UPDATES

സോഷ്യൽ വയർ

എന്താണ് കണ്‍കറന്റ് ലിസ്റ്റ്? എഎ റഹിമിന് ശോഭാ സുരേന്ദ്രന്റെ മറുപടി നവമാധ്യമങ്ങളിൽ ചിരി പടർത്തുന്നു

കേരളത്തിന് കണ്‍കറന്റ് ലിസ്റ്റ് എന്ന് പറയുന്ന ഒന്നില്ലെന്ന് ശോഭസുരേന്ദ്രനെ ഓര്‍മ്മിപ്പിച്ചെങ്കിലും കേള്‍ക്കാന്‍ തയ്യാറാകാതെ സംസാരിക്കുകയായിരുന്നു.

‘കൺകറൻറ് ലിസ്റ്റ്’ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു ബി ജെ പി നേതാക്കൾ വ്യാപകമായി ഉപയോഗിച്ച് കേട്ട ഒരു പ്രയോഗം ആണിത്. ഇതാണ് ഇന്ന് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയം. ‘എന്താണ് കൺകറൻറ് ലിസ്റ്റ്’? ചർച്ചക്ക് തുടക്കം കുറിച്ചത് മറ്റാരുമല്ല ചാനൽ ചർച്ചകളിലൂടെ സ്ഥിരം വാർത്തകളിൽ ഇടം പിടിക്കുന്ന ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ.

റിപ്പോട്ടർ ചാനൽ ചർച്ചയിൽ സി.പി.ഐ.എം പ്രതിനിധി എ.എ റഹിമും ബി.ജെ.പി പ്രതിനിധി ശോഭാ സുരേന്ദ്രനും തമ്മിലുള്ള വാക്‌പോരിലാണ് കണ്‍കറന്റ് വിഷയം ചര്‍ച്ചയായത്. വനിതാമതിലുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ എന്ത് കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിയമസഭ പ്രമേയം പാസാക്കിയാലെങ്കിലും കേന്ദ്രം നോക്കാം എന്ന് പറയാത്തത് എന്നും പത്തനംതിട്ട ജില്ലയിലെ പ്രവര്‍ത്തകര്‍ പോലും വിഷയം പ്രധാനമന്ത്രിയോട് ചോദിക്കാത്തത് എന്നും മനസിലാകുന്നില്ലെന്ന എന്ന അവതാരകന്‍ അഭിലാഷിന്റെ ചോദ്യത്തിനുള്ള മറുപടി പറയുന്നതിനിടെയാണ് ശോഭാ സുരേന്ദ്രനും റഹീമും തമ്മില്‍ വാക്‌പോര് ഉണ്ടായത്.

ചോദ്യത്തിന് ഉത്തരമായി അവതാരകന് അഭിലാഷിന് അത് മനസിലാവില്ലെന്നും അവതാരകന്‍ എന്നതില്‍ ഉപരിയായി ബി.ജെ.പിയെ എങ്ങിനെയെങ്കിലും താറ് അടിച്ച് കാണിക്കുന്നതാണ് താല്പര്യമെന്നും പറഞ്ഞ ശോഭ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.

തുടര്‍ന്ന് അവതാരകന്‍ തനിക്ക് എന്തെങ്കിലും മുന്‍വിധികള്‍ ഉണ്ടെന്ന് തന്നെ വെച്ചോളു എന്നാലും ചോദ്യം ലളിതമാണ് എന്ത് കൊണ്ടാണ് പത്തനംതിട്ട ജില്ലയിലെ ഒരു ബി.ജെ.പി പ്രവര്‍ത്തകനും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താത് എന്നും ചോദ്യം ആവര്‍ത്തിച്ചു.

ബി.ജെ.പിയുടെ പ്രവര്‍ത്തകര്‍ അത്യാവശ്യം തലയ്ക്കകത്ത് ആള്‍താമസമുള്ളവരാണെന്നും അവര്‍ക്ക് അറിയാം കേരളത്തിന്റെ കണ്‍കറന്റ് ലിസ്റ്റിലുള്ള സംഭവമാണെന്ന് എന്ന് പറയുകയായിരുന്നു. ഇതോടെ അവതാരകന് ചിരിയടക്കാനായില്ല കേരളത്തിന് കണ്‍കറന്റ് ലിസ്റ്റ് എന്ന് പറയുന്ന ഒന്നില്ലെന്ന് ശോഭസുരേന്ദ്രനെ ഓര്‍മ്മിപ്പിച്ചെങ്കിലും കേള്‍ക്കാന്‍ തയ്യാറാകാതെ സംസാരിക്കുകയായിരുന്നു.

എന്താണ് കണ്‍കറന്റ് ലിസ്റ്റ് എന്ന് എ.എ റഹിം ചോദിച്ചെങ്കിലും പിണറായിയോട് പോയി ചോദിക്കാനായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി. എന്നാല്‍ ചോദ്യത്തില്‍ ഉറച്ചുനിന്ന റഹിമിനോട് കൂടുതല്‍ സംസാരിക്കാതെ ശോഭാ സുരേന്ദ്രന്‍ ചര്‍ച്ചയില്‍നിന്ന് ഒഴിവാകുകയും ചെയ്തു. ശോഭയുടെ മറുപടി അവതാരകനെയും പാനല്‍ അംഗങ്ങളെയും ചിരിയിലാഴ്ത്തിയിരുന്നു.

വീഡിയോ റിപ്പോട്ടർ ചാനൽ യൂടൂബിൽ പങ്കു വെച്ചതോടെ നവമാധ്യമങ്ങൾ ഏറ്റെടുത്തു.

പാര്‍ലമെന്റുകളും സംസ്ഥാന നിയമസഭകളും സമാന്തരമായി നിയമമാക്കുന്ന പട്ടികയാണ് യഥാര്‍ത്ഥത്തില്‍ കണ്‍കറന്റ് ലിസ്റ്റ്. ശബരിമല വിഷയം യഥാര്‍ത്ഥത്തില്‍ കണ്‍കറന്റ് ലിസ്റ്റിലുള്ള വിഷയമല്ല. ഇനി കണ്‍കറന്റ് ലിസ്റ്റിലുള്ള വിഷയമാണെങ്കില്‍ സംസ്ഥാനം ആവശ്യപ്പെടാതെതന്നെ കേന്ദ്രത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ നിയമതടസ്സമില്ല എന്നാണു നിയമ വിദഗ്ദൻ അഭിപ്രായപ്പെടുന്നത്.


ആചാര ലംഘനം; വത്സൻ തില്ലങ്കേരി പരിഹാരപൂജ നടത്തിയിട്ടില്ലെന്ന് ദേവസ്വം ബോർഡ്

ചാനല്‍ മുറികളിലിരുന്ന് ആക്രോശിക്കുന്നത് പോലെ എളുപ്പമല്ല ബിജെപിയുടെ ഈ ഗതിയറ്റ സമരത്തെ രക്ഷിക്കുക; ബാറ്റണ്‍ ഇനി ശോഭാ സുരേന്ദ്രന്റെ കയ്യില്‍

രക്തസാക്ഷിയായ ഭഗത് സിംഗിനെ കാണാന്‍ കോണ്‍ഗ്രസുകാര്‍ പോയില്ലെന്നാണ് മോദി ഉദ്ദേശിച്ചതെന്ന് ശോഭ സുരേന്ദ്രന്‍; വിവരക്കേട് പറയരുതെന്ന്‌ ഷാനി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍