UPDATES

സോഷ്യൽ വയർ

‘ഒരു ദൈവമെയുള്ളൂ അത് സച്ചിനാണ്, മിശിഹ മെസിയല്ല’

ക്രിക്കറ്റിലെ പത്താംനമ്പറും ഫുട്‌ബോളിലെ പത്താം നമ്പറും താരങ്ങളായ സച്ചിനെയും മെസിയെയും ദൈവീക പരിവേഷത്തോടെ ആരാധകര്‍ വളരെ രസകരമായിട്ടാണ് കൊണ്ടാടുന്നത്.

‘ക്രിക്കറ്റ് ഒരു മതമാണ്. സച്ചിന്‍ അതിന്റെ ദൈവവും’ പ്രസിദ്ധമായ ഈ വാചകത്തിന്റെ ഫുട്‌ബോള്‍ പതിപ്പാണ് ‘ ‘ഫുട്‌ബോള്‍ മിശിഹ – മെസി’. ഇപ്പോള്‍ തര്‍ക്കം ആരാണ് ദൈവമെന്നതാണ്. ഏത് കായിക ഇനമായാലും പത്താം നമ്പര്‍ ജേഴ്‌സി അണിയുന്നവര്‍ മഹാന്മാരായ കായിക താരങ്ങളാവും. ക്രിക്കറ്റിലെ പത്താംനമ്പറും ഫുട്‌ബോളിലെ പത്താം നമ്പറും താരങ്ങളായ സച്ചിനെയും മെസിയെയും ദൈവീക പരിവേഷത്തോടെ ആരാധകര്‍ വളരെ രസകരമായിട്ടാണ് കൊണ്ടാടുന്നത്.സംഭവം മനസ്സിലായില്ലേ? വ്യക്തമാക്കി തരാം.

ഫെബ്രുവരി 23ന് സെവിയയ്‌ക്കെതിരെ ഹാട്രിക് ഗോള്‍ അടിച്ചത്തോടെ ബാഴ്‌സിലോണ കുപ്പായത്തില്‍ 50 ഹാട്രിക് ഗോള്‍ എന്ന നേട്ടത്തിലെത്തിയിരുന്നു. ഏകദിന ചരിത്രത്തില്‍ ആദ്യമായി ഡബിള്‍ സെഞ്ച്വറി എന്ന നേട്ടം സ്വന്തമാക്കിയ സച്ചിന്റെ ആ റെക്കോര്‍ഡിന്റെ വാര്‍ഷികമായിരുന്നു ഫെബ്രുവരി 24. തുടര്‍ന്നാണ് രസകരമായ കാര്യങ്ങള്‍ അരങ്ങേറിയത്.

ട്വിറ്ററില്‍ 5.72 മില്ല്യണ്‍ ഫോളോവേഴ്‌സ് ഉള്ള ‘ഗോഡ്’ (God) മെസിയുടെ ഹാട്രിക് നേട്ടത്തെ തുടര്‍ന്ന് ട്വീറ്റ് ചെയ്തത് ‘ഞാന്‍ പോകുന്നു. മെസി ഏറ്റെടുക്കൂ.’ എന്നായിരുന്നു. എന്നാല്‍ ലിറ്റില്‍ മാസ്റ്ററുടെ കടുത്ത ആരാധകനായ ബോളിവുഡ് ആയുഷ് മാന്‍ ഖുറാന ‘ഗോഡ്’ ന്റെ ആ ട്വീറ്റ്, റീട്വീറ്റ് ചെയ്ത് തിരുത്തി. ദൈവം സച്ചിനാണ് എന്ന രീതിയിലായിരുന്നു ആയുഷ് ട്വീറ്റ് ചെയ്തത്. തുടര്‍ന്ന് ഇരു താരങ്ങളുടെയും ആരാധകര്‍ രസകരമായ കമന്റുകളുമായി എത്തിയത്തോടെ സംഗതി വൈറലായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍