UPDATES

സോഷ്യൽ വയർ

ഇനിയൊന്ന് ഉറങ്ങണം: പൃഥ്വിരാജ്‌

അതെനിക്കറിയാമെന്നും ,എന്നാല്‍ വീട്ടില്‍ വന്ന് തൊട്ടടുത്ത ദിവസം തന്നെ പുതിയ സെറ്റിലേക്ക് പോകുമെന്നും തനിക്ക് അറിയാമെന്നായിരുന്നു സുപ്രിയയുടെ മറുപടി കമന്റ്

ലൂസിഫറിന്റെ ചിത്രീകരണ തിരക്കുകള്‍ കാരണം എപ്പോഴും വീട്ടില്‍ എത്താന്‍ സാധിക്കാറില്ലായിരുന്നെങ്കിലും ഷൂട്ടിങ് സെറ്റില്‍ സ്ഥിരം സന്ദര്‍ശകരായിരുന്നു സുപ്രിയയും മകള്‍ അല്ലിയും. തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കു വെച്ചിരിക്കുകയാണ് സുപ്രിയ. ചിത്രത്തിന് താഴെ കമന്റുമായി പൃഥ്വി എത്തുകയും ഇതേ തുടര്‍ന്ന് സുപ്രിയയുടെ മറുപടി കമന്റുമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

‘എല്ലാ ദിവസവും ഡയറക്ടര്‍ സാറിനെ കാണാന്‍ എത്തുമായിരുന്നു, ഇനി വെറും രണ്ട് ദിവസങ്ങള്‍ മാത്രം’ എന്ന കുറിപ്പോടെയാണ് സുപ്രിയ ചിത്രം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വെച്ചത്. ഉടന്‍ എത്തി പൃഥ്വിയുടെ കമന്റ്. എത്രയും വേഗം വീട്ടില്‍ എത്തി ഒരു മാസം ഉറങ്ങണമെന്നായിരുന്നു പൃഥ്വിയുടെ മറുപടി.

അതെനിക്കറിയാമെന്നും ,എന്നാല്‍ വീട്ടില്‍ വന്ന് തൊട്ടടുത്ത ദിവസം തന്നെ പുതിയ സെറ്റിലേക്ക് പോകുമെന്നും തനിക്ക് അറിയാമെന്നായിരുന്നു സുപ്രിയയുടെ മറുപടി കമന്റ്. ഇന്ന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയ ലൂസിഫര്‍ മികച്ച അഭിപ്രായങ്ങളോടെയാണ് മുന്നേറുന്നത്.

 

View this post on Instagram

 

Lucifer Throwback ! #WhenWeHadToAlwaysGoToSetstoMeetDirectorSir! ?#TwoMoreDaysToGo

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

Read More : മോദി ഇന്ന് വിജയകരമെന്ന് പ്രഖ്യാപിച്ചത് 2010ല്‍ യുപിഎ കാലത്ത് തുടങ്ങിയ പദ്ധതി

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍