UPDATES

സോഷ്യൽ വയർ

ഇത് സിനിമയിലെ ദൃശ്യങ്ങളല്ല, ലോക കിരീടം നേടാന്‍ സിന്ധു നടത്തിയ കഠിന പരിശീലനത്തിന്റെ വീഡിയോയാണ്

സിനിമകളിലെ വര്‍ക്ക് ഔട്ട് ദൃശ്യങ്ങളെ വെല്ലുന്ന പരിശീലനങ്ങളാണ് സിന്ധുവിന്റെ വീഡിയോയില്‍ കാണുന്നത്.

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറിയ പി വി സിന്ധു കഠിന പരിശീലനം നടത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടികൊണ്ടിരിക്കുകയാണ്. സിനിമകളിലെ വര്‍ക്ക് ഔട്ട് ദൃശ്യങ്ങളെ വെല്ലുന്ന പരിശീലനങ്ങളാണ് സിന്ധുവിന്റെ വീഡിയോയില്‍ കാണുന്നത്. സുചിത്ര ബാഡ്മിന്റണ്‍ അക്കാദമിയുടെ ലോഗോ പതിപ്പിച്ച വീഡിയോയാണിത്. ആരെയും അമ്പരിപ്പിക്കുന്ന പരിശീലന ദൃശ്യങ്ങളാണ് ഒരു മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലുള്ളത്.

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ജപ്പാന്‍ സൂപ്പര്‍ താരം നൊസോമി ഒകുഹാരയെ തകര്‍ത്തായിരുന്നു സിന്ധു കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ട് തവണ കൈ വിട്ട കിരീടമാണ് ഇത്തവണ നേടിയത്. മത്സരത്തില്‍, വ്യക്തമായ ലീഡോടെയായിരുന്നു ഫൈനലിന്റെ രണ്ട് സെറ്റുകളും സിന്ധു സ്വന്തമാക്കിയത് സ്‌കോര്‍, 21-7. 21-7. സമ്പൂര്‍ണ ആധിപത്യമായിരുന്നു രണ്ട് സെറ്റിലും സിന്ധു കാഴ്ച വച്ചത്.

Read: പുസരല വെങ്കട സിന്ധു; ബാഡ്മിന്റണ്‍ കോര്‍ട്ടിലെ ഇന്ത്യയുടെ അഭിമാനം

Read: പി ടി ഉഷയുടെ മടിയിലിരിക്കുന്ന പി വി സിന്ധു: ഇന്ത്യയുടെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒരു ഫ്രെയിമില്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍