UPDATES

സോഷ്യൽ വയർ

കൊടുങ്കാറ്റിനെ പോലും നിസാരമാക്കും ഈ ആത്മാര്‍ത്ഥത; അസം പോലീസ് ഷെയര്‍ ചെയ്ത വീഡിയോ ഹൃദയങ്ങള്‍ കീഴടക്കുന്നു

‘ഒരു വ്യക്തിക്ക് തന്റെ ജോലിയോടുള്ള ആത്മാര്‍ത്ഥത കൊടുങ്കാറ്റിനെ പോലും നിസാരമാക്കുമെന്ന’ കുറിപ്പോടെയാണ് അസം പോലീസ് വീഡിയോ ഷെയര്‍ ചെയ്തത്

പോലീസ് അതിക്രമങ്ങളാണ് പലപ്പോഴും വാർത്തകളിൽ നിറയാറുള്ളത്. പ്രതിസന്ധികളിൽ പതറാതെ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുന്ന ഉദ്യോഗസ്ഥർ പലപ്പോഴും വാർത്തകളിലോ ജനങ്ങളുടെ ശ്രദ്ധയിലോ ഇടം പിടിക്കാറില്ല. എന്നാൽ ശക്തമായ കാറ്റും മഴയും വകവെയ്ക്കാതെ തന്റെ ജോലി കൃത്യമായി ചെയ്യുന്ന പോലീസുകാരനെ കാട്ടിത്തരുകയാണ്  അസം പോലീസ്. ജോലിയോടുള്ള ഇദ്ദേഹത്തിന്റെ ആത്മാര്‍ത്ഥ നിരവധി പേരുടെ ഹൃദയങ്ങള്‍ കീഴടക്കിയിരിക്കുകയാണ്.

മേല്‍ക്കൂരയില്ലാത്ത പ്ലാറ്റ് ഫോമില്‍ നിന്നും ട്രാഫിക് നിയന്ത്രിക്കുന്ന പോലീസുകാരന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍. ശക്തമായ മഴയും കാറ്റും ഉണ്ടായിട്ടും മഴക്കോട്ടോ കുടയോ ഒന്നും തന്നെ ഉപയോഗിക്കാതെ തന്റെ ജോലിയില്‍ നിന്നും മാറാതെ നില്‍ക്കുന്ന മിതുന്‍ ദാസ് എന്ന ട്രാഫിക് കോണ്‍സ്റ്റബിളിന്റെ വീഡിയോ അസം പോലീസാണ് ഒഫിഷ്യല്‍ പേജിലൂടെ പങ്കു വെച്ചത്.

പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍  വീഡിയോ വൈറലായി.’ഒരു വ്യക്തിക്ക് തന്റെ ജോലിയോടുള്ള ആത്മാര്‍ത്ഥത കൊടുങ്കാറ്റിനെ പോലും നിസാരമാക്കുമെന്ന’ കുറിപ്പോടെയാണ് അസം പോലീസ് വീഡിയോ ഷെയര്‍ ചെയ്തത്.

 

 

 


Read More : മിശ്രിത രൂപത്തിലാക്കി ശരീരത്തില്‍ കെട്ടിവയ്ക്കും; കരിപ്പൂരിലെ സ്വര്‍ണക്കള്ളക്കടത്തിന്റെ അമ്പരപ്പിക്കുന്ന പുതുവഴികള്‍

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍