UPDATES

ട്രെന്‍ഡിങ്ങ്

‘PewDiePie’-ക്ക് പത്ത് കോടി സബ്സ്‌ക്രൈബര്‍മാര്‍; സോളോ ക്രിയേറ്റര്‍ കെജല്‍ബര്‍ഗും ഇന്ത്യന്‍ മ്യൂസിക് കോര്‍പ്പറേഷനും തമ്മിലുള്ള ‘യുട്യൂബ് യുദ്ധം’ പുതിയ തലത്തിലേക്ക്

ഇന്ത്യന്‍ മ്യൂസിക് കോര്‍പ്പറേഷന്‍ ടി സിരീസാണ് യുട്യൂബ് ലോകത്ത് പ്യു ഡൈ പൈക്ക് ഭീഷണി. ലോകത്തിലെ ഏറ്റവും വലിയ യുട്യൂബ് ചാനലാണ് ടി സിരീസ്.

പത്ത് കോടി സബ്സ്‌ക്രൈബര്‍മാരായ പ്യു ഡൈ പൈ (PewDiePie)ക്ക് ചാനലിന് ആദരവുമായി യുട്യൂബ്. ആദ്യമായിട്ടാണ് ഒറ്റക്ക് കാര്യങ്ങള്‍ നോക്കുന്ന (Solo Content Creator) ഒരു യുട്യൂബ് ചാനല്‍ ഇത്രയും വരിക്കാരെ സ്വന്തമാക്കുന്നത്. ഇതേ തുടര്‍ന്നാണ് ആദരവുമായി യുട്യൂബ് എത്തിയത്. ഫെലിക്‌സ് അര്‍വിഡ് ഉള്‍ഫ് കെജല്‍ബര്‍ഗ് (Felix Arvid Ulf Kjellberg) എന്ന 29-കാരനാണ് ഈ യുട്യൂബ് ചാനലിന്റെ ഉടമസ്ഥന്‍. സ്വീഡന്‍ സ്വദേശിയായ കെജല്‍ബര്‍ഗ് കോമേഡിയനും ഗ്രാമര്‍ കമന്റേറ്ററുമാണ്. തമാസ കലര്‍ത്തിയുള്ള പരിപാടികളാണ് കെജല്‍ബര്‍ഗ് കൂടുതലും തന്റെ ചാനലില്‍ അവതരിപ്പിക്കുന്നത്.

ഇന്ത്യന്‍ മ്യൂസിക് കോര്‍പ്പറേഷന്‍ ടി സിരീസാണ് യുട്യൂബ് ലോകത്ത് പ്യു ഡൈ പൈക്ക് ഭീഷണി. ലോകത്തിലെ ഏറ്റവും വലിയ യുട്യൂബ് ചാനലാണ് ടി സിരീസ്. സോളോ ക്രിയേറ്ററായ പ്യു ഡൈ പൈയും ടീ സിരീസും തമ്മിലുള്ള യുദ്ധം എന്നരീതിയിലായി ഇരു ചാനലുകളിലെയും ആരാധകര്‍ എത്തികൊണ്ടിരുന്നതാണ് പ്യു ഡൈ പൈ-ക്ക് വരിക്കാര്‍ കൂടാന്‍ കാരണം. 109 മില്ല്യണ്‍ സബ്സ്‌ക്രൈബര്‍മാരുമായി ടീ സിരീസാണ് ഇപ്പോഴും മുന്നില്‍. 2019 മാര്‍ച്ചില്‍ 88 മില്ല്യണില്‍ കിടന്ന് പ്യു ഡൈ പൈ അഞ്ച് മാസം തികയുന്നതിന് മുമ്പ് 100 മില്ല്യണ്‍ നമ്പറില്‍ എത്തിയിരിക്കുകയാണ്.

സിരീസ് ഉടമസ്ഥന്‍ 36-കാരനായ ഭുഷന്‍ കുമാറും കെജല്‍ബര്‍ഗും തമ്മിലുള്ള യുട്യൂബ് ചാനല്‍ യുദ്ധം 2018ലാണ് ആരംഭിക്കുന്നത്. 2019-ല്‍ അത് കൂടുതല്‍ കടുത്തു. തുടര്‍ന്ന് 2019 മാര്‍ച്ച് ഭുഷന്‍ #BharatWinsYouTube എന്ന ഹാഷ്ടാഗുമായി എത്തിയതും ഇന്ത്യന്‍ സെലിബ്രറ്റികള്‍ ഇത് ഏറ്റുപിടിച്ചു. തുടര്‍ന്ന് കെജല്‍ബര്‍ഗിന്റെ ആരാധകരും എത്തി. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ യുട്യൂബ് ചാനല്‍ എന്ന പദവിക്ക് വേണ്ടി ഇരു ചാനല്‍ ആരാധകരും വന്‍ മത്സരത്തിലാണ്.

Read: ഉഷ്ണക്കാറ്റാഞ്ഞു വീശി: 6 കോടി വർഷത്തെ ചരിത്രത്തിലാദ്യമായി തുടപ്പനകളിൽ ആൺപൂവും പെൺപൂവും വിരിഞ്ഞു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍