UPDATES

സോഷ്യൽ വയർ

കോട്ടയത്ത് ബ്ലോക്കിൽ കുടുങ്ങിയ ആംബുലൻസിന്റെ മുന്‍പില്‍ ഓടി വഴിയൊരുക്കിയ ആ പോലീസുകാരന്‍: ആദരവുമായി സോഷ്യൽ മീഡിയ

കേവലം ഒരു ബൈക്കിന് കഷ്ടിച്ച് കടന്നുപോകാനുള്ള സ്ഥലം മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അപ്പോഴാണ് ഡ്യൂട്ടിലുണ്ടായിരുന്ന പോലീസുകാരന്‍ അവിടെ ഓടിയെത്തുന്നത്.

കേരള പോലീസ് തങ്ങൾ നേരിടുന്ന ഒരു പ്രതിസന്ധിയായി പലപ്പോഴും ചൂണ്ടി കാണിച്ചിട്ടുള്ളത് അവർ ചെയ്യുന്ന പോസിറ്റിവ് ആയ കാര്യങ്ങൾ പലപ്പോഴും ജനങ്ങൾ വിസ്മരിക്കുകയും, തെറ്റുകളും, കുറ്റങ്ങളും വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു എന്നത് ആണ്. എന്നാൽ നവമാധ്യമങ്ങളോടെ വരവോടെ ഇതിനു ഒരു മാറ്റം ഉണ്ടായിട്ടുണ്ട് എന്നാണ് ചില വാർത്തകൾ എങ്കിലും സൂചിപ്പിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറായി നവമാധ്യമങ്ങൾ ഏറ്റവും ആരാധനയോടെ നോക്കി കാണുന്നത് ഒരു പോലീസ് ഉദ്യോഗസ്ഥനെയാണ്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ നന്മ സമൂഹമാധ്യമങ്ങളില്‍ നിറയുന്നു. അത്യാസന്ന നിലയിലായ രോഗിയെ കൊണ്ട് വരുന്ന വഴിയില്‍ ആംബുലന്‍സ് ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങുകയായിരുന്നു. കോട്ടയം പുളിമൂട് ജംഗ്ഷനിലാണ് സംഭവം.
എത്രയും വേഗം കടത്തിവിടുവാന്‍ പോലീസുകാരന്‍ എടുത്ത നന്മയെയാണ് ജനം വാഴ്ത്തുന്നത്. കേവലം ഒരു ബൈക്കിന് കഷ്ടിച്ച് കടന്നുപോകാനുള്ള സ്ഥലം മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അപ്പോഴാണ് ഡ്യൂട്ടിലുണ്ടായിരുന്ന പോലീസുകാരന്‍ അവിടെ ഓടിയെത്തുന്നത്. ആംബുലന്‍സിന് മുന്നിലുള്ള വാഹനങ്ങളെ എല്ലാം മാറ്റി വണ്ടിക്ക് കടന്നുപോകാന്‍ വഴിയൊരുക്കുകയായിരുന്നു അദ്ദേഹം.

ആംബുലന്‍സിന് മുന്നില്‍ ഓടിയാണ് ഈ പോലീസുകാരന്‍ തന്റെ ജോലി കൃത്യമായി ചെയ്തത്. ജോലിയോടും ആംബുലന്‍സിലുണ്ടായിരുന്ന രോഗിയോടും ഈ ഉദ്യോഗസ്ഥന്‍ കാണിച്ച ആത്മാര്‍ഥതയ്ക്ക് അഭിനന്ദന പ്രവാഹമാണ് ഇപ്പോള്‍. ആംബുലന്‍സിലുണ്ടായിരുന്നവര്‍ തന്നെയാണ് ഈ വിഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

എന്തായാലും രഞ്ജിത്ത് എന്ന ഈ ഉദ്യോഗസ്ഥൻ ആണ് ഇന്നലെ മുതൽ സോഷ്യൽ മീഡിയയിലെ താരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍