UPDATES

സോഷ്യൽ വയർ

വേലക്കാരിയ്ക്ക് ഇരിപ്പിടം നല്‍കാതെ തിയേറ്ററില്‍ നിര്‍ത്തി 2.0 കണ്ട് രജനീകാന്തും കുടുംബവും; സമൂഹ മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനങ്ങൾ

തന്റെ പുതിയ ചിത്രമായ 2.0 കാണാന്‍ കുടുംബത്തോടൊപ്പം ചെന്നൈ സത്യം തിയേറ്ററില്‍ സിനിമ കാണാനെത്തിയ രജനിയുടേയും കുടുംബത്തിന്റേയും ചിത്രമാണ് വൈറലാകുന്നത്.

തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തിനെ ലോകം മുഴുവൻ ആരാധകരുള്ള നടനാക്കി മാറ്റിയതിനു പിന്നിൽ താരത്തിന്റെ ലാളിത്യവും, എളിമയും നിറഞ്ഞ വ്യക്തി ജീവിതത്തിനും വലിയ പങ്കുണ്ട്. എന്നാൽ വേലക്കാരിയ്ക്ക് ഇരിപ്പിടം നല്‍കാതെ നിര്‍ത്തി തിയേറ്ററില്‍ 2.0 കാണുന്ന രജനികാന്തിന്റെയും കുടുംബത്തിന്റെയും ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആകുമ്പോൾ സൂപ്പർ താരത്തിന്റെ വ്യക്തി ജീവിതം തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.

തന്റെ പുതിയ ചിത്രമായ 2.0 കാണാന്‍ കുടുംബത്തോടൊപ്പം ചെന്നൈ സത്യം തിയേറ്ററില്‍ സിനിമ കാണാനെത്തിയ രജനിയുടേയും കുടുംബത്തിന്റേയും ചിത്രമാണ് വൈറലാകുന്നത്. ഫോട്ടോയില്‍ രജനിയും ഭാര്യ ലതയും കൊച്ചുമക്കളായ ലിംഗയും, യാത്രയും സീറ്റില്‍ ഇരിക്കുമ്പോള്‍ വേലക്കാരി പിന്നില്‍ നിന്നാണ് സിനിമ കാണുന്നത്. ചിത്രത്തിന്റെ പിന്നിലെ യാഥാര്‍ത്ഥ്യം എന്തെന്ന് വ്യകതമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ ശ്ക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

കടുത്ത മനുഷ്യാവകാശ ലംഘനമാണിതെന്നാണ് ഉയരുന്ന പ്രധാന ആരോപണം. സമീപം സീറ്റുകള്‍ ഒഴിഞ്ഞു കിടന്നിട്ടും വേലക്കാരിയെ ഇരുത്തി സിനിമ കാണിക്കാന്‍ മുതിരാത്ത രജനിയുടെ നിലപാട് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. സിനിമാ ലോകത്തു തന്നെ ചിലരും രജനിയുടെ നിലപാടിനെതിരെ അതൃപ്തി അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

സെന്തിൽ കുമാർ എന്ന ട്വിറ്റര് ഹാൻഡിൽ ഇപ്രകാരം ട്വീറ്റ് ചെയ്തു ‘ഇതാണ് രജനികാന്തിന്റെ രീതികൾ അല്ലെങ്കിൽ, അയാൾ ഒരു മുതലാളിത്തവാദിയാണ്’. അതെ സമയം വേദാന്തയെ അടക്കം പിന്തുണച്ച രജനികാന്തിന്റെ പുതിയ നടപടിയിൽ അത്ഭുതപ്പെടാൻ ഒന്നുമില്ലെന്ന്‌ അഭിപ്രായപ്പെടുന്നവരും ഉണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍