UPDATES

സോഷ്യൽ വയർ

പെരുമ്പാമ്പിന്റെ വയറ്റില്‍ ‘താമസിച്ച്’ കൂളായി പുറത്തുവന്ന ഉടുമ്പ്, തായ്‌ലാന്റില്‍നിന്നുള്ള വിഡീയോ വൈറല്‍

രക്ഷാപ്രവർത്തകർ എത്തുമ്പോഴേക്കും പാമ്പ് ഉടുമ്പിനെ പൂർണ്ണമായി വിഴുങ്ങിക്കഴിഞ്ഞിരുന്നു.

പെരുംമ്പാമ്പിന്റെ വായിലകപ്പെട്ടാല്‍ എന്തു ചെയ്യാൻ കഴിയും, പിന്നെ മരണത്തെ സ്വീകരിക്കാൻ മാത്രമെ കഴിയൂ. എന്നാൽ വിഴുങ്ങിയ പെരുംമ്പാമ്പിന്റെ വായിൽ നിന്നും പുറത്തു വന്ന് കൂളായി പുറത്തേക്കു പോയാലൊ…തായ്ലന്റിൽ നടന്ന ഈ സംഭവം എല്ലാവരേയും അത്ഭുതപ്പെടുത്തിയിരിക്കയാണ്.

സപ്റ്റംബര്‍ 12 നാണ് തായ്ലന്റിലെ ബാങ്കോങ് ഒരു വീട്ടിൽ പെരുംമ്പാമ്പിനെ കണ്ടതിനെ തുടർന്ന് വീട്ടിലെ യുവതി സഹായത്തിനായി രക്ഷാപ്രവർത്തകരെ വിളിച്ചു. രക്ഷാപ്രവർത്തകർ എത്തുമ്പോഴേക്കും പാമ്പ് ഉടുമ്പിനെ പൂർണ്ണമായി വിഴുങ്ങിക്കഴിഞ്ഞിരുന്നു.

അവർ പാമ്പിനെ പിടിക്കാൻ ശ്രമിക്കുമ്പോൾ പാമ്പ് രക്ഷപ്പെടാൻ ശ്രമിച്ചു. അതിനിടയിൽ പാമ്പ് വാ തുറക്കുകയും ഇര വായിൽ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തു.


ഞാൻ പാമ്പുകളെ പിടിക്കാൻ തുടങ്ങിയിട്ട് പത്തു വര്‍ഷമാകുന്നു. എന്റെ ഇത്രയും കാലത്തെ തൊഴിൽ പരിജയത്തിൽ ഇങ്ങനെ ഒരു അനുഭവം ആദ്യമായാണ്. പെരുംമ്പാമ്പ് ഇരയെ പിടിച്ചു കഴിഞ്ഞാൽ ശ്വാസം മുട്ടിച്ച് കൊല്ലുകയാണ് സാധാരണ പതിവ്. എന്നാല്‍ ഇവിടെ അങ്ങനെയൊന്നും ഉണ്ടായില്ല എന്നത് ശരിക്കും അത്ഭുതമാണ്. രക്ഷാപ്രവർത്തകരിൽ ഒരാളായ സോമ്ജേദ് കശുലോങ് പറഞ്ഞു.

Read More : ഈ 90’s kids-നെ കാണ്ട് തോറ്റു, നൊക്ലാൾജിയ പോരാഞ്ഞ് ഇപ്പോൾ വാഹന വിപണിയും തകർത്തു!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍