UPDATES

സോഷ്യൽ വയർ

‘സംഘികളുടെ മുമ്പില്‍ ഇട്ട് കൊടുത്ത്, അവരില്‍ നിന്ന് രക്ഷിക്കുന്ന പോലീസ് ഏമാന്മാര്‍ അടിപൊളിയാണ്’

ശബരിമല ദര്‍ശനത്തിനായി ശ്രമിക്കുന്നതിനിടയില്‍ ആക്രമിക്കപ്പെട്ട ബിന്ദു തങ്കം കല്യാണിയുടെ സംഘത്തില്‍ ഉണ്ടായിരുന്ന മനു എന്ന വ്യക്തിയാണ് പോലീസ് അധികൃതരില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ പോലീസ് വീഴ്ച വരുത്തുന്നുവെന്ന് ബിന്ദു തങ്കം കല്യാണിയുടെ സംഘത്തില്‍ ഉണ്ടായിരുന്നവരുടെ ആരോപണം. ഒറ്റപ്പെട്ട പ്രതിഷേധങ്ങളോട് പോലീസ് കാണിക്കുന്ന നിസംഗതയാണ് ശബരിമലയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നത് എന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്ന പശ്ചാത്തലത്തില്‍ പുതിയ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഒക്ടോബര്‍ മാസം ശബരിമല ദര്‍ശനത്തിനായി ശ്രമിക്കുന്നതിനിടയില്‍ ആക്രമിക്കപ്പെട്ട ബിന്ദു തങ്കം കല്യാണിയുടെ സംഘത്തില്‍ ഉണ്ടായിരുന്ന മനു എന്ന വ്യക്തിയാണ് പോലീസ് അധികൃതരില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

മനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

‘ബിന്ദു ചേച്ചിയോടൊപ്പം മലകയറാന്‍ പോയപ്പോള്‍ ഉണ്ടായ പോലീസ് സമീപനം ഈയവസരത്തിലെങ്കിലും പറയാതെ വയ്യ.IG യെ നേരിട്ട് വിളിച്ച് സുരക്ഷ തരാം എന്ന് ഉറപ്പുതന്നതിന്റെ പേരിലാണ് ശബരിമല കയറാം എന്ന് തീരുമാനിക്കുന്നത്. നിങ്ങള്‍ക്ക് എവിടെ നിന്നാണോ സംരക്ഷണം വേണ്ടത് എന്ന് വച്ചാല്‍ അവിടെ നിന്ന് തരാം എന്നാണ് പറഞ്ഞത്. ഞങ്ങള്‍ എറണാകുളത്താണ് ഉള്ളത് എന്ന് പറഞ്ഞപ്പോള്‍ അവിടെ നിന്ന് സുരക്ഷ വേണോ എന്ന് ചോദിച്ചു. സര്‍ക്കാരിനേയും പോലീസ് സംവിധാനത്തെയും അത്ര ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി പരമാവധി പോലീസ് സുരക്ഷയില്ലാതെ പോകാം എന്ന് കരുതി. വൃതമെടുന്ന് ധരിച്ച മാല ഷാള് കൊണ്ടുമറച്ചും കറുപ്പ് വസ്ത്രങ്ങളും ആചാരപ്രകാരം തന്നെ നിറച്ച ഇരുമുടിക്കെട്ടും ബാഗില്‍ സൂക്ഷിച്ചുമാണ് പോയത്. പോലീസിന്റെ സുരക്ഷാസംവിധാനത്തില്‍ എത്തുന്നത് വരെ യാതൊരു കാരണവശാലും പിടിക്കപ്പെടരുതല്ലോ.

കോട്ടയം സൗത്ത് പോലീസ് സ്റ്റേഷനില്‍ പോയി റിപ്പോര്‍ട്ട് ചെയ്തു. ഞങ്ങള്‍ ചെന്ന ഉടന്‍ തന്നെ റിസപ്ഷനില്‍ ഉണ്ടായിരുന്ന വനിതാ പോലീസ് ചോദിച്ചു. ബിന്ദു എന്ന് പറഞ്ഞപ്പോള്‍ അധ്യാപികയല്ലേ എന്ന് ചോദിച്ചു. മൊബെലില്‍ മെസേജ് നോക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ വരുന്നത് അവിടെ ഇന്‍ഫര്‍മേഷന്‍ കിട്ടിയിട്ടുണ്ടെന്ന് വ്യക്തം. വളരെ നിസ്സംഗമായ സമീപനം ആണ് ഉണ്ടായത്. നിങ്ങള്‍ പമ്പ വരെ പൊയ്‌ക്കോളൂ. ആരും ശ്രദ്ധിക്കില്ല എന്ന് പറഞ്ഞ് കയ്യൊഴിഞ്ഞു. IG ഞങ്ങള്‍ ആവശ്യപ്പെടുന്ന സ്റ്റേഷനില്‍ നിന്ന് സംരക്ഷണം തരും എന്ന് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞിട്ടും ഒരു ഭാവഭേദവുമില്ല. കഏ യെ വിളിക്കാന്‍ പറഞ്ഞിട്ടും അവര്‍ വിളിക്കുന്നുമില്ല. സ്റ്റേഷനില്‍ ഇരിക്കുന്ന ഏതോ ഒരാള്‍ (പോലീസല്ല) അനാവശ്യമായി കമന്റുകളും ഇടുന്നു. അവിടെ നിന്നിട്ട് നേരം മിനക്കെടുകയേ ഉള്ളൂ എന്ന് മനസ്സിലായതിനാല്‍ അവിടെ നിന്നും പോന്നു.ബസ് സ്റ്റാന്റ് എത്തുന്നതിന് മുമ്പ് CI (ഞങ്ങള്‍ ചെന്ന സമയത്ത് അവിടെ ഉണ്ടായിരുന്നില്ല) ജീപ്പില്‍ വന്ന് ഈ അസമയത്ത് എങ്ങോട്ടാ എന്നുള്ള സദാചാരചോദ്യവും. ശബരിമലയിലേക്കാണ് പോകുന്നതെന്നും IG പ്രൊട്ടക്ഷന്‍ തരാമെന്ന് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞിട്ടും കുറേ ക്രോസ്സ് ക്വസ്റ്റ്യന്‍സ്. മാലയെവിടെ, കറുത്ത വസ്ത്രമെവിടെ, ഇരുമുടിക്കെട്ടെവിടെ എന്നൊക്കെ. നിങ്ങള്‍ ഭക്തരാണോ ടൂര്‍ പോവാണോ എന്നൊക്കെ.അവിടെ നിന്നും എരുമേലി സ്റ്റേഷന്‍ വരെ ആരുടെയും ശ്രദ്ധയില്‍ പെടാതെ എത്തി. എരുമേലി എത്തുന്നത് വരെ സുഹൃത്തുക്കളെയോ മാധ്യമങ്ങളേയോ ഒന്നും അറിയിച്ചിരുന്നില്ല. എങ്ങനെയും ലീക്ക് ഔട്ട് ആയി ഒരു സംഘര്‍ഷം ഉണ്ടാകാന്‍ ആഗ്രഹിച്ചിരുന്നില്ല അവിടെ എത്തുന്നത് വരെയെങ്കിലും.

എരുമേലി സ്റ്റേഷനില്‍ എത്തിയപ്പോള്‍ വിശദമായി തന്നെ പോലീസുകാരോട് കാര്യങ്ങള്‍ പറഞ്ഞതാണ്. ഇരുമുടിക്കെട്ടും കറുത്ത വസ്ത്രവും കയ്യിലുണ്ടെന്നും ഇവിടെ നിന്നും അത് ധരിക്കാന്‍ അവസരം ഉണ്ടാക്കിത്തരണമെന്നും. പമ്പ സ്റ്റേഷനില്‍ വച്ച് മാറാം എന്ന് അവര്‍ പറഞ്ഞു. സ്‌പെഷ്യല്‍ ബ്രാഞ്ചുകാരന്‍ മുതല്‍ മൂന്നോ നാലോ ആള്‍ക്കാര്‍ വീണ്ടും വീണ്ടും പേര്, അഡ്രസ്സ്, വല്ല സംഘടനകളുമായി ബന്ധമുണ്ടോ, ശരിക്കും ഭക്തി കൊണ്ട് വന്നതാണോ എന്ന് മാറി മാറി ചോദിക്കുന്നുണ്ടായിരുന്നു.കുറച്ച് കഴിഞ്ഞപ്പോള്‍ നിങ്ങള്‍ പുറത്ത് ജീപ്പില്‍ കയറിയിരിക്കൂ. വേറൊരു റൂട്ടിലൂടെയാണ് ശബരിമലയിലേക്ക് കൊണ്ടുപോകുന്നത് എന്നും അവസാനദിവസമായതിനാല്‍ BJP മാര്‍ച്ച് ഉണ്ടെന്നും ശയനപ്രദക്ഷിണം പോലുള്ള സമരങ്ങള്‍ ഉണ്ടെന്നും, അതിന് ശേഷം സ്റ്റേഷനിലേക്ക് BJP ക്കാര്‍ വരാന്‍ സാധ്യത ഉണ്ടെന്നും, അതു കൊണ്ട് തത്ക്കാലത്തേക്ക് വേറൊരിടത്തേക്ക് മാറ്റുകയാണെന്നും പറഞ്ഞു. എങ്ങോട്ടാണെന്ന് ആദ്യം പറഞ്ഞില്ല. വണ്ടിയില്‍ കയറി പോകുന്നതിനിടയില്‍ മുണ്ടക്കയം സ്റ്റേഷനിലേക്കാണ്ട് കൊണ്ടുപോകുന്നത്, അതീവരഹസ്യമാണ്, സ്റ്റേഷനില്‍ ആരോടും പറഞ്ഞിട്ടില്ല, മുണ്ടക്കയം പോലീസ് സ്റ്റേഷനിലെ ടക യോട് മാത്രമേ കാര്യം പറഞ്ഞിട്ടുള്ളൂ എന്നും പറഞ്ഞു. ഞങ്ങള്‍ ശബരിമലയിലേയ്ക്കാണ് പോകുന്നതെന്ന് അവിടാരോടും പറയണ്ട എന്നും പറഞ്ഞു.

 

‘നവോത്ഥാനം ഇവിടെ വേണ്ട: വൈക്കം സത്യഗ്രഹവും ക്ഷേത്രപ്രവേശനവുള്ള കേരളത്തിന്റെ റിപ്പബ്ലിക് ദിന ഫ്‌ളോട്ട് കേന്ദ്രം ഒഴിവാക്കി

മുണ്ടക്കയം സ്റ്റേഷനില്‍ ആരെങ്കിലും വന്ന് തള്ളിയാല്‍ തുറക്കുന്ന ഒരു ചെറിയ മുറിയില്‍ അടച്ചിട്ടു. മറ്റ് പോലീസുകാര്‍ ഇടപെടാതിരിക്കാല്‍ രണ്ട് ബറ്റാലിയന്‍ വനിതാ പോലീസ് കാരെ ഏല്‍പ്പിച്ചു. ഞങ്ങള്‍ മുണ്ടക്കയം സ്റ്റേഷനില്‍ എത്തുന്നതിന് മുമ്പേ ശബരിമലയില്‍ പോകാനായി ബിന്ദു എന്ന സ്ത്രീ എരുമേലി പോലീസ് സ്റ്റേഷനില്‍ വന്നുവെന്നും മുണ്ടക്കയം സ്റ്റേഷനിലേക്ക് മാറ്റി എന്നും മാതൃഭൂമി ന്യൂസില്‍ ഫ്‌ലാഷ് ന്യൂസ് വന്നു. ഇരുമുടിക്കെട്ടില്ലാത്തതിനാല്‍ ബിന്ദുവിനെ പോലീസ് തിരിച്ചയച്ചു എന്ന് കൈരളി പീപ്പിള്‍ ചാനലില്‍ ഫ്‌ലാഷ് ന്യൂസ് (പച്ചനുണ). തലേ ദിവസം ബിന്ദു ടീച്ചറുടെ വീട്ടില്‍ (കോട്ടയത്ത്) പോലീസ് അന്വേഷിച്ചു പോയിരുന്നു എന്നും അങ്ങനെ നാട്ടുകാര്‍ അറിഞ്ഞ് വീടിനുചുറ്റും തടിച്ചുകൂടിയിരിക്കുക ആണെന്നും അറിയാന്‍ കഴിഞ്ഞു. എന്ത് ഊളത്തരമാണ് ശബരിമലയില്‍ പോകുന്ന/സപ്പോര്‍ട്ട് ചെയ്യുന്നവരുടെ വീട്ടില്‍ നാട്ടുകാരെ അറിയിക്കുന്ന തരത്തില്‍ പോകുക എന്നത്. എല്ലാ പെണ്ണുങ്ങളുടെ വീട്ടിലും ഇങ്ങനെ പോകുന്നുണ്ട്.ടക യോട് ഇത് പറഞ്ഞപ്പോള്‍ നിങ്ങളുടെ ഫോണ്‍ ട്രാക്ക് ചെയ്യുന്നുണ്ടാവും അങ്ങനെയാവും മാധ്യമങ്ങള്‍ ട്രേസ് ചെയ്തിട്ടുണ്ടാവുക എന്ന പച്ചനുണ പറഞ്ഞ് മൂന്നു പേരുടെയും ഫോണും പിടിച്ചു വച്ചു. മൂന്ന് മണിക്കൂര്‍ ഈ അനിശ്ചിതാവസ്ഥയില്‍ ഞങ്ങളെ അവിടെ ഇരുത്തി. ഞങ്ങള്‍ സഹികെട്ട് അവസാനം ഫോണ്‍ തിരിച്ചുതരണം, ഞങ്ങള്‍ കുറ്റവാളികള്‍ ഒന്നുമല്ലല്ലോ എന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കി. അപ്പോഴും ഫോണ്‍ തന്നില്ല.ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വന്നിട്ട് നിങ്ങളെ കൊണ്ടു പോകാന്‍ പോലീസ് ഫോഴ്‌സും വാഹനവും റെഡിയാണ്, നിങ്ങള്‍ തയ്യാറായിരുന്നോളാന്‍ പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോള്‍ അയാള്‍ ഓടി വന്നിട്ട് നിങ്ങളോടല്ലേ ഇറങ്ങാന്‍ പറഞ്ഞത്, എന്ത് നോക്കിയാ ഇരിക്കണേ എന്ന് ചോദിച്ച് ചൂടായി. അപ്പുറത്ത് BJP ക്കാര്‍ വന്നിട്ടുണ്ട് എന്നും അവര്‍ കാണുന്നതിന് മുമ്പ് ഇവിടെ നിന്നും പോകണം എന്നും പറഞ്ഞു. ഇറങ്ങിയ ഞങ്ങളോട് ജീപ്പില്‍ വേഗം ഓടിക്കയറാന്‍ നിര്‍ബന്ധിച്ചു. പോലീസും ഒപ്പം ഓടി. ഒരു പോലീസുകാരന്‍ ചെളിയില്‍ വീണു. മാധ്യമങ്ങളും സംഘികളും ഉണ്ടായിരുന്നു അവിടെ.

ആകെ നാലോ അഞ്ചോ BJP പ്രവര്‍ത്തകര്‍ ആണ് അവിടെ ഉണ്ടായിരുന്നത്. അവര്‍ വിളിച്ചത് ശരണം വിളികള്‍ മാത്രമായിരുന്നില്ല. ഭാരത് മാതാ കീ ജയ് എന്നലറി വിളിക്കുന്നുണ്ടായിരുന്നു. പോലീസ് ജീപ്പ് വളഞ്ഞ അവര്‍ ജീപ്പില്‍ അടിക്കുന്നുണ്ടായിരുന്നു. വാതില്‍ തുറന്നെങ്കിലും ഞങ്ങളുടെ മുഖത്ത് നോക്കി ചിരിക്കുക എന്നല്ലാതെ ശാരീരിക ആക്രമണം നടത്തിയില്ല. പോലീസിനു സുഖമായി അവരെ കൈകാര്യം ചെയ്യാവുന്നതേ ഉണ്ടായിരുന്നുള്ളൂ. ചില നാടകീയ സംഘര്‍ഷങ്ങളിലൂടെ ഞങ്ങളെ അവിടെ നിന്ന് ‘രക്ഷപ്പെടുത്തി’ കണമല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി.

അവിടെ വച്ച് ഞങ്ങളോട് പറഞ്ഞു നിങ്ങളെ ശബരിമലയിലേയ്ക്ക് കൊണ്ടുപോകാന്‍ ബസ് വരുന്നുണ്ട് എന്ന്. അവര്‍ ഡ്രൈവറെ വിളിക്കുന്നുണ്ടായിരുന്നു. പോലീസ് ബസ് ആകുമെന്നാണ് ഞങ്ങള്‍ കരുതിയത്. വന്നതോ KSRTC ബസ്. വന്‍സുരക്ഷാവീഴ്ച എന്നു തന്നെ പറയാം. രഹസ്യനീക്കം പോലീസ് ഡിപ്പാര്‍ട്‌മെന്റിലില്ലാത്ത KSRTC ഡ്രൈവറോട് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നു.

ഞങ്ങള്‍ KSRTC യില്‍ കയറുന്നില്ല ജീപ്പില്‍ വന്നോളാം എന്ന് പറഞ്ഞപ്പോ, ഏറ്റവും സുരക്ഷിതം KSRTC ആണെന്ന് പറഞ്ഞു. ആരും ശ്രദ്ധിക്കില്ല എന്ന്. രണ്ട് വനിതാപോലീസുള്‍പ്പെടെ 5 പോലീസുകാര്‍ ഞങ്ങളുടെ കൂടെ കയറി. ബസില്‍ സ്ത്രീകളും അയ്യപ്പന്മാരും ഒക്കെ ഉണ്ടായിരുന്നു. അവര്‍ ഒരു കുഴപ്പവും ഉണ്ടാക്കിയില്ല. മാത്രവുമല്ല, ഒരു അയ്യപ്പന്‍ എണീറ്റ് ഇവിടെ ഇരുന്നോ മോളേ എന്ന് പറഞ്ഞ് സീറ്റ് കൊടുക്കുകയും ചെയ്തു.വണ്ടിയെടുത്ത് ഒരു മിനിറ്റ് തികഞ്ഞില്ല. BJP യുടെ കൊടിയും മാലയും ഒക്കെ വച്ച വാഹനങ്ങളില്‍ ജനം ടിവി, മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍മാര്‍ അടക്കം വന്ന് ഞങ്ങളെ തടഞ്ഞു. ഞങ്ങളെ ഇറക്കി വിടാന്‍ പറഞ്ഞു. നീ ശബരിമലയിലേക്കാണോടീ കൂത്തിച്ചി മോളേ, എന്തിന്റെ കഴപ്പ് തീര്‍ക്കാനാ നീയൊക്കെ പോകുന്നത് എന്നൊക്കെ ആക്രോശിച്ചുകൊണ്ടിരുന്നു. നല്ല ഉച്ചത്തില്‍ ശരണം വിളിക്കുന്നുണ്ടായിരുന്നു. BJP ക്കാര്‍ മാത്രമാണ് ചെയ്തുകൊണ്ടിരുന്നത്. ബസിലാരും അര മണിക്കൂര്‍ വരെ പ്രതികരിച്ചിരുന്നില്ല. അവരാരും പ്രതികരിക്കാതെ ഇരുന്നപ്പോള്‍ നിങ്ങള്‍ പ്രതികരിക്കാത്തത് എന്താണെന്ന് ചോദിച്ചു. സ്ത്രീകളോടും നിര്‍ബന്ധിച്ചു. അവസാനം സഹികെട്ട് നിങ്ങള്‍ ശബരിമലയില്‍ എന്തിനാ കയറാന്‍ വന്നത് എന്നല്ല, ഞങ്ങള്‍ക്ക് വീട്ടില്‍ എത്താനുള്ളതാണ്, കുട്ടികള്‍ വീട്ടില്‍ ഒറ്റയ്ക്കാണ്, നിങ്ങള്‍ ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്തിനാ എന്ന് പ്രതികരിച്ചു. കുറേ പേര്‍ മൊബൈലില്‍ വീഡിയോ/ലൈവ് പകര്‍ത്തുന്നുണ്ടായിരുന്നു. പോലീസുകാര്‍ ഒന്നും മിണ്ടാതെ നിന്നു. സൈഡ് ഷട്ടര്‍ ഉയര്‍ത്തി മദ്യപിച്ച രണ്ട് പേര്‍ കയ്യിട്ട് ആക്രമിക്കാന്‍ ശ്രമിച്ചു. ഷട്ടര്‍ ബലമായി ഞാന്‍ താഴ്ത്തിയപ്പോള്‍ ഷട്ടര്‍ ഉയര്‍ത്തണം, നിങ്ങളെ ഒന്നും ചെയ്യില്ല എന്ന് പറഞ്ഞ് ബസിലെ BJP ക്കാര്‍ ഷൈന്‍ ഡയലോഗ്. നിങ്ങള്‍ തിരിച്ചുപോകാമെന്ന് സമ്മതിക്കാതെ ഈ കോലത്തില്‍ പോകാന്‍ പറ്റുമെന്ന് വിചാരിക്കണ്ട എന്ന് പറഞ്ഞു. പോലീസുകാര്‍ ഒന്നും മിണ്ടാതെ നില്‍ക്കുന്നു.

പോലീസ് ഉറപ്പു തന്ന സംരക്ഷണം പാലിക്കാന്‍ അവര്‍ക്ക് കഴിയില്ല എന്ന് 100% ഉറപ്പായപ്പോ ഞങ്ങള്‍ കയറുന്നില്ല തിരിച്ചുപോവാണ് എന്ന് ബിന്ദു ടീച്ചര്‍ പറഞ്ഞു.അവിടെ നിന്ന് ഞങ്ങളെ ഇറക്കി പോലീസ് ജീപ്പില്‍ കയറ്റി എതിര്‍ദിശയില്‍ പോക്കായി. 2 സംഘികള്‍ ബുള്ളറ്റില്‍ പുറകെ അനുഗമിക്കുന്നുണ്ടായിരുന്നു. പോലീസ് വണ്ടി ഇടയ്ക്കിടയ്ക്ക് നിര്‍ത്തും, സ്ലോ ആക്കും. കുറേ പോയപ്പോ പോലീസ് ജീപ്പ് നിര്‍ത്തി തിരിച്ചിട്ടു. പുറകേ വന്ന സംഘികള്‍ക്ക് ഡൗട്ട് ആയി. അവര്‍ ഫോണ്‍ വിളിച്ച് കൂടുതല്‍ ബൈക്കുകള്‍ അവിടെ എത്തിച്ചേര്‍ന്നു.ജീപ്പിലുണ്ടായിരുന്ന പോലീസുകാര്‍ ഓരോരുത്തരായി വെള്ളം കുടിക്കാന്‍ എന്ന പേരില്‍ ഇറങ്ങിപ്പോയി. ഈ ഒരു അനിശ്ചിതാവസ്ഥയില്‍ തീര്‍ത്തും അലക്ഷ്യമായ പെരുമാറ്റം. ഒരു ചെറിയ വനിതാ കോണ്‍സ്റ്റബിള്‍ ഒപ്പമുണ്ടായിരുന്നു. അവര്‍ മാത്രമേ ജീപ്പില്‍ ഉള്ളൂ. പിന്നെ ഞങ്ങളും. വെള്ളം കുടിക്കാന്‍ ഇറങ്ങി വരാന്‍ വനിതാപ്പോലീസിനോട് ഒരാള്‍ പറഞ്ഞു. ഞങ്ങടെ കയ്യിലുള്ള വെള്ളം കൊടുത്തു. പോകണ്ട എന്ന് പറഞ്ഞു. നാരങ്ങവെള്ളം ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. കുടിച്ചേ പറ്റൂ എന്നായി അവര്‍. ഞങ്ങള്‍ മാഡം കൂടി പോയാല്‍ സംഘികള്‍ എന്താ ചെയ്യാന്ന് പറയാന്‍ പറ്റില്ല. അത് കൊണ്ട് ഇറങ്ങല്ലേ എന്ന് പറഞ്ഞു. ആണ്‍ പോലീസിനോട് ഞാന്‍ തന്നെ അവസാനം പറഞ്ഞു മാഡം വരുന്നില്ല എന്ന്.അവര്‍ തിരിച്ചു വന്ന് വണ്ടിയെടുത്ത് ശബരിമല ഡയറക്ഷനില്‍ തന്നെ പോകാന്‍ തുടങ്ങി. സംഘികള്‍ക്ക് വീണ്ടും സംശയമായി. അവര്‍ വിളിച്ചു പറഞ്ഞിട്ടുണ്ടാകണം. വളവില്‍ വച്ച് ജീപ്പില്‍ കൂടുതല്‍ സംഘികള്‍ പിന്നാലെ വന്നു. പോലീസ് ജീപ്പ് ഓടിച്ച് പോലീസ് വാന്‍ ന്റെ അടുത്ത് കൊണ്ട് നിര്‍ത്തി. ഞങ്ങളോട് ഓടിക്കയറാന്‍ പറഞ്ഞു. സംഘികള്‍ പിന്നാലെ വന്നെങ്കിലും നടന്നില്ല.

പോലീസ് ബസ് മുണ്ടക്കയം പോലീസ് സ്റ്റേഷനിലേക്ക് പോയി. ഞങ്ങളുടെ മൊബൈല്‍ ഫോണുകള്‍ തിരിച്ചു തന്നിട്ടുണ്ടായിരുന്നില്ല. അതവിടെ ഇല്ല എന്നാണ് ആദ്യം പറഞ്ഞത്. പരാതി എഴുതി കൊടുക്കുന്നതിനിടയില്‍ മേശപ്പുറത്ത് ഒരു ഫോണ്‍ ഇരിക്കുന്നത് കണ്ടപ്പോ ഇത് തന്റെയാണല്ലോ എന്ന് ബിന്ദു ടീച്ചര്‍ പറഞ്ഞു. അത് ബസ് സ്റ്റാന്റില്‍ നിന്ന് കളഞ്ഞു കിട്ടിയതാണെന്ന് പോലീസ് പറഞ്ഞു. ടരൃലലി ഘീരസ തുറന്നു കൊടുത്തിട്ടും സംശയം. അവസാനം തിരിച്ചു തന്നു. സ്റ്റേറ്റ്‌മെന്റ് പോലീസ് ഭാഷ്യത്തില്‍ എഴുതാന്‍ ശ്രമം നടത്തി. അയപ്പഭക്തന്മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവണ്ട എന്ന് കരുതി തിരിച്ചു പോകുന്നു എന്നെഴുതിച്ചേര്‍ത്തു.ഞങ്ങള്‍ക്ക് അങ്ങിനെ എഴുതിത്തരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചു. എന്നാല്‍ നിങ്ങള്‍ എഴുതിക്കോളൂ എന്നായി. പോലീസ് സുരക്ഷ തരുമെന്ന് ഉറപ്പില്ലാത്തത് കൊണ്ടാണ് തിരിച്ചു പോരുന്നതെന്ന് എഴുതി കൊടുത്തു. ഇതൊക്കെ കഴിഞ്ഞപ്പോള്‍ SI, നിങ്ങള്‍ കേറണം എന്ന് പറഞ്ഞാല്‍ കയറ്റുമായിരുന്നു, നിങ്ങള്‍ തിരിച്ചുപോവാണ് എന്ന് പറഞ്ഞത് കൊണ്ടാണ് എന്നൊക്കെ. രണ്ട് ഫോണ്‍ കൂടി തിരിച്ച് കിട്ടാനുണ്ട് എന്ന് പറഞ്ഞപ്പോ അവസാനം തന്നു. പക്ഷേ, കേടുപാടുകള്‍ സംഭവിച്ചിരുന്നു. ടീച്ചറുടെ ഫോണിലേക്ക് മകള്‍ ഭൂമി വിളിച്ചപ്പോ ബസ് സ്റ്റാന്റില്‍ ആരുടെയോ കയ്യില്‍ ആയിരുന്നത്രേ. അവരാണ് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചത്. വലിയ അനാസ്ഥ. മൂന്നു പേരുടെയും ഫോണുകള്‍ ചെറിയ കേടുപാടുകളും സംഭവിച്ചിരുന്നു.

മനിതിയടക്കമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറാന്‍ പറ്റാത്തതിന്റെ പേരില്‍ വനിതാ മതില്‍ ബഹിഷ്കരിക്കുന്ന ഉപരിപ്ലവകാരികള്‍ അറിയാന്‍

ഞങ്ങളോട് കോട്ടയം അതിര്‍ത്തി വരെയേ കൂടെ വരുള്ളൂ അവിടെ നിന്നും സ്വന്തം റിസ്‌കില്‍ പോകണം എന്നൊക്കെ ആദ്യം പറഞ്ഞു. ഞങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചപ്പോ ആ പോലീസ് ബസില്‍ മൂവാറ്റുപുഴ സ്റ്റേഷന്‍ വരെ കൊണ്ടുചെന്നാക്കി. പോകുന്ന വഴിയിലൊക്കെ ABVP യുടെ ചെറിയ സ്‌കൂള്‍ കുട്ടികള്‍ വരെ മുട്ടയും തക്കാളിയുമൊക്കെ ഇടയ്ക്ക് എറിയുന്നുണ്ടായിരുന്നു. ബസിലുള്ള പോലീസുകാര്‍ നല്ല സമീപനം ആയിരുന്നു. മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെത്തിയിട്ടും ഞങ്ങളോട് ഒറ്റയ്ക്ക് പൊക്കോളാന്‍ പറഞ്ഞു. ബിന്ദു ടീച്ചര്‍ടെ പേര്‍സണല്‍ കണക്ഷന്‍ വച്ച് ഒരു സഖാവിനെ വിളിച്ച് സ്ഥലം IG യെ വിളിപ്പിച്ചു. പോലീസ് സംരക്ഷണയില്‍ തന്നെ കോഴിക്കോട് എത്തിക്കണം എന്ന് പറഞ്ഞു. അതിനിടയില്‍ ഞങ്ങള്‍ മൂവാറ്റുപുഴ സ്റ്റേഷനിലുണ്ടെന്ന വാര്‍ത്ത ലീക്ക് ഔട്ട് ആയിരുന്നു. BJP കാര്‍ മാര്‍ച്ച് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ് ഞങ്ങളെ അവിടെ നിന്നും മാറ്റി. പല സാഹസിക നീക്കങ്ങളിലൂടെ കോഴിക്കോട് വരെ എത്തിച്ചു. പക്ഷേ, പോകുന്ന വഴിയിലൊക്കെ ഉപദേശം ഉണ്ടായിരുന്നു. ഞങ്ങള്‍ സ്റ്റേണ്‍ ആയി നിന്നത് കൊണ്ടാണ് വല്യ കേടുപാടുകള്‍ പറ്റാതെ കോഴിക്കോട് വരെ എത്താന്‍ പറ്റിയത്.അവിടെയുള്ളത് ലീക്ക് ഔട്ട് ആയി. ജനം ടിവിക്കാര്‍ വരെ വന്നു. അവരെ കബളിപ്പിച്ച് അവിടെ നിന്നും രക്ഷപ്പെട്ടു. ഞങ്ങള്‍ പോകുന്ന ഇടങ്ങള്‍ ഒക്കെ തന്നെ ആരൊക്കെയോ (പോലീസുകാര്‍) ചോര്‍ത്തിക്കൊടുക്കുന്നുണ്ടായിരുന്നു.

ശബരിമലയില്‍ പോയപ്പോ ഇത്രയൊക്കെ നേരിട്ട് അറിയാന്‍ പറ്റി. സംഘികളുടെ മുമ്പില്‍ ഇട്ട് കൊടുത്ത്, അവരില്‍ നിന്ന് തന്നെ രക്ഷിച്ച് ഒരു തരം പൊടിയിടല്‍ പോലെ തോന്നി. ഞങ്ങള്‍ ഭയന്ന് തിരിച്ച് പോകുക എന്നുള്ളതാണ് അജണ്ട എന്ന പോലെ തോന്നി. പുറമേ നിന്ന് കാണുന്നവര്‍ക്ക് പോലീസ് ഹീറോസ്.എന്തായാലും പോലീസ് ഏമാന്മാര്‍ അടിപൊളിയാണ്. മനിതി യിലെ സ്ത്രീകള്‍ക്ക് എന്തൊക്കെയാണ് സംഭവിച്ചിട്ടുണ്ടാവുക എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.’

നേരത്തെ ശബരിമല ദര്‍ശനത്തിനു ശ്രമിച്ചതിന്റെ പേരില്‍ സംഘപരിവാര്‍ ആക്രമണവും പോലീസ് അറസ്റ്റും നേരിടേണ്ടി വന്ന രഹന ഫാത്തിമയും സമാനമായ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ശബരിമലയിലെ ബിജെപിയുടെ ബി ടീം ആയി പ്രവര്‍ത്തിക്കുന്നത് പോലീസ് തന്നെയാണെന്ന് രഹന അഴിമുഖത്തോട് പ്രതികരിച്ചിരുന്നു.

ഇത് ‘ബിജെപിയുടെ പ്രതികാരം’; ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശ സംരക്ഷണ ബില്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി ട്രാന്‍സ് സമൂഹം

രാജാവും പുരോഹിതനും കച്ചവടക്കാരനും ഒന്നിക്കുന്ന ചതിയുടെ കമ്പോളങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍