UPDATES

സോഷ്യൽ വയർ

ട്വിറ്ററില്‍ അക്കൗണ്ട് എടുത്ത് ഒരു മിനിട്ടിനുള്ളില്‍ പ്രിയങ്ക ഗാന്ധിക്ക് 20,000 ഫോളോവേഴ്സ്; ഒറ്റ രാത്രികൊണ്ട് 136000

കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ പേജിലൂടെ ഇന്നാണ് പ്രിയങ്കയുടെ ട്വിറ്ററിലേക്കുള്ള വരവ് അറിയിച്ചത്.

ട്വിറ്ററില്‍ അക്കൗണ്ട് എടുത്ത് ഒരു മിനിട്ടിനുള്ളില്‍ 20,000 ഫോളോവേഴ്‌സുമായി പ്രിയങ്ക ഗാന്ധി.  പ്രിയങ്കയുടെ ഫോളോവേഴ്‌സ് ഇന്നലത്തെ ഒറ്റ രാത്രികൊണ്ട് 136000 ലാണ് എത്തിനില്‍ക്കുന്നത്‌. കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി ആയിട്ടാണ് പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തിലേക്കുള്ള വരവറിയിച്ചത്. സഹോദരനും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയാണ് നിയമനം നടത്തിയത്.

രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും എത്തിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. ഉത്തര്‍ പ്രദേശിലെ ലക്‌നൗവില്‍ പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് പ്രചാരങ്ങള്‍ നടക്കുന്നതിനിടെയാണ് പ്രിയങ്ക ട്വിറ്ററില്‍ എത്തിയത്.

കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ പേജിലൂടെ ഇന്നാണ് പ്രിയങ്കയുടെ ട്വിറ്ററിലേക്കുള്ള വരവ് അറിയിച്ചത്. ട്വിറ്ററില്‍ പ്രവേശിച്ച് നിമിഷങ്ങള്‍ക്കകം 20,000 ഫോളോവേഴ്‌സാണ് ഉണ്ടായത്. പിന്നാലെ ഫോളോവേഴ്‌സിന്റെ എണ്ണം വര്‍ദ്ധിച്ചു വരികയായിരുന്നു. ഇന്നലെ തുടങ്ങിയ അക്കൗണ്ടില്‍ ഇതുവരെ 136 k ഫോളോവേഴ്‌സാണ് ഉള്ളത്.

എന്നാല്‍ ഇതുവരെ പോസ്റ്റുകളൊന്നും പ്രിയങ്ക പങ്കു വെച്ചിട്ടില്ല. രാഹുല്‍ ഗാന്ധി, അശോക് ഗഹ്ലോത് , സച്ചിന്‍ പൈലറ്റ് ,റണ്‍ദീപ് സിങ്ങ് സുര്‍ജ്വാല അടക്കം പല കോണ്‍ഗ്രസ് നേതാക്കളെയും പ്രിയങ്ക തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഫോളോ ചെയ്യുന്നത്. സമൂഹമാധ്യമങ്ങളിലേക്കുള്ള പ്രിയങ്കയുടെ വരവിനെ സ്വാഗതം ചെയ്തു കൊണ്ട് നിരവധി പേരാണ് എത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍