ചാന്ദ്രയാന്‍ 2 നു പിന്നില്‍ പ്രവര്‍ത്തിച്ച വനിത ശാസ്ത്രഞ്ജരായ എം വനിതയ്ക്കും, ഋതു കരിധാലിനേയുമാണ് പ്രിയങ്ക അഭിനന്ദിച്ചത്.
ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളില്‍ നഴികകല്ലായിരുന്നു ചാന്ദ്രയാന്‍ 2 ന്റെ വിജയകരമായ വിക്ഷേപണം. അതില്‍ ഐസ്ആര്‍ഒയ്ക്ക് അഭിനന്ദനവുമായി ധാരാളം സെലിബ്രിറ്റികളും എത്തിയിരുന്നു. ഇപ്പോഴിതാ വേറിട്ട ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ചന്ദ്രയാന്‍ 2 ന്റെ വിജയത്തില്‍ അഭിനന്ദനവുമായി ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും എത്തിയിരിക്കുന്നു.
ചന്ദ്രയാന്‍ 2 നു പിന്നില്‍ പ്രവര്‍ത്തിച്ച വനിത ശാസ്ത്രജ്ഞരായ എം വനിതയ്ക്കും, ഋതു കരിധാലിനേയുമാണ് പ്രിയങ്ക അഭിനന്ദിച്ചത്. ‘പുതിയ കാലത്തെ സ്ത്രീകള്‍ ചന്ദ്രനില്‍ വരെ അവരുടെ പേരെഴുതി. ഇത് ബാക്കി സ്ത്രീകള്‍ക്കും വലിയ പ്രചോദനമാണ്’. പ്രിയങ്ക ഇന്‍സ്റ്റ ഗ്രാമില്‍ കുറിച്ചു.

പിറന്നാളാഘോഷങ്ങളുടെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്ന പ്രിയങ്ക, പിറന്നാള്‍ ആശംസിച്ച ആരാധകര്‍ക്കും നന്ദി പറഞ്ഞു.
‘സ്കൈ ഈസ് പിങ്ക്’ എന്ന പുതിയ സിനിമയുടെ റിലീസിന്റെ ഒരുക്കത്തിലാണ് പ്രിയങ്ക ചോപ്രയിപ്പോള്‍. ടൊറോന്റൊ ഇന്റെര്‍ നാഷല്‍ ഫിലിം ഫെസ്റ്റ്വലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പെട്ട സിനമയാണത്.
Read More : യൂടൂബർക്കെതിരെ ഇന്തോനീഷ്യന്‍ സർക്കാർ: ചാനലിലൂടെ അശ്ലീലം പ്രചരിപ്പിക്കുന്നു