UPDATES

സോഷ്യൽ വയർ

‘ഞങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തല്ലേ’; ഇംഗ്ലീഷ് വിട്ട് പച്ചമലയാളത്തില്‍ ആരാധകന് പൃഥ്വിരാജിന്റെ അടിപൊളി മറുപടി

താരത്തിന്റെ മലയാളം പോസ്റ്റ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍.

കാര്യം ഒന്നും മനസ്സിലായില്ലെങ്കില്‍ പോലും പൃഥ്വിരാജിന്റെ ഓരോ പോസ്റ്റിനും ആരാധകര്‍ ഏറെയാണ്. മാര്‍വല്‍ സിനിമകളുടെ ആരാധകരെ വിഷമിപ്പിക്കും വിധമുള്ള പൃഥ്വിയുടെ പുതിയ പോസ്റ്റാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം.

‘മാര്‍വലിന്റെ ഡെഡ്പൂളിനേക്കാള്‍ സൂപ്പര്‍ ഹീറോ ഡിസിയുടെ ഹാങ്കോക്കല്ലേ’എന്നതായിരുന്നു പൃഥ്വിയുടെ ട്വീറ്റ്. ഈ ഡെഡ്പൂളല്ല ഹാങ്കോക്കാണ് ഒറിജിനല്‍ എന്ന ട്വീറ്റിന് ഉടന്‍ തന്നെ മാര്‍വല്‍ ആരാധകന്റെ കമന്റും എത്തി.

‘ഞങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തല്ലേ രാജുവേട്ട’ എന്നായിരുന്നു ആരാധകന്റെ കമന്റ്. എന്നാല്‍ അതിനു പൃഥ്വി നല്‍കിയ മറുപടിയാണ് ചര്‍ച്ച. സാധാരണ അധികം പ്രയോഗത്തിലില്ലാത്ത മനസിലാക്കാന്‍ പ്രയാസമുള്ള വാക്കുകള്‍ ഉപയോഗിച്ചുള്ള ഇംഗ്ലീഷിലായിരിക്കും താരം മറുപടി പറയുക.  ഇപ്രാവശ്യം മലയാളത്തിലാണ് പൃഥ്വി മറുപടി നല്‍കിയത്.

 

‘ഒരിക്കലും ഇല്ല സഹോ,ഒപ്പം ഉണ്ട്, മര്‍വെല്‍,കട്ടഫാന്‍’ എന്നായിരുന്നു പൃഥ്വിയുടെ മറുപടി. പൃഥ്വിയുടെ മറുപടി കിട്ടിയ സന്തോഷത്തിലാണ് ആരാധകര്‍ ഇപ്പോള്‍. എങ്കിലും താരത്തിന്റെ മലയാളം പോസ്റ്റ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍