UPDATES

സോഷ്യൽ വയർ

അറവുശാലയിൽ നിന്നും രക്ഷിച്ചുകൊണ്ടുവന്ന ‘പിഗ്കാസോ’ പന്നി വരച്ച ചിത്രങ്ങൾ വിറ്റത് 2.75 ലക്ഷം രൂപയ്ക്ക്-വീഡിയോ

2016 മുതലാണ് നിറങ്ങളോടുള്ള പന്നിയുടെ ആഭിമുഖ്യം മൃഗശാലയിലുള്ളവർ തിരിച്ചറിഞ്ഞ് തുടങ്ങുന്നത്.

പെട്ടെന്ന് ഒരു തോന്നലുണ്ടായാൽ ഈ പന്നിക്കുട്ടി നേരെ തന്റെ ക്യാൻവാസിനടുത്തേക്ക് ചെല്ലും. അവിടെ സദാസമയത്തും ഈ പന്നിയ്ക്ക് വരയ്ക്കാൻ പേപ്പറും നിറങ്ങളും  തയ്യാറാക്കി വെച്ചിരിക്കും. വളരെ ശ്രദ്ധയോടെ നിറങ്ങൾ തിരഞ്ഞെടുത്ത് ബ്രഷിൽ മുക്കി  വായിൽ കടിച്ച് പിടിച്ച് ഈ പന്നി ചിത്രം വരച്ചു തുടങ്ങും. നിറങ്ങളോടും ചിത്രരചനയോടുമുള്ള ഈ മൃഗത്തിന്റെ താല്പര്യം കൊണ്ട് ലോകം അതിനൊരു പേര് നൽകി. മഹത്തായ ഒരു ചിത്രകാരനെ ഓർമ്മിപ്പിക്കുന്ന ‘പിഗ്കാസോ’ എന്ന വലിയ ബഹുമതി.!

ഒരു അറവുശാലയിൽ നിന്നും ചില മൃഗസ്നേഹികൾ രക്ഷിച്ചുകൊണ്ടുവന്ന പിഗ്കാസോ ദക്ഷിണാഫ്രിക്കയിലെ ഒരു മൃഗശാലയിലാണ് ഇപ്പോൾ താമസിക്കുന്നത്. നിറങ്ങൾ വാരിയെറിഞ്ഞ് കളിക്കാനുള്ള പന്നിയുടെ താല്പര്യം കണ്ടുകൊണ്ടാണ് ആദ്യമായി പിഗ്കാസോയ്ക്ക് സ്വന്തമായി ഒരു ക്യാൻവാസും പേപ്പറുകളും ബ്രഷുകളും നിറങ്ങളും നൽകിയതെന്ന് മൃഗശാല നടത്തിപ്പുകാരി ജോയന്ന ലെഫ്‌സൻ പറയുന്നു. ഓരോ ചിത്രം വരച്ച പൂർത്തിയാക്കി കഴിയുമ്പോഴും പിഗ്കാസോ മൂക്കിൽ നിറം മുക്കി പേപ്പറിൽ തന്റെ മുദ്ര പഠിപ്പിക്കാനും മറക്കാറില്ലത്രേ.

പന്നികൾ ചിത്രരചനാ, സ്പോർട്സ് മുതലായവയിൽ വളരെ ആക്റ്റിവ് ആണെന്നും നന്നായി ഫുട്ബോൾ കളിക്കുന്ന പന്നികൾ ഇവിടെയുണ്ടെന്നും ഇവർ സൂചിപ്പിച്ചു. തന്റെ ഏറ്റവും പ്രീയപ്പെട്ട പെയിന്റ് ബ്രെഷുകളും പേപ്പറുകളും ഈ പന്നി പൊന്നുപോലെ സൂക്ഷിക്കാറുണ്ടെന്നും മറ്റ് സാധനങ്ങളൊക്കെ ഇവ തിന്നുതീർക്കുകയോ നശിപ്പിക്കുകയായി ആണ് ചെയ്യാറുള്ളതെന്നും പിഗ് കസോയുടെ പരിചാരകർ പറയുന്നു. 2016 മുതലാണ് നിറങ്ങളോടുള്ള പന്നിയുടെ ആഭിമുഖ്യം മൃഗശാലയിലുള്ളവർ തിരിച്ചറിഞ്ഞ് തുടങ്ങുന്നത്. പിന്നീട് പിഗ്കാസോ ക്യാൻവാസിൽ നിറങ്ങൾ പതിപ്പിക്കുന്ന വീഡിയോ വൈറലായതോടെ ഈ പന്നി ചിത്രകാരന് ആരാധകർ ഏറെയായി. 4000 ഡോളറിലധികം രൂപയ്ക്കാണ് ഈ പന്നിയുടെ ചില ചിത്രങ്ങൾ വിറ്റഴിക്കപ്പെട്ടത്. ഈ തുക മുഴുവൻ മൃഗങ്ങളുടെ സംരക്ഷണത്തിനാണ് ചിലവഴിച്ചതെന്ന് മൃഗശാല അധികൃതർ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍