UPDATES

സോഷ്യൽ വയർ

എന്നെ നിങ്ങള്‍ രാഹുല്‍ എന്ന് വിളിക്കൂ, സാര്‍ എന്ന് വിളിക്കരുത്: രാഹുലിന്റെ ആവശ്യം കേട്ട് നാണിച്ച് വിദ്യാര്‍ത്ഥിനി

കോളേജിലെ ഫൈന്‍ ആര്‍ട്‌സ് വകുപ്പിലെ വിദ്യാര്‍ത്ഥിനിയായ അസ്‌നയാണ് ചോദ്യം ചോദിക്കാനായി എഴുന്നേറ്റത്

ചെന്നൈ സ്‌റ്റെല്ലാ മേരീസ് കോളേജിലെ വിദ്യാര്‍ത്ഥിനികളോട് സംവദിക്കാനെത്തിയ രാഹുല്‍ ഗാന്ധിയുടെ വീഡിയോ ഇന്ന് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച രാഹുലിനോട് ചോദ്യം ചോദിക്കാനെഴുന്നേറ്റ പെണ്‍കുട്ടിയോടുള്ള രാഹുലിന്റെ മറുപടിയും അത് കേട്ട് നാണിച്ച പെണ്‍കുട്ടിയും അതുകണ്ട് ചിരിക്കുന്ന മറ്റ് പെണ്‍കുട്ടികളുമാണ് വീഡിയോയിലുള്ളത്.

കോളേജിലെ ഫൈന്‍ ആര്‍ട്‌സ് വകുപ്പിലെ വിദ്യാര്‍ത്ഥിനിയായ അസ്‌നയാണ് ചോദ്യം ചോദിക്കാനായി എഴുന്നേറ്റത്. രാഹുലിനെ സര്‍ എന്ന് വിളിച്ച് അഭിസംബോധന ചെയ്തപ്പോള്‍ ‘എന്നെ സര്‍ എന്ന് വിളിക്കാതെ രാഹുല്‍ വിളിക്കൂ’ എന്നായിരുന്നു രാഹുലിന്റെ മറുപടി. ഇത് കേട്ട് നാണിച്ച അസ്‌ന പിന്നീട് ഹായ് രാഹുല്‍ എന്ന് അഭിസംബോധന ചെയ്യുന്നുണ്ടെങ്കിലും നാണം കാരണം തുടരാന്‍ സാധിക്കുന്നില്ല. ചുറ്റിലുമുള്ള മറ്റ് പെണ്‍കുട്ടികളെല്ലാം ഇത് കണ്ട് പൊട്ടിച്ചിരിക്കുന്നുമുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍