UPDATES

സോഷ്യൽ വയർ

‘എങ്ങനെയാണ് പ്രീയങ്കയും ഷൂസും പരിഹാസത്തിന് വഴിയാകുന്നതെന്നു മനസിലാകുന്നില്ല’

പരിക്കേറ്റ മാധ്യമപ്രവര്‍ത്തകന്റെ ഷൂ കൈയില്‍ പിടിച്ചാണ് പ്രിയങ്ക ഗാന്ധി നിന്നിരുന്നത്. ഇത് മനപ്പൂർവം പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തതാണെന്നായിരുന്നു ആരോപണം ഉയർന്നത്.

വയനാട്ടിൽ രാഹുൽ ഗാന്ധി നടത്തിയ റോഡ് ഷോക്കിടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ മാധ്യമ പ്രവർത്തകരെ സഹായിച്ച രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പരിഹസിച്ചുള്ള പ്രചാരണങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം. മാധ്യമ പ്രവർത്തകരെ സഹായിച്ചത് ശ്രദ്ധ പിടിച്ച് പറ്റാൻ മാത്രമാണെന്നും ഇത്തരം നടപടികള്‍ രാഹുലിന്റെ പരിപാടികളിൽ പതിവാണെന്നും ഉള്ള തരത്തിലുള്ള പ്രചരണങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സാമുഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. അപകടത്തിൽ പരിക്കേറ്റ മാധ്യമ പ്രവര്‍ത്തകന്റെ ഷൂ എടുത്ത് നൽകുന്ന പ്രിയങ്കാ ഗാന്ധിയെയും വ്യാപകമായി സോഷ്യൽ മീഡിയ പരിഹസിച്ചിരുന്നു. എന്നാൽ അപകടത്തിന്റെയും രാഹുൽ, പ്രിയങ്ക ഇടപെടലിന്റെയും കൂടുതൽ വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് ഇരുവരുടെയും പ്രവർത്തിയിലെ ആത്മാർത്ഥത ചൂണ്ടിക്കാട്ടപ്പെട്ടത്.

നിങ്ങളില്‍ കോണ്‍ഗ്രസുകാര്‍ അല്ലാത്തവര്‍ ഈ ചിത്രം കൂടി കാണട്ടെ. ഇതൊക്കെ അടിസ്ഥാന പ്രാഥമിക ചികിത്സാ വിധികളുടെ ഭാഗമാണ്. അതു മനുഷ്യത്വപരമായി അങ്ങനെയാരു കർമം ചെയ്യുന്നതിന്റെ നേർക്കാഴ്ചയാണ്. പിന്നെ എങ്ങനെയാണ് പ്രീയങ്കയും ഷൂസും പരിഹാസത്തിന് വഴിയാകുന്നതെന്നു മനസിലാകുന്നില്ല. സംഭവത്തിന്റെ ചിത്രം ചേർത്ത് കൊണ്ടുള്ള ഒരു പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു. വീണു കിടക്കുന്ന ഒരു അപരിചിതന്റെ ഷൂസ് എടുത്തു കയ്യിൽ വയ്ക്കാനുള്ള കരുതൽ ആരു കാട്ടിയാലും അത് അതിശയമാണ്. സ്വന്തം ജോലി നിർവഹിക്കുന്നതിനിടയിൽ വീണുപോയ ഒരു മാധ്യമപ്രവർത്തകനോടുള്ള സ്നേഹാദരം കൂടിയാണു പ്രിയങ്കാഗാന്ധി പ്രകടിപ്പിച്ചതെന്നും അഭിപ്രായങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. വയനാട്ടിലെ ഷൂസിനെ പരിഹസിക്കുന്നവരെ എന്തെങ്കിലും പറഞ്ഞു ബോധ്യപ്പെടുത്തിയേക്കാം എന്ന് വിചാരിക്കുക പോലും ചെയ്യരുതെന്നും പോസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.

വയനാട്ടില്‍ കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിന് അനുബന്ധിച്ചുള്ള റോഡ് ഷോ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റപ്പോഴായിരുന്നു ഇവരെ സഹായിക്കാനായി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയത്. പരിക്കേറ്റ മാധ്യമപ്രവര്‍ത്തകനെ സ്‌ട്രെച്ചറിലേയ്ക്ക് മാറ്റുമ്പോള്‍ സഹായവുമായി രാഹുല്‍ ഗാന്ധി തൊട്ടടുത്തുണ്ടായിരുന്നു. അതേസമയം പരിക്കേറ്റ മാധ്യമപ്രവര്‍ത്തകന്റെ ഷൂ കൈയില്‍ പിടിച്ചാണ് പ്രിയങ്ക ഗാന്ധി നിന്നിരുന്നത്. ഇത് മനപ്പൂർവം പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തതാണെന്നായിരുന്നു ആരോപണം ഉയർന്നത്.

എന്നാൽ പിന്നീട് പുറത്ത് വന്ന വീഡിയോയിൽ ആപകടം ശ്രദ്ധയിൽ പെട്ടതിന് പിറകെ തുറന്നവാഹനത്തിൽ നിന്നും ഇറങ്ങുന്ന പ്രിയങ്കാ ഗാന്ധിയെയും വ്യക്തമായി കാണാം. തുടർന്ന് പരിക്കേറ്റ് കിടക്കന്ന മാധ്യമ പ്രവർത്തന് സമീപത്തെത്തുന്ന പ്രിയങ്ക ഇയാളുടെ കാലിൽ നിന്നം ഷൂ ഊരിമാറ്റുന്നുതും സമീപത്ത് പ്രാഥമിക ശുശ്രുഷകൾകക്ക് നേതൃത്വം നൽകുന്നതും കാണാം. ഇതിന് ശേഷം ഇയാളെ ആംബുലന്‍സിലേക്ക് മാറ്റുന്ന സമയത്താണ് പ്രിയങ്ക ഊരിപ്പിടിച്ച ഷൂസുമായി കടന്നുവരുന്നത്.

വയനാട്ടിലെ റോഡ് ഷോയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി ട്രക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകയടക്കം അഞ്ചോളം പേക്കാണ് വാഹനത്തിൽ നിന്നും താഴേക്ക് വീണ് പരിക്കേറ്റത്. റോഡ് ഷോ അവസാനിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു സംഭവം. രാഹുൽ ഗാന്ധിയുടെ ഹെലിപാഡ് ഒരുക്കിയ എസ്.കെ.എം.ജെ. സ്‌കൂള്‍ മൈതാനിയിക്ക് സമീപത്ത് വച്ചായിരുന്നു അപകടം ഉണ്ടായത്. ട്രക്കില്‍ സഞ്ചരിക്കുന്നതിനിടെ വാഹനത്തിന്റെ ബാരിക്കേഡ് തകര്‍ന്നായിരുന്നു അഞ്ചോളം പേര്‍ താഴേക്ക് വീണത്. സംഭവത്തിൽ എന്ത്യാ എഹഡ് കേരളാ റിപ്പോർട്ടർ റിക്സൻ ഉമ്മനാണ് കൂടുതൽ പരിക്കേറ്റത്. ന്യൂസ് 9 റിപ്പോർട്ടർ സുപ്രിയയ്ക്കും പരിക്കേറ്റിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍