്ച് യുവതികൾ-വീഡിയോ

വീഡിയോയിൽ അവർചെയ്യുന്നത് പശ ഉപയോഗിച്ച് ചുണ്ടുകൾ മുകളിലേക്ക് ഒട്ടിച്ചു നിർത്തുകയാണ്.

സോഷ്യൽ മീഡിയയിൽ പല തത്തിലുള്ള ചലഞ്ചുകളും വരാറുണ്ട്. അത് പിന്നീട് വൈറലാവുകയും നിരവധിപേർ അത് ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ഇപ്പോഴതാ ചുണ്ടുകളുടെ വലിപ്പം കൂട്ടുന്നതിനായി അവ മുകളിലേക്ക് ഒട്ടിക്കുന്ന വീഡിയോ ടിക് ടോക്കില്‍ വൈറലായിരിക്കുകയാണ്. ആ വീഡിയോയ്ക്ക് പിന്നാലെ നിരവധിപേരാണ് അത് അനുകരിച്ചുകൊണ്ടെത്തിയത്.

@chloehammock4 എന്ന ഐഡിയിൽ നിന്നും പോസ്റ്റ് ചെയ്ത ഈ വീഡിയോയ്ക്ക് നാല് ലക്ഷം ലൈക്കും 3200 കമന്റുമാണ് ലഭിച്ചത്. വീഡിയോയിൽ അവർചെയ്യുന്നത് പശ ഉപയോഗിച്ച് ചുണ്ടുകൾ മുകളിലേക്ക് ഒട്ടിച്ചു നിർത്തുകയാണ്. ട്വിറ്ററിലും ഈ വീഡിയോ വൈറലാണ്. ഷഫീക്ക് എന്ന ഐഡിയാണ് ഈ വീഡിയോ ട്വിറ്ററൽ പങ്കുവച്ചത്. വീഡിയോയ്ക്ക് മൂന്നരലക്ഷത്തോളം ലൈക്കും 68000 റീട്വീറ്റുകളുമാണ് ലഭിച്ചത്.

ഇപ്പോൾ നിരവധിപേരാണ് വീഡിയോ അനുകരിച്ചുകൊണ്ടുള്ള വീഡിയോ പങ്കുവയ്ക്കുന്നത്.

Read More :പൊട്ടിച്ചിരിച്ചു; ഒടുവിൽ വാ അടയ്ക്കാൻ പറ്റാതെ യുവതി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍