UPDATES

സോഷ്യൽ വയർ

ദേഷ്യപ്പെടാന്‍ മാത്രമല്ല സ്‌നേഹിക്കാനും കേരള പോലീസിന് അറിയാം: വാഹന പരിശോധന നടത്തുന്ന ഈ പോലീസുകാരനാണ് ഇപ്പോള്‍ ഹീറോ

വാഹന പരിശോധനയ്ക്കിടയില്‍ യുവാക്കളുമായുള്ള പോലീസുകാരുടെ സൗഹൃദ സംഭാക്ഷണങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്

കര്‍ക്കശക്കാരായ പോലീസുകാര്‍ മാത്രമല്ല സ്‌നേഹിക്കാന്‍ അറിയാവുന്ന പോലീസുകാരും ഉണ്ടെന്നുള്ളതിനുള്ള ഉദാഹരണമാണ് ഈ വീഡിയോ. വാഹന പരിശോധനയ്ക്കിടയില്‍ യുവാക്കളുമായുള്ള പോലീസുകാരുടെ സൗഹൃദ സംഭാക്ഷണങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്.

എല്ലാം ശരിയാണെങ്കിലും എന്തെങ്കിലും കാരണങ്ങള്‍ കാട്ടി പിഴയടിക്കുന്ന പോലീസുകാരില്‍ നിന്നെല്ലാം വ്യത്യസ്തരാണ് ഈ ട്രാഫിക് പോലീസുകാര്‍. ആതിരപ്പള്ളിയിലേക്കു പോയ ഒരു സംഘം ചെറുപ്പക്കാരെയാണ് പരിശോധനയ്ക്കായി ട്രാഫിക് പോലീസ് പിടിച്ചത്. എന്നാല്‍ ചൂടന്‍ സ്വഭാവമില്ലാതെ വളരെ സ്‌നേഹത്തോടെയായിരുന്നു പോലീസുകാര്‍ യുവാക്കളോട് പെരുമാറിയത്.

എല്ലാ നിയമവും പാലിച്ച കൂട്ടത്തിലെ ചെറുപ്പക്കാരനെ കാട്ടി ‘ടാ നിന്റെ എല്ലാം കറക്ട് ആണ്. നിങ്ങളുടെ എല്ലാവരുടെയും. പിന്നെ നമ്പര്‍ പ്ലേറ്റില്ലേ., അത് ഇവന്റെ ബൈക്കിന്റേത് പോലെ ആക്കണം. ഇവനെ കണ്ടു പടിക്ക്’ എന്നായിരുന്നു ചിരിച്ചു കൊണ്ടു എസ്.ഐയുടെ സംസാരം. പിന്നീട് എവിടെ പോകുന്നുവെന്നു തിരിച്ചറിഞ്ഞതിനു ശേഷം കഴിച്ചോന്നൊരു ചോദ്യവും. ഇതാണ് സോഷ്യല്‍ മീഡിയയുടടെ ഹൃദയം കവര്‍ന്നത്.

യുവാക്കളില്‍ ഒരാളുടെ ഹെല്‍മറ്റിലെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇവ. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഈ സാറിനെ കാണാന്‍ നമ്മുടെ ശ്രീനിവാസനെ പോലെയില്ലേ എന്നു തുടങ്ങിയാണ് കമന്റുകള്‍ എത്തുന്നത്.

 

Read More : ശ്രീധന്യയെ അഭിനന്ദിച്ച് വയനാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പി സുനീര്‍

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍