UPDATES

സോഷ്യൽ വയർ

സ്റ്റുവര്‍ട്ടിന് അത്രമേല്‍ പ്രിയപ്പെട്ടവനായിരുന്നു നീറോ; ക്യാന്‍സറിനോട് പോരാടി 25കാരനായ ഉടമ മരിച്ച് 15 മിനുട്ടുകള്‍ക്കകം വളര്‍ത്തുനായയും മരിച്ചു

സ്റ്റുവര്‍ട്ടിന്റെ വീട്ടില്‍ വേറെയും നായകളുണ്ട്. എങ്കിലും സ്റ്റുവര്‍ട്ടിന് പ്രിയപ്പെട്ടത് നീരോയായിരുന്നു.

ഉടമസ്ഥരോട് ഏറ്റവും വിശ്വസ്തരായ മൃഗം നായയാണെന്നാണ് പൊതുവെ പറയാറുള്ളത്. അതിനാല്‍ തന്നെ പലരുടെയും ഇഷ്ട വളര്‍ത്തുമൃഗം നായയായിരിക്കും. വളര്‍ത്തുമൃഗം എന്നതിനപ്പുറം പലരുടെയും ബെസ്റ്റ് ഫ്രണ്ട് കൂടിയായിരിക്കും നായ. സ്റ്റുവര്‍ട്ട് ഹച്ചിസണിന്റെയും അടുത്ത സുഹൃത്തായിരുന്നു നീറോ എന്ന നായ. ബ്രെയിന്‍ ക്യാന്‍സര്‍ മൂലം കഴിഞ്ഞ ദിവസമാണ് സ്റ്റുവര്‍ട്ട് മരിച്ചത്. സ്റ്റുവര്‍ട്ട് മരിച്ച് 15 മിനിറ്റു കഴിഞ്ഞതും നീറോയും സ്റ്റുവര്‍ട്ടിനൊപ്പം യാത്രയായി. ജീവിച്ചിരിക്കുമ്പോള്‍ പിരിഞ്ഞിരിക്കാത്തവര്‍ മരണത്തിലും പിരിഞ്ഞില്ല.

സ്റ്റുവര്‍ട്ടിന്റെ വീട്ടില്‍ വേറെയും നായകളുണ്ട്. എങ്കിലും സ്റ്റുവര്‍ട്ടിന് പ്രിയപ്പെട്ടത് നീറോയായിരുന്നു. 2011 മുതല്‍ ക്യാന്‍സര്‍ ചികിത്സയിലായിരുന്നു സ്റ്റുവര്‍ട്ട് എന്ന 25 കാരന്‍. നീറോ എപ്പോഴും സ്റ്റുവര്‍ട്ടിനൊപ്പമായിരുന്നു. സ്റ്റുവര്‍ട്ടിന്റെ അമ്മ പറഞ്ഞു. സ്റ്റുവര്‍ട്ടിന്റെയും നീറോയുടെയും നഷ്ടത്തില്‍ തകര്‍ന്നു പോയ സ്റ്റുവര്‍ട്ടിന്റെ ഭാര്യ ഇപ്പോള്‍ സാധാരണ ജീവിതത്തിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്.

ഈ വാര്‍ത്ത വന്നതോടെ സ്റ്റുവര്‍ട്ടിന്റെയും നീറോയുടെയും സ്‌നേഹത്തെ വാഴ്ത്തിപ്പാടുകയാണ് സോഷ്യല്‍ മീഡിയ. ധാരാളം പേര്‍ നായയുടെ സ്‌നേഹത്തെക്കുറിച്ച് പറയുകയും ചെയ്യുന്നുണ്ട്.

Read More :“അഞ്ചു വര്‍ഷമോ..എനിക്ക് വിശ്വസിക്കാനാകുന്നില്ല, ഹാപ്പി ആനിവേഴ്‌സറി ബേബി”; വിവാഹ വാർഷികത്തിൽ നസ്രിയ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍