UPDATES

സോഷ്യൽ വയർ

‘ദിസ് കോമ്രേഡ് ഈസ് ഔർ കോമ്രേഡ്’; സിഐഎ ഡയലോഗുമായി പി രാജീവിന്റെ പ്രചാരണം

യുഡിഎഫ് ആറ്റിങ്ങൽ സ്ഥാനാര്‍ഥി അടൂർപ്രകാശ്, വിപി സാനും എന്നിവരുടെ പോസ്റ്റുറുകളും ഇത്തരത്തിൽ ശ്രദ്ധപിടിച്ച് പറ്റുകയാണ്

എൽഡിഎഫും യുഡിഎഫും സ്ഥാനാർത്ഥികളെ തീരുമാനിക്കുകയും പ്രചാരങ്ങൾ ആരംഭിക്കുകയും ചെയ്തതോടെ കേരളത്തിലെ തിര‍ഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചിരിക്കുകയാണ്. ഇതോടെ പ്രചാരണത്തിൽ വ്യത്യസ്തത തേടുകയാണ് ഇത്തവണ സ്ഥാനാർത്ഥികൾ. സിനിമ ഡയലോഗുകളും സൂപ്പർ ഹിറ്റ് സിനിമകളുടെ പോസ്റ്ററുകളുമാണ് പ്രചാരണ പോസ്റ്ററുകളിൽ കൂടുതൽ.

എറണാകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പി രാജീവിനെ സ്വാഗതം ചെയ്യാൻ വിദ്യാര്‍ത്ഥികൾ തയ്യാറാക്കിയ ബാനറാണ് കൂട്ടത്തിൽ ശ്രദ്ധ പിടിച്ച് പറ്റിയയതിൽ പ്രധാനം. ദുൽഖർ സൽമാൻ സിനിമയായ സിഐഎയിലെ ഡയലോഗാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. ദിസ് കോമ്രേഡ് ഈസ് ഔർ കോമ്രേഡ് ‘ എന്നായിരുന്നു ഈ കുറിപ്പ്. കളമശ്ശേരി പോളിടെക്നിക് കോളജിലെ  വിദ്യാർഥികള്‍ക്ക് ഒപ്പം നിൽക്കുന്ന ഫോട്ടോയിലാണ് ഈ ഡയലോഗ് ഉള്ളത്.

ഇടത് സ്ഥാനാർഥി പട്ടികയിലെ പ്രായം കുറഞ്ഞ അംഗമായ പി പി സാനുവിന്റെ പോസ്റ്ററുകളാണ് മറ്റൊന്ന്. അടുത്തിടെ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലെ പോസ്റ്റരുകൾക്ക് സമാനമാണ് സാനുവിന്റെ പോസ്റ്റുകൾ. സമാനമാണ് ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർഥി അടുർ പ്രകാശിന്റെതും. ഞാൻ പ്രകാശൻ എന്ന ഫഹദ് ചിത്രത്തിന്റെ പോസ്റ്ററുകൾക്ക് സമാനമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റർ. ഇതേ സിനിമായിയെ സഭാഷണത്തിന് സമാനമായി ‘ സാനു മ്മക്ക് അറിയാത്ത ചെക്കൻ ഒന്നും അല്ലല്ലോ’ എന്ന കുറിപ്പോടെയും പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

തന്റെ പേരിന് സമാനമായ ചിത്രം എന്ന നിലയിലും അടുർ‌ പ്രകാശ് ഈ ചിത്രം പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ട്. ‘ആറ്റിങ്ങലിന് പ്രകാശമേകാന്‍ ഞാൻ പ്രകാശൻ’ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റർ, ഈ ചിത്രം തന്റെ ഔദ്യോഗിക പേജിലും അടൂർ പ്രകാശ് പങ്കുവച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് കണിയാപുരം ടൗണ്‍ കമ്മിറ്റിയാണ് ഈ രസകരമായ പോസ്റ്ററിന് പിന്നിലെന്നാണ് അടൂര്‍ പ്രകാശ് പറയുന്നു. എന്നാൽ,വരും ദിവസങ്ങളിൽ ബിജെപി കൂടി സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ കൂടുതൽ വ്യത്യസ്തമായ ആശയങ്ങളം കടന്നുവരാനും സാധ്യയുണ്ട്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍