UPDATES

സോഷ്യൽ വയർ

ബാങ്ക് ബാലന്‍സ് കണ്ട് ഭീഷണിപ്പെടുത്തി തട്ടിയ പണം യുവതിയ്ക്ക് തിരിച്ച് നല്‍കി മോഷ്ടാവ് / വീഡിയോ

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്തോടെ മോഷ്ടാവിനെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു.

മോഷ്ടിച്ച പണം തിരികെ നല്‍കുമോ? ചൈനയിലെ ഹെയ്വാനില്‍ അത്തരത്തില്‍ സംഭവം നടന്നു. എ.ടി.എം-ല്‍ നിന്നും പണം പിന്‍വലിക്കുകയായിരുന്നു ലി എന്ന യുവതി. പെട്ടെന്നാണ് ഒരു മോഷ്ടാവ് കത്തിയുമായി എത്തിയത്. മോഷ്ടാവ് ലിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. ഭയന്നുപോയ ലി കയ്യിലുണ്ടായിരുന്ന 2500 യുവാന്‍ മോഷ്ടാവിന് നല്‍കുകയും ചെയ്തു.

ഇനിയാണ് ട്വിസ്റ്റ്. ബാങ്ക് ബാലന്‍സ് കാണിക്കാന്‍ മോഷ്ടാവ് ആവശ്യപ്പെട്ടു. ബാങ്ക് ബാലന്‍സ് കണ്ടതിനു ശേഷം ഭീഷണിപ്പെടുത്തി വാങ്ങിയ പണം മോഷ്ടാവ് തിരിച്ച് ലിയ്ക്ക് തന്നെ തിരിച്ചു നല്‍കി. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്തോടെ മോഷ്ടാവിനെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. എന്നാല്‍ പണം തിരികെ നല്‍കാന്‍ ഉണ്ടായ മോഷ്ടാവിന്റെ മനസ്സിനെ പ്രശംസിച്ച് ഒട്ടേറെ പേര്‍ എത്തുന്നുണ്ട്.

 


Read More :ന്യൂസിലാന്റ് പള്ളികളിലെ വെടിവയ്പുകളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 40; ഭീകരാക്രമണമെന്ന് പ്രധാനമന്ത്രി ജസീന്‍ഡ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍