UPDATES

സോഷ്യൽ വയർ

ആനകളെ കൊന്ന് ‘അഭിമാന’ത്തോടെ ഫോട്ടോയെടുത്ത് പങ്കുവെച്ച കോടിശ്വരന്മാര്‍ക്ക് സോഷ്യല്‍ മീഡിയ പണികൊടുത്തു

രണ്ട് കുട്ടിയാനകളെ വെടിവെച്ച് കൊന്നതിനുശേഷം അവയുടെ അടുത്ത്‌നിന്ന് പോസ്‌ചെയ്‌തെടുത്ത വ്യത്യസ്ഥ ഫോട്ടോകളാണ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

ജോര്‍ജിയയിലെ ടോപ്ജന്‍ എനര്‍ജി പാട്ട്ണര്‍ മൈക്ക് ജെയിന്‍സും സുഹൃത്ത് മാക്‌സ് ഡെലിസനും ആനവേട്ട നടത്തിയതിനുശേഷം പങ്കുവെച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്. രണ്ട് കുട്ടിയാനകളെ വെടിവെച്ച് കൊന്നതിനുശേഷം അവയുടെ അടുത്തുനിന്ന് പോസ്‌ ചെയ്‌തെടുത്ത വ്യത്യസ്ഥ ഫോട്ടോകളാണ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

ചോരയൊലിച്ച് മരിച്ചുകിടക്കുന്ന കുട്ടിയാനകള്‍ക്ക് സമീപം അഭിമാനത്തോടെ തോക്ക് പിടിച്ച് നില്‍ക്കുന്ന മൈക്ക് ജെയിന്‍സും, മാക്‌സ് ഡെലിസന്റേയും ഫോട്ടോകള്‍ ജീവജാലങ്ങള്‍ക്ക് നേരെ മനുഷ്യന്‍ നടത്തുന്ന കൈയ്യേറ്റങ്ങളേ കുറിച്ചും, ഭൂമിയില്‍നിന്ന് ചില ജീവി വര്‍ഗങ്ങളെ പാടെ ഇല്ലാതാക്കുന്നതിനെ കുറിച്ചുമുള്ള ചര്‍ച്ചകളിലേക്കാണ് വഴിതെളിച്ചത്. സമ്പന്നരുടെ മനോഭാവം, ജീവിതശൈലി തുടങ്ങിയവയുമായി ഈ സംഭവത്തെ കൂട്ടിച്ചേര്‍ത്തുകൊണ്ടുള്ളതുമായ വാര്‍ത്തകളാണ് ഇതിന്റെ തുടര്‍ച്ചയായി ഉണ്ടായിരിക്കുന്നത്.

ഡാറല്‍ എയ്‌സ്‌മെന്‍ ഈ ഫോട്ടോ ആദ്യം ഫേയ്‌സ്ബുക്കില്‍ പങ്ക് വെച്ചത്. ‘ഈ ഫോട്ടോ പങ്ക് വെക്കുന്നതില്‍ വിഷമമുണ്ടെന്നും, മൈക്ക് ജൈന്‍സ് നിങ്ങള്‍ എന്താണ് കരുതിയിരിക്കുന്നതെന്നും’ ചോദിച്ചുകൊണ്ടായിരുന്നു ഡാറല്‍ എയ്‌സ്‌മെന്‍ ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഇത് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടത് പെട്ടെന്നാണ്.

ഇത് മൈക്കിന്റെ ബിസിനസിനെ ബാധിക്കാന്‍ തുടങ്ങിയപ്പോള്‍ ആനകള്‍ തങ്ങളെ ആക്രമിച്ചതിനാല്‍ സ്വയരക്ഷക്കുവേണ്ടി അവയെ കൊന്നതെന്നാണ് മൈക്കിന്റെ വാദം.

സിംബാബയില്‍ വേട്ടയാടലിനിപ്പോഴും നിയമപരമായി അനുമതിയുണ്ട്.

Read More: ബിഷപ്പുമാര്‍ക്കടക്കം വ്യവസായ ഗ്രൂപ്പില്‍ നിക്ഷേപമുള്ളതിന്റെ വിവരങ്ങളാണ് ‘വ്യാജരേഖ’യിലെന്ന് ആരോപണം; വൈദികനെ അറസ്റ്റ് ചെയ്യാന്‍ അര്‍ധരാത്രി പോലീസ് പള്ളിയില്‍; സീറോ മലബാര്‍ സഭയില്‍ പൊട്ടിത്തെറി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍