UPDATES

സോഷ്യൽ വയർ

“സായി പല്ലവിക്ക് മാത്രമല്ല നമുക്കും അറിയാമെന്ന് പറയാന്‍ പറഞ്ഞു”; റിമി ടോമിയുടെ റൗഡി ബേബി (വീഡിയോ)

ഇത് സായി പല്ലവിക്ക് മാത്രമല്ല നമ്മുക്കും അറിയാമെന്ന് പറയാന്‍ പറഞ്ഞു എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

ധാരാളം ആരാധകരെ സൃഷ്ടിച്ച സായിപല്ലവിയുടെ റൗഡി ബേബിക്ക് പുതിയ ചുവടുകളുമായി എത്തിയിരിക്കുകയാണ് റിമി ടോമി. റിമിയുടെ റൗഡി ബേബിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗം സൃഷ്ടിക്കുന്നത്.

റിമിക്കൊപ്പം ഗായകന്‍ ശ്രീനാഥും നൃത്തത്തിനു ചുവടു വയ്ക്കുന്നുണ്ട്. ഒരു പരിപാടിക്ക് വേണ്ടിയുള്ള റിഹേഴ്‌സല്‍ ദൃശ്യങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്യുന്നത്. ഒപ്പം റിമിയുടെ നൃത്തത്തെ വിമര്‍ശിച്ചും പ്രോത്സാഹിപ്പിച്ചും ഒരുപാട് കമ്മന്റുകള്‍ എത്തുന്നുണ്ട്.

ഇത് സായി പല്ലവിക്ക് മാത്രമല്ല നമുക്കും അറിയാമെന്ന് പറയാന്‍ പറഞ്ഞു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍