UPDATES

സോഷ്യൽ വയർ

വിശ്വാസികളെ മോതിരത്തില്‍ ചുംബിക്കാന്‍ അനുവദിക്കാതെ ഫ്രാൻസിസ് മാർപ്പാപ്പ/ വീഡിയോ

പോപ്പിനെ പലപ്പോഴും വിമര്‍ശിക്കുന്ന ‘ലൈഫൈസ്റ്റ് ന്യൂസ്’ എന്ന യാഥാസ്ഥിക ക്രൈസ്തവ വെബ്‌സൈറ്റ് അസ്വസ്ഥത ഉണ്ടാക്കുന്നതെന്നാണ് ഈ വീഡിയോ ദൃശ്യങ്ങളെ വിശേഷിപ്പിച്ചിരിക്കുന്നത്

ഒരു സംഘം വിശ്വാസികളെ തന്റെ മോതിരം ചുംബിക്കാന്‍ അനുവദിക്കാതെ  ഫ്രാന്‍സിസ് മാർപ്പാപ്പ. ചുംബിക്കാൻ ശ്രമിക്കുന്നതിനിടെ തന്റെ കൈ അകറ്റി മാറ്റുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. ലൊറേറ്റയിലെ ഒരു ക്രൈസ്തവ ദേവാലയത്തില്‍ പോപ്പ് കഴിഞ്ഞ ദിവസം നടത്തിയ സന്ദര്‍ശനത്തിനിടെ നടന്ന സംഭവങ്ങളുടെ ദൃശ്യമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ അനുയായികളുടേയും വിമര്‍ശകരുടേയും ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. ദി ഗാർജിയനാണ് റിപ്പോർട്ട് പുറത്ത് വിട്ടത്.

പോപ്പിനെ പലപ്പോഴും വിമര്‍ശിക്കുന്ന ‘ലൈഫൈസ്റ്റ് ന്യൂസ്’ എന്ന യാഥാസ്ഥിക ക്രൈസ്തവ വെബ്‌സൈറ്റ് അസ്വസ്ഥത ഉണ്ടാക്കുന്നതെന്നാണ് ഈ വീഡിയോ ദൃശ്യങ്ങളെ വിശേഷിപ്പിച്ചിരിക്കുന്നത്. ഒപ്പം, മോതിരത്തിന്റെ ചരിത്രവും പ്രാധാന്യവും സൈറ്റ് ചൂണ്ടിക്കാട്ടുന്നു.

ക്രിസ്തീയ പാരമ്പര്യവാദികളുടെ സൈറ്റായ ‘റോറേറ്റ് കേലി’ പോപ്പ് ആ സ്ഥാനത്തു തുടരാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ പുറത്തു പോകണമെന്ന് രൂക്ഷമായി വിമര്‍ശിക്കുന്നു. പോപ്പിനെ പിന്തുണക്കുന്ന ജീവചരിത്രകാരന്‍ ‘ഓസ്‌റ്റെന്‍ എവറെ’ പോപ്പ് വിശ്വാസികളുമായി ഇടപെഴുകുന്നുണ്ടെന്നും അദ്ദേഹത്തെ ഒരു വിശുദ്ധ തിരുശേഷിപ്പായി കാണരുതെന്നും ട്വീറ്റ്  ചൂണ്ടിക്കാട്ടുന്നു. അദ്ദേഹം ക്രൈസ്തവ പുരോഹിതനാണെന്നും റോമന്‍ ചക്രവര്‍ത്തിയല്ലെന്നും എവറെ  കുറ്റപ്പെടുത്തുന്നു.

വീഡിയോ കാണാം- 

 

Read More :‘ആത്മഹത്യക്ക് ശ്രമിക്കുന്നത് അമ്മ കണ്ടു, കുരുക്കു മുറുകാന്‍ അവർ കാത്തുനിന്നു’, തിരസ്‌ക്കാരങ്ങള്‍ക്കൊടുവില്‍ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ച അഷിതയുടെ കഥ

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍