UPDATES

വീഡിയോ

കാസര്‍കോട് തീരപ്രദേശത്ത് കിലോമീറ്ററുകളോളം പെടക്കണ മത്തി ചാകര; ഉടുമുണ്ടില്‍ വരെ വാരി നിറച്ച് ജനങ്ങള്‍/ വീഡിയോ

ഇത്തരം പ്രതിഭാസം ഇതിന് മുമ്പും ഈ പ്രദേശങ്ങളില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്രയധികം മത്തി കിട്ടുന്നത് ആദ്യമായിട്ടാണെന്നാണ്.

കാസര്‍കോട് തീരപ്രദേശത്ത് കിലോമീറ്ററുകളോളം നീളത്തില്‍ പെടക്കണ മത്തികള്‍ കൂട്ടത്തോടെ അടിഞ്ഞെത്തുന്ന പ്രതിഭാസം. കാഞ്ഞങ്ങാട്ടെ തീരപ്രദേശങ്ങളായ ചിത്താരി അഴിമുഖം മുതല്‍ അജാനൂര്‍ വരെയായിരുന്നു തിരക്കൊപ്പം മത്തിയെത്തിയത്. ആഴക്കടലില്‍ ട്രോളിംഗിന് പോവുന്ന ബോട്ടുകളില്‍ നിന്ന് രക്ഷനേടാന്‍ തീരത്തോട് അടുത്ത് വരുന്ന മത്തിക്കൂട്ടം തിരമാലകളില്‍ പെട്ട് തീരത്തെത്തുന്നതാണെന്നാണ് പ്രതിഭാസത്തെക്കുറിച്ച് പ്രദേശവാസികള്‍ പറയുന്നത്.

ഇത്തരം പ്രതിഭാസം ഇതിന് മുമ്പും ഈ പ്രദേശങ്ങളില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്രയധികം മത്തി കിട്ടുന്നത് ആദ്യമായിട്ടാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കടല്‍ തീരത്ത് മത്തി അടിയുന്നത് കണ്ട് തീരത്തുണ്ടായിരുന്നവര്‍ കയ്യില്‍ കിട്ടിയ ചട്ടിയിലും കലത്തിലും കവറിലുമെല്ലാം മീന്‍ വാരി നിറച്ചു. ഉടുമുണ്ടില്‍ വരെ മീന്‍ നാരിനിറച്ച ആളുകളുണ്ട്. വീഡിയോ കാണാം..


.

Read: കൂടം കൊണ്ട് വീടിടിച്ച് നിരത്തുമ്പോള്‍ ജനലില്‍ പിടിച്ച് അലമുറയിടുന്ന ആ സ്ത്രീയുടെ ചിത്രം കേരളം മറന്നോ? മൂലമ്പള്ളിയില്‍ നിന്നും മരട് ഫ്‌ളാറ്റില്‍ എത്തുമ്പോള്‍

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍