UPDATES

സോഷ്യൽ വയർ

സൈബീരിയന്‍ കാടുകളിലൂടെ ഒരു പോസ്റ്റ്‌വുമണ്‍ മോണസ്റ്റര്‍ ട്രക്കില്‍ നടത്തിയ സാഹസിക യാത്ര; അവരുടെ ഗ്രാമത്തിലേക്കുവേണ്ട ഭക്ഷണസാധനങ്ങള്‍ എത്തിക്കാനാണ്

കേവലം ആറ് പേര്‍ മാത്രം താമസിക്കുന്ന ഈ ഗ്രാമം ഒരു വനപ്രദേശവും ചതുപ്പും ഉള്ളതിനാല്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നും ഒറ്റപ്പെട്ട് കിടക്കുന്നു.

എല്ലാ ആഴ്ചയും പതിനാറ് കിലോമീറ്ററോളം ദൂരം ട്രക്കോടിച്ച് തന്റെ നാട്ടുകാര്‍ക്കുവേണ്ട സാധനങ്ങള്‍ എത്തിക്കുകയാണ് അന്‍പത്താറുകാരിയായ ഗലിന എന്ന പോസ്റ്റ് വുമണ്‍. സൈബീരിയയിലെ ഒരു ചെറിയ ഗ്രാമപ്രദേശമാണ് പിഖ്‌തോവോയെ. കേവലം ആറ് പേര്‍ മാത്രം താമസിക്കുന്ന ഈ ഗ്രാമം ഒരു വനപ്രദേശവും ചതുപ്പും ഉള്ളതിനാല്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നും ഒറ്റപ്പെട്ട് കിടക്കുന്നു. ഇവിടെ താമസിക്കുന്ന ജനങ്ങള്‍ക്കാവശ്യമായ സാധനങ്ങള്‍ പുറത്തു നിന്ന് ആരും കൊണ്ടുവരില്ല. അതിനാല്‍ തന്നെ സാധനങ്ങള്‍ എത്തിക്കാന്‍ മുന്നിട്ട് ഇറങ്ങിയിരിക്കുകയാണ് ഗലിന. സാധനങ്ങളും സന്ദേശങ്ങളും പെന്‍ഷനുമെല്ലാം എത്തിക്കുന്നത് ഗലിനയാണ്.

ആദ്യം പല ജോലികളും ചെയ്തിരുന്ന ഗലിന പിന്നീട് പോസ്റ്റ് വുമണ്‍ ആവുകയായിരുന്നു. മണിക്കൂറുകളോളം സഞ്ചരിച്ചാണ് ഗലിന പോസ്റ്റ് ഓഫീസില്‍ എത്തിയിരുന്നത്. അടുത്തിടെയാണ് ഗലിനയ്ക്ക് മകന്‍ ജീവിതം തന്നെ മാറ്റിമറിച്ച ആ സമ്മാനം നല്‍കിയത്. വലിയ ചക്രങ്ങളുള്ള മോണ്‍സ്റ്റര്‍ ട്രക്ക്. മുന്‍പ് മൂന്ന് മണിക്കൂര്‍ സഞ്ചരിച്ചെത്തേണ്ട പോസ്റ്റ് ഓഫീസില്‍ ഇപ്പോള്‍ ഗലിനയ്ക്ക് ഒരുമണിക്കൂര്‍ കൊണ്ട് എത്താം.

1980 കളില്‍ 450 പേര്‍ താമസിച്ചിരുന്ന സ്ഥലമായിരുന്നു പിഖ്‌തോവോയെ എന്നാല്‍ ഇപ്പോള്‍ ഗലിന ഉള്‍പ്പടെ ആറ് പേര്‍ മാത്രമാണ് അവിടെയുള്ളത്. ഇവര്‍ക്ക് സാധനങ്ങള്‍ എത്തിക്കുന്നതിനായി പലപ്പോഴും നൂറ് കിലോമീറ്റര്‍ വരെ സഞ്ചരിക്കാറുണ്ട് ഗലിന.

Read More :ആമസോണിനെ സംരക്ഷിക്കാന്‍ സോഷ്യല്‍ മീഡിയ; കാട്ടുതീയില്‍ അപൂര്‍വ്വ ജൈവസമ്പത്ത് നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ നാശം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍