ഇവരെയൊന്നു നേരില്‍ കാണാനും താന്‍ ആഗ്രഹിക്കുന്നെന്നും കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു
തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടി ഇറങ്ങിയ കൊച്ചു കുട്ടികളെ അഭിനന്ദിച്ച് മുസ്ലീം ലീഗ് പാര്‍ട്ടി തോവ് പി.കെ കുഞ്ഞാലിക്കുട്ടി. മുസ്ലീംലീഗിനു വേണ്ടി മതിലിന്മേല് പോസ്റ്റര്‍ പതിക്കുന്ന കുട്ടികളുടെ ചിത്രം പങ്കുവെച്ചാണ് കുഞ്ഞാലിക്കുട്ടിയുടെ അഭിനന്ദനം.
ഉയരത്തില്‍ പോസ്റ്റര്‍ പതിക്കുന്നതിനായി ഒരു കുട്ടിയുടെ മുകളില്‍ മറ്റൊരു കുട്ടി കയറി നില്ക്കുന്ന ചിത്രമാണ് കുഞ്ഞാലിക്കുട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. ‘ഈ കുഞ്ഞുമനസ്സുകളുടെ സമര്‍പ്പണത്തോടെയുള്ള പ്രവര്‍ത്തനം കണ്ടപ്പോള്‍ ഏറെ ആഹ്ലാദവും അഭിമാനവും തോന്നിയെന്നും ഹൃദയം തുറന്നു അഭിനന്ദിക്കുന്നുവെന്നും ഇവരെയൊന്നു നേരില്‍ കാണാനും താന്‍ ആഗ്രഹിക്കുന്നെന്നും കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.