UPDATES

സോഷ്യൽ വയർ

പുൽവാമ തീവ്രവാദിക്കൊപ്പം രാഹുൽ ഗാന്ധി; സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം

പ്രഗ്നേഷ് ജാനി എന്നയാളാണ് ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതെന്ന് ആൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

പുൽവാമയിൽ 39 സൈനികര്‍ കൊല്ലപ്പെടാനിടയാക്കിയ തീവ്രവാദിയുടെ ചിത്രം രാഹുൽ ഗാന്ധിയുടെ ഫോട്ടോയ്ക്കൊപ്പം ചേര്‍ത്ത് വ്യാജ പ്രചരണം. രാഹുല്‍ ഗാന്ധി ഹാജി അലി ദര്‍ഗ സന്ദർശിക്കുന്ന് ഫോട്ടോയിലാണ് സൈനിക വ്യൂഹത്തിലേക്ക് കാറിടിച്ച് കയറ്റിയ ആദിൽ അഹമ്മദിന്റെ രൂപവും ചേർത്തിട്ടുള്ളത്.

സൈനികരെ ആക്രമിച്ച് തീവ്രവാദി രാഹുൽ ഗാന്ധിയുടെ അടുപ്പക്കാരൻ എന്ന പേരിലായിരുന്നു ചിത്രം വ്യാപകമായി പ്രചരിക്കപ്പെട്ടത്. പ്രഗ്നേഷ് ജാനി എന്നയാളാണ് ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതെന്ന് ആൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. മുന്ന് ചിത്രങ്ങൾ ഉൾപ്പെടുന്നതാണ് പോസ്റ്റ്. രാഹുൽ ഗാന്ധിയും അദിൽ അഹമ്മദിനെയും ഒരുമിച്ച് ചേർത്തതും ഇരുവരുടെയും പ്രത്യേക ചിത്രങ്ങളുമാണ് പോസ്റ്റിലുള്ളത്.

എന്നാൽ ഫോട്ടോയുടെ നിജസ്ഥിതി പരിശോധിച്ച ആൾട്ട് ന്യൂസ് യഥാർത്ഥ ചിത്രം ഫോട്ടോ വയർ ഏജൻസിയിൽ നിന്നം കണ്ടെത്തുകയും ചെയ്തു.  2014 ഫെബ്രുവരി 28 ന് ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഹാജി അലി ദർഗ സന്ദർശിച്ച് ചിത്രമായിരുന്നു ഇത്. ഇതു പ്രകാരം കോൺഗ്രസ് അധ്യക്ഷനൊപ്പം നിന്നിരുന്നു മുൻ കേന്ദ്ര സഹമന്ത്രി ജിതിൻ പ്രസാദിനെയാണ് ആദിൽ അഹമ്മദായി ഫോട്ടോ ഷോപ്പിൽ മാറ്റിയിരിക്കുന്നത്. രാഹുലിന്റെ ദർഗാ സന്ദർശനത്തിന്റെതെന്ന പേരിൽ കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലും കൃത്രിമം നടത്താത്ത ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍