UPDATES

സോഷ്യൽ വയർ

ശബരിമലയില്‍ വേട്ടയാടപ്പെട്ടത് ഇടതുപക്ഷം; എന്നിട്ടും ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്‌’ കൂട്ടായ്മ വോട്ട് ചെയ്തത് കോൺഗ്രസ്സിന്

തിരുവനന്തപുരത്ത് മാത്രം ഇടത്പക്ഷത്തിന് വോട്ട് ചെയ്തിരുന്ന ആറായിരത്തോളം വോട്ടുകള്‍ ഈ കൂട്ടായ്മയുടെ ഭാഗമായിനിന്ന സുഹൃത്തുക്കള്‍ ശശി തരൂരിനുവേണ്ടി സമാഹരിച്ചിട്ടുണ്ടെന്ന് ഇവര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അവകാശപ്പെടുന്നു.

സിപിഎമ്മിനെ തോല്‍പ്പിച്ചത് ശബരിമലയല്ലെന്ന് യുവതീപ്രവേശനത്തിന് സഹായങ്ങള്‍ നല്‍കിയ ഓണ്‍ലൈന്‍ കൂട്ടായ്മ. സുപ്രിംകോടതി വിധിയെത്തുടര്‍ന്ന് ശബരിമലയില്‍ പ്രവേശിച്ച ബിന്ദുവിനും കനകദുര്‍ഗ്ഗക്കും സഹായങ്ങള്‍ നല്‍കിയ ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ ‘നവോത്ഥാനകേരളം ശബരിമലയിലേക്ക്’ എന്ന സംഘടനയാണ് ഇത്തരമൊരു വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ സീറ്റ് വര്‍ദ്ധിപ്പിക്കണമെന്നാഗ്രഹിച്ച് കോണ്‍ഗ്രസിനുവേണ്ടി പരസ്യമായി മുന്നിട്ടിറങ്ങിയിരുന്നു ഈ കൂട്ടായ്മ. തിരുവനന്തപുരത്തു മാത്രം ഇടതുപക്ഷത്തിന് വോട്ട് ചെയ്തിരുന്ന ആറായിരത്തോളം വോട്ടുകള്‍ ഈ കൂട്ടായ്മയുടെ ഭാഗമായിനിന്ന സുഹൃത്തുക്കള്‍ ശശി തരൂരിനുവേണ്ടി സമാഹരിച്ചിട്ടുണ്ടെന്ന് ഇവര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അവകാശപ്പെടുന്നു.

‘ചെയ്ത ഉപകാരത്തിന് പെരുത്തു നന്ദി, ശബരിമയില്‍ പഴികേട്ടതും വേട്ടയാടപ്പെട്ടതും ഇടതുപക്ഷം; എന്നിട്ടും നവോത്ഥാന കേരളം ശബരിമലയിലേക്ക് കോണ്‍ഗ്രസിനൊപ്പം’ തുടങ്ങിയ കമന്റുകളുമായി ഇടതുപക്ഷക്കാര്‍ ഇവരുടെ പോസ്റ്റിനെ ശക്തമായി വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന സംഘടനയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സി.പി.എമ്മിനെ തോല്‍പ്പിച്ചത് ശബരിമലയല്ല

കേരളത്തില്‍ നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന കൂട്ടായ്മയുടെ അനുഭവത്തില്‍ നിന്ന് പറയാവുന്ന ഒരു കാര്യമുണ്ട് , കേരളത്തില്‍ സി പി എമ്മിന്റെ പരാജയത്തിനു കാരണം ശബരിമലയല്ല . ഈ കൂട്ടായ്മയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ട എല്ലാവരും രാജ്യത്തെ ഹൈന്ദവ വല്‍ക്കരണത്തിനെതിരെ ശക്തമായ നിലപാടുള്ളവരായിരുന്നു . ശബരിമല വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നിലപാടിനോട് ശക്തമായി വിയോജിക്കുന്നവരാണെങ്കിലും അഖിലേന്ത്യാ തലത്തിലെ BJP മുന്നേറ്റത്തെ തടയാന്‍ കോണ്‍ഗ്രസിന്റെ സീറ്റ് വര്‍ദ്ധിപ്പിക്കണമെന്നാഗ്രഹിച്ച് കോണ്‍ഗ്രസിനു വേണ്ടി പരസ്യമായി കേരളത്തിലെമ്പാടും വോട്ടു പിടിക്കാന്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട് ഈ കൂട്ടായ്മയിലെ ഭൂരിപക്ഷം പേരും . തിരുവനന്തപുരത്തു മാത്രം കൃത്യമായി ഇടതു പക്ഷത്തിന് വോട്ടു ചെയ്തു പോന്നിരുന്ന ആറായിരത്തോളം വോട്ടുകള്‍ ഈ കൂട്ടായ്മയുടേയും ഭാഗമായി നിന്ന സുഹൃത്തുക്കള്‍ ശശി തരൂരിനു വേണ്ടി സമാഹരിച്ചിട്ടുണ്ട് . പരമ്പരാഗതമായി LDF നു വോട്ടു ചെയ്തു പോന്ന BJP ക്കെതിരായി പുരോഗമന ഇന്ത്യ കെട്ടിപ്പടുക്കാന്‍ നിലപാടുള്ള അനവധിയനവധി പേര്‍ UDF ന് വോട്ട് ചെയ്ത് കോണ്‍ഗ്രസിനെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഫലം മാത്രമാണ് കേരളത്തിലെ തെരഞ്ഞെടുപ്പു ഫലം …

 

ശബരിമല: എന്‍എസ്എസ് ആയിരുന്നു ശരി, സർക്കാറിനെതിരെ ആർ ബാലകൃഷ്ണപിള്ള

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍