ഞാന്‍ എന്ന് എഴുതിയ മോഹന്‍ലാലിന്റെ നിഴല്‍ ചിത്രം കൂടി പങ്കുവെച്ചാണ് പൃഥ്വിയുടെ പോസ്റ്റ്
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ലൂസിഫറിന്റെ ചിത്രീകരണം പൂര്‍ത്തിയായതില്‍ മോഹന്‍ലാലിനു നന്ദി അറിയിച്ചു കൊണ്ട് ട്വീറ്റ് ചെയ്ത താരത്തിന്റെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ചിത്രത്തിന്റെ ഡബ്ബിങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
‘അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കണ്ടു വളര്‍ന്നതു മുതല്‍ എന്റെ ആദ്യ സിനിമയ്ക്ക് അദ്ദേഹം ഡബ്ബ് ചെയ്യുന്നത് നിരീക്ഷിക്കുന്നതു വരെ, കൂടുതല്‍ ഒന്നും ചോദിക്കാനില്ല. നന്ദി ലാലേട്ടാ.’ എന്ന അടിക്കുറുപ്പോടെ ഞാന്‍ എന്ന് എഴുതിയ മോഹന്‍ലാലിന്റെ നിഴല്‍ ചിത്രം കൂടി പങ്കുവെച്ചാണ് പൃഥ്വിയുടെ പോസ്റ്റ് .
From growing up watching his films..to supervising his dubbing for my debut directorial! Couldn’t have asked for more. Thank you #Laletta @Mohanlal ? pic.twitter.com/YbgON7hz1U
— Prithviraj Sukumaran (@PrithviOfficial) March 9, 2019
മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, മംമ്ത മോഹന്‍ദാസ് തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Read More :അഴകന് എന്ന ദളിത് കമ്യൂണിസ്റ്റിന്റെ ജീവിതം; അടിമുടി രാഷ്ട്രീയം പറയുകയാണ് ടിവി ചന്ദ്രന്റെ ‘പെങ്ങളില’