UPDATES

സോഷ്യൽ വയർ

ഭരണഘടനയ്ക്കു വേണ്ടി, ഇന്ത്യയിലെ ശാസ്ത്രത്തിനു വേണ്ടി, വസ്തുതകള്‍ക്കു നേരെ മുഖം തിരിയ്ക്കുന്ന മോദി പുറത്തു പോകണം: പ്രശാന്ത് ഭൂഷന്‍

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യയിലെ ഇലക്ഷന്‍ കമ്മീഷന്‍ സ്വതന്ത്രമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ അതല്ല.

ഒട്ടും തന്നെ ചിന്തിക്കാതെ നടത്തുന്ന പ്രവര്‍ത്തനങ്ങല്‍ കൊണ്ട് മോദി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തന്നെ തകരാറിലാക്കിയിരിക്കയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ത്യയില്‍ നടന്ന നോട്ടു നിരോധനം. വസ്തുതകള്‍ക്കു നേരെ മുഖം തിരിയ്ക്കുന്ന മനോഭാവമാണ് മോദി ഗവണ്‍മെന്റ് സ്വീകരിക്കുന്നതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഓക്‌സ്‌ഫോഡ് യൂണിയന്‍ സൊസൈറ്റിയില്‍ സംസരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ കണക്കെടുക്കുകയാണെങ്കില്‍ കുറച്ചു വര്‍ഷങ്ങളായി അതിന്റെ തോത് വര്‍ദ്ധിച്ചു വരുന്നതായി കാണാം. എന്നാല്‍ ഈ കണക്ക് പുറത്തു കൊണ്ടു വരാനും അതിനെ വിലയിരുത്താനുമൊന്നും മോദി സര്‍ക്കാര്‍ ഒരിക്കലും തയ്യാറാകാറില്ല. വസ്തുതകള്‍ കാണിച്ച് ഇതിനെ ചോദ്യം ചെയ്യുന്നവരെല്ലാം അവര്‍ ആക്രമിക്കുകയാണ്.

ഇന്ന് വസ്തുതയ്ക്ക് പ്രാധാന്യമില്ല. സയന്‍സ് എന്നൊരു വിഷയം തന്നെ ചര്‍ച്ചചെയ്യപ്പെടുന്നില്ല. അവര്‍ വെള്ള നിറം കറുപ്പാണെന്നു പറഞ്ഞാല്‍ അത് അതേ പടി വിശ്വസിക്കേണം. ഭാരതത്തില്‍ പണ്ടു മുതല്‍ക്കെ തന്നെ പ്ലാസ്റ്റിക് സര്‍ജറി ഉണ്ടായിരുന്നു എന്നും അതിനുദാഹരണമാണ് ഗണപതിയുടെ മുഖമെന്നുമെല്ലാം അവര്‍ പറയുന്നു. മഹാഭാരതത്തിലെ കൗരവര്‍ ജനിച്ചത് ടെസ്റ്റ്യൂബ് ശിശുക്കള്‍ക്ക് ഉദാഹരണം ആണെന്നും പണ്ടുമുതല്‍ തന്നെ ഭാരതത്തില്‍ ഇതെല്ലാം ഉണ്ടായിരുന്നെന്നും അവര്‍ പറയുന്നു. റഡാറിനെ മേഘങ്ങള്‍ മറയ്ക്കുമെന്നു പറയുന്നു. അവരുടെ ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ക്കായി മാധ്യമങ്ങളെ ഉപയോഗിക്കുന്നു.

മോദിക്കെതിരെ പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്താനും ഇല്ലായ്മ ചെയ്യാനും വലിയൊരു വിഭാഗം തന്നെയുണ്ട്. അത് പൊതു ഇടങ്ങളില്‍ ആണെങ്കിലും സാമൂഹ്യ മാധ്യമങ്ങളില്‍ ആണെങ്കിലും. സാമൂഹ്യ മാധ്യമങ്ങള്‍ തെറ്റായ പ്രചരണങ്ങള്‍ക്കു വേണ്ടിയാണ് അവര്‍ ഉപയോഗിക്കുന്നത്. അവര്‍ക്കെതിരെ നില്‍ക്കുന്നവരം ആക്രമിക്കാനും.

സുപ്രീം കോടതിയിലെ ന്യായാധിപനെതിരെ 4 ജഡ്ജിമാര്‍ക്ക് പത്രസമ്മേളനം വിളിയ്‌ക്കേണ്ട ഒരവസ്ഥ ഇതുവരെ ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യയിലെ ഇലക്ഷന്‍ കമ്മീഷന്‍ സ്വതന്ത്രമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ അതല്ല. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ഇത്രയും പാലിക്കാത്ത ഇലക്ഷന്‍ കമ്മീഷന്‍ വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇന്ത്യയില്‍ ഉണ്ടാകുന്നത്.

റാഫേല്‍ യുദ്ധവിമാനങ്ങളുടെ കാര്യത്തിലും വലിയ അഴിമതിയാണ് നടന്നിരിക്കന്നത്. അഴിമതി അന്വേഷണം നടത്തണമെങ്കില്‍ സര്‍ക്കാര്‍ അനുമതി വേണമെന്ന് പറയുന്നു. അതായത് കള്ളനെക്കുറിച്ച് അന്വേഷിക്കണമെന്നുണ്ടെങ്കില്‍ കള്ളന്റെ അനുമതി വേണം എന്നു പറയുന്നതു പോലെ. മോദി സര്‍ക്കാറിനേയും അവരുടെ പദ്ധതികളെയുമെല്ലാം ശക്തമായി വിമര്‍ശിച്ചായിരുന്നു പ്രശാന്ത് ഭൂഷന്‍ സംസാരിച്ചത്. അതുകൊണ്ടു തന്നെ ഞാന്‍ പറയട്ടെ ഇന്ത്യന്‍ ഭരണഘടനയുടെ പേരില്‍ ശാസ്ത്രത്തിന്റെ പേരില്‍ വസ്തുതകളുടെ പേരില്‍ മോദി ഗവണ്‍മെന്റ് പുറത്തുപോകണം’ എന്ന വാക്യത്തോടെയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

Read More : ജമ്മു മേഖലയില്‍ കൂടുതല്‍ സീറ്റ് സൃഷ്ടിക്കാന്‍ കേന്ദ്രം, കശ്മീരില്‍ മണ്ഡല പുനര്‍നിര്‍ണയത്തിന് നീക്കം; നേരിടുമെന്ന് പ്രതിപക്ഷം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍