UPDATES

സോഷ്യൽ വയർ

‘അമിത വേഗതയില്‍ കാര്‍ ഓടിച്ചതിന് പോലീസ് പിടിച്ചിട്ടുണ്ട്’: സച്ചിന്‍

പോലീസുകാരന്‍ 50 മൈല്‍ വേഗം നിലനിര്‍ത്താന്‍ പറഞ്ഞെങ്കിലും സച്ചിന് അത് മനസ്സിലാകാത്തതിനാല്‍ അതേ വേഗത തുടരുകയായിരുന്നു

ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്ന ആളാണ് സച്ചിനെന്ന് എല്ലാവര്‍ക്കും അറിയാം. നിയമങ്ങള്‍ സംരക്ഷിക്കുന്നതിനായി ബോധവത്കരണ സന്ദേശങ്ങളുമായും താരം എത്താറുണ്ട്. എന്നാല്‍ അമിത വേഗത്തിന് തന്നെ പോലീസ് പോലീസ് പിടിച്ച ആര്‍ക്കും തന്നെ അറിയാത്തൊരു കഥയുമായി എ്ത്തിയിരിക്കുകയാണ് സച്ചിന്‍ തന്നെ.

യുട്യൂബ് ചാനലിലൂടെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായ സംഭവത്തെ കുറിച്ച് സച്ചിന്‍ സംസാരിച്ചത്. 1992-ല്‍ ലണ്ടനില്‍ യോക്‌ഷെയര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിന് വേണ്ടി കളിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് സംഭവം നടക്കുന്നത്. ന്യൂകാസിലെ മത്സരം കഴിഞ്ഞ് യോക്‌ഷെയറിലേക്ക് പോകു വഴിയാണ് സച്ചിനെ പോലീസ് പിടിക്കുന്നത്.

കൂടുതല്‍ സുരക്ഷിതമാണല്ലോ എന്നു കരുതി പോലീസിന്റെ പിറകെ പോകുമ്പോഴായിരുന്നു സച്ചിന്‍ അമിത വേഗത്തില്‍ കാര്‍ ഓടിച്ചത്. പോലീസുകാരന്‍ 50 മൈല്‍ വേഗം നിലനിര്‍ത്താന്‍ പറഞ്ഞെങ്കിലും സച്ചിന് അത് മനസ്സിലാകാത്തതിനാല്‍ അതേ വേഗത തുടരുകയായിരുന്നു. തുടര്‍ന്ന് പോലീസുകാര്‍ തന്നെ തടഞ്ഞു നിര്‍ത്തിയിരുന്നെന്ന് സച്ചിന്‍ പറയുന്നു.

കൗണ്ടി ക്രിക്കറ്റ് കളിക്കുന്ന ആദ്യത്തെ യോക്‌ഷെയറുകാരനല്ലാത്ത വ്യക്തിയാണെന്നു തിരിച്ചറിഞ്ഞ് മുന്നറിയിപ്പു നല്‍കി സച്ചിനെ പോലീസുകാര്‍ വെറുതേ വിടുകയായിരുന്നെന്നും സച്ചിന്‍ പറഞ്ഞു.

 

Read More : ദളിത് ശ്മശാന കയ്യേറ്റം; നാലു ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ മലപ്പുറം സ്വദേശി കണ്ണന്‍കുട്ടിക്ക് കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ അന്ത്യവിശ്രമം

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍