UPDATES

സോഷ്യൽ വയർ

രണ്ടാമൂഴം സിനിമ ആര് ചെയ്യണമെന്ന് എംടി വാസുദേവൻ നായർ തീരുമാനിക്കുമെന്ന് മകൾ അശ്വതി നായർ

ബഹുമാനപ്പെട്ട കോടതിയിൽ കേസ് നില നിൽക്കുന്ന ഒരു വിഷയത്തിൽ ഞങ്ങൾ എന്ത് അഭിപ്രായം പറയുന്നതും ശരിയല്ല. രണ്ടാമൂഴത്തിന്റെ തിരക്കഥ എന്റെ അച്ഛൻ ശ്രീ. എം. ടി. വാസുദേവൻ നായർക്ക് തിരികെ ലഭിക്കാൻ വേണ്ടിയാണ് ഞങ്ങൾ ബഹുമാനപ്പെട്ട കോടതിയെ സമീപിച്ചത്.

രണ്ടാമൂഴം സിനിമ ആര് ചെയ്യണമെന്ന് എം ടി വാസുദേവൻ നായർ തീരുമാനിക്കുമെന്ന് മകൾ അശ്വതി നായർ. “രണ്ടാമൂഴം സിനിമയുടെ ഭാവി പദ്ധതികളെക്കുറിച്ച് അത് ആര് ചെയ്യും എങ്ങനെ അവതരിപ്പിക്കും എന്നൊക്കെ അച്ഛൻ തന്നെ നിങ്ങളെ നേരിട്ട് അറിയിക്കുന്നതായിരിക്കും” തന്റെ ഫേസ്ബുക് കുറിപ്പിൽ അശ്വതി പറഞ്ഞു. പത്ര മാധ്യമങ്ങളിലും ഇൻറർനെറ്റ് മാധ്യമങ്ങളിലും രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് ധാരാളം പരാമർശങ്ങളും ചർച്ചകളും നടക്കുന്നതിനെ തുടർന്ന് ഫോൺലൂടെയും നേരിട്ടും നിരവധി പേർ  അഭിപ്രായം ആരാഞ്ഞ പശ്ചാത്തത്തിലാണ് തന്റെ പ്രതികരണമെന്നും അശ്വതി നായർ പറഞ്ഞു.

രണ്ടാമൂഴം സിനിമയ്ക്കായുള്ള തിരക്കഥ എംടി വാസുദേവന്‍ നായര്‍ക്ക് തിരികെ നല്‍കാനുള്ള കോഴിക്കോട് മുന്‍സിഫ് കോടതി ഉത്തരവ് ജില്ലാ കോടതി ഈ മാസം ആദ്യം സ്‌റ്റേ ചെയ്തിരുന്നു. മൂന്ന് വര്‍ഷത്തെ കരാര്‍ കാലാവധി കഴിഞ്ഞിട്ടും തുടര്‍നടപടികള്‍ ഉണ്ടാകാത്തതിനാല്‍ തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ടാണ് ഒക്ടോബര്‍ 10ന് നിര്‍മ്മാതാവ് ബിആര്‍ ഷെട്ടിക്കും സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമെതിരെ എംടി കോടതിയെ സമീപിച്ചത്. പരാതിയില്‍ ഇരുവര്‍ക്കും കോടതി നോട്ടീസ് അയയ്ക്കുകയും തിരക്കഥ ഉപയോഗിക്കുന്നത് വിലക്കുകയുമായിരുന്നു.

കേസില്‍ മധ്യസ്ഥനെ നിയോഗിക്കണമെന്ന സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്റെ ആവശ്യം മുന്‍സിഫ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ശ്രീകുമാര്‍ മേനോന്‍ ജില്ലാ കോടതിയെ സമീപിച്ചത്. അതേസമയം തിരക്കഥ ആര്‍ക്കും ഉപയോഗിക്കാനാവില്ല. തിരക്കഥ ഉപയോഗിക്കുന്നത് വിലക്കിയുള്ള മുന്‍സിഫ് കോടതിയുടെ തീരുമാനം നിലനില്‍ക്കും.

മഹാഭാരതത്തിലെ ഭീമനെ കേന്ദ്ര കഥാപാത്രമാക്കി എംടി രചിച്ച രണ്ടാമൂഴം നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായ ഭീമനെ അവതരിപ്പിച്ച് ശ്രീകുമാര്‍ മേനോന്‍ ഒരുക്കാനിരുന്നത്. ബിആര്‍ ഷെട്ടി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ബജറ്റ് 1000 കോടിയാണ് വച്ചിരുന്നത്.

അശ്വതി നായരുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം :

പത്ര മാധ്യമങ്ങളിലും ഇൻറർനെറ്റ് മാധ്യമങ്ങളിലും രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് ധാരാളം പരാമർശങ്ങളും ചർച്ചകളും നടക്കുന്നതിനെ തുടർന്ന് ഫോൺലൂടെയും നേരിട്ടും നിരവധി പേർ ഞങ്ങളുടെ അഭിപ്രായം ആരായുന്നുണ്ട്. എന്നാൽ ബഹുമാനപ്പെട്ട കോടതിയിൽ കേസ് നില നിൽക്കുന്ന ഒരു വിഷയത്തിൽ ഞങ്ങൾ എന്ത് അഭിപ്രായം പറയുന്നതും ശരിയല്ല. രണ്ടാമൂഴത്തിന്റെ തിരക്കഥ എന്റെ അച്ഛൻ ശ്രീ. എം. ടി. വാസുദേവൻ നായർക്ക് തിരികെ ലഭിക്കാൻ വേണ്ടിയാണ് ഞങ്ങൾ ബഹുമാനപ്പെട്ട കോടതിയെ സമീപിച്ചത്. തിരക്കഥ തിരികെ ലഭിച്ചതിനു ശേഷം രണ്ടാമൂഴം സിനിമയുടെ ഭാവി പദ്ധതികളെക്കുറിച്ച് അത് ആര് ചെയ്യും എങ്ങനെ അവതരിപ്പിക്കും എന്നൊക്കെ അച്ഛൻ തന്നെ നിങ്ങളെ നേരിട്ട് അറിയിക്കുന്നതായിരിക്കും. … അതു വരെ ക്ഷമയോടെ കാത്തിരിക്കുക. .നിങ്ങൾ നൽകുന്ന സ്നേഹത്തിന് നന്ദി.

മറ്റനേകം അന്ധ വിശ്വാസങ്ങളെ പോലെ വൈദ്യുതിയുടെ വരവോടെ അവസാനിച്ച ഒരു ജാതീയ മനോരോഗമായിരുന്നു ‘ഒടിയൻ’ എന്ന മിത്ത്

‘രണ്ടാമൂഴം’ തിരക്കഥ സിനിമയാക്കുന്നതിന് കോടതിയുടെ വിലക്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍