UPDATES

സോഷ്യൽ വയർ

‘ഫോട്ടോയില്‍ ഉള്ളവരെ കണ്ടെത്താന്‍ സഹായിക്കൂ’ ഫോട്ടോഗ്രാഫറുടെ ആവശ്യം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

21 കാരിയായ ഫെയ്ത് ടെല്ലര്‍ ട്വീറ്റ്‌ചെയ്ത ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഈ ഫോട്ടോയില്‍ ആരാണുള്ളതെന്നെനിക്കറിയില്ല കണ്ടു പിടിക്കാന്‍ സഹായിക്കൂ എന്ന ക്യാപ്ഷനോട് കൂടി 21 കാരിയായ ഫെയ്ത് ടെല്ലര്‍ ട്വീറ്റ്‌ചെയ്ത ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഫോട്ടോഗ്രാഫറായ ടെയ്‌ലര്‍ തന്റെ ഐഫോണില്‍ പകര്‍ത്തിയ പരസ്പരം നോക്കി നില്‍ക്കുന്ന പെണ്‍കുട്ടിയുടെയു ആണ്‍കുട്ടിയുടെയും ഫോട്ടോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

സൂര്യപ്രകാശം ഒഴുകിയെത്തുന്നതിനടിയില്‍ നില്‍ക്കുന്ന രണ്ടുപേരെ കണ്ടപ്പോള്‍ ആ നിമിഷത്തിന്‍ പ്രത്യേകതയുണ്ടെന്നു തോന്നുകയും ഫോട്ടോയെടുക്കുകയുമാണുണ്ടായതെന്നാണ് ടെയ്‌ലര്‍ പറയുന്നത്. ഞാന്‍ വളരെ വൈകാരികതയോടെയാണ് ഈ ചിത്രമെടുത്തിരിക്കുന്നത്. വെളിച്ചത്തില്‍ തെളിയുന്ന രണ്ടുപേര്‍. ആരെങ്കിലും ഇവരെ കണ്ടുപിടിക്കാന്‍ എന്നെ സഹായിക്കു. ടെയ്‌ലര്‍ ട്വീറ്ററില്‍ കുറിച്ചു.

ആരാണെന്നു കണ്ടുപിടിക്കുന്നത് എളുപ്പമാക്കുന്നതിനുവേണ്ടി ചിത്രം മെയ് 14 നാണ് എടുത്തത് എന്നുകൂടി ടെയ്‌ലര്‍ പിന്നീട് കൂട്ടിച്ചേര്‍ത്തു. ഞാന്‍ അവരെ കണ്ടുപിടിക്കണമെന്ന് ആഗ്രഹിക്കുന്നത് അവര്‍ക്ക് ഈ ചിത്രം നല്‍കാന്‍വേണ്ടി മാത്രമാണ്. ആരെങ്കിലും എനിക്കും ഇതുപോലൊരു ചിത്രം എടുത്തു തന്നിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. ടെയ്‌ലര്‍ പറഞ്ഞു.

 

Read More : വൈ ഷുഡ് ബോയ്‌സ് ഹാവ് ഓള്‍ ദി ഫണ്‍; ഓടുന്ന സ്‌കൂട്ടറില്‍ തകര്‍പ്പന്‍ ഡാന്‍സുമായി പഞ്ചാബി വനിത/ വീഡിയോ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍