UPDATES

സോഷ്യൽ വയർ

‘ഉത്തരേന്ത്യക്കാര്‍ക്കും മോദിയെ മടുത്തു തുടങ്ങി; മെയ് 23 മോദി ഗയി’

അഞ്ച് കൊല്ലം എല്ലാവരും കേറി വാരുകയായിരുന്നല്ലോ…. മോദി, ചോക്സി, മല്യ, അംബാനി, അദാനി.. ഇനി എന്തേലും ബാക്കി വെച്ചിട്ടുണ്ടോ

ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു എങ്ങും രാഷ്ട്രീയ ചര്‍ച്ചകള്‍ മാത്രം. ട്രെയിന്‍ യാത്രക്കിടയില്‍ ബീഹാര്‍ സ്വദേശിയുമായി നടത്തിയ രാഷ്ട്രീയ ചര്‍ച്ച അടങ്ങുന്ന രാഷ്ട്രീയ സാമൂഹിക നിരീക്ഷകനായ സഹദേവന്‍ കെ എന്നയാളുടെ ഫേസ് ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്.

മോദിയുടെ ഭരണത്തില്‍ നടന്ന തട്ടിപ്പുകള്‍ എണ്ണിപ്പറയുകയാണ് ബീഹാര്‍ സ്വദേശി. അംബാനി, അദാനി എന്നിവരുടെ തട്ടിപ്പുകള്‍ ആണ് മോദിയുടെ ഈ അഞ്ചു വര്‍ഷത്തെ ഭരണത്തിനു കീഴില്‍ അരങ്ങേറിയതെന്നാണ് അദ്ദേഹം പറയുന്നത്.

പോസ്റ്റ് വായിക്കാം,

‘ട്രെയിനിൽ തൊട്ടടുത്ത സീറ്റിലിരുന്ന ബീഹാറിയുമായി അൽപം രാഷ്ട്രീയം സംസാരിക്കാം എന്നു കരുതി. ആദ്യ ചോദ്യം തൊടുത്തു: “ദാദാ, മോദിയുടെ അഞ്ച് വർഷം എങ്ങിനെയായിരുന്നു?”. ഉടൻ വന്നു മറുപടി. ” രാം കി ചിഡിയാ, രാം കാ ഖേത്, ഖാവോ മേരേ ചിഡിയാ ഭർ ഭർ”. എഴുപത് വയസ്സായ ആ മനുഷ്യൻ പിന്നീട് വിശദീകരിച്ച കാര്യങ്ങൾ സമകാലീന ഇന്ത്യൻ രാഷ്ട്രീയത്തെ സംബന്ധിച്ച് ഒരു സാധാരണ പൗരൻ എങ്ങിനെ വിലയിരുത്തുന്നു എന്നതിന്റെ നേർസാക്ഷ്യമായിരുന്നു.
” രാം കി ചിഡിയാ….. ” എന്ന പഴഞ്ചൊല്ല് വിശദമാക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു: അഞ്ച് കൊല്ലം എല്ലാവരും കേറി വാരുകയായിരുന്നല്ലോ…. മോദി, ചോക്സി, മല്യ, അംബാനി, അദാനി.. ഇനി എന്തേലും ബാക്കി വെച്ചിട്ടുണ്ടോ?”
“പാകിസ്താൻ ആക്രമണം…. ” എന്റെ അടുത്ത ചോദ്യം പൂർത്തിയാക്കും മുമ്പെ വലിയൊരു പൊട്ടിച്ചിരിയായിരുന്നു മറുപടി.
” ഇതിപ്പോ ഇവ്ടുത്തെ പിള്ളാർക്ക് പോലും കാര്യം അറിയാം. തെരഞ്ഞെടുപ്പ് വരുമ്പോ ഇങ്ങനെ എന്തെങ്കിലും ഡ്രാമബാജി ഉണ്ടാകുമെന്ന് . 40 ഫൗജിയെ സംരക്ഷിക്കാൻ കഴിയാത്തവരാണ് 130 കോടി ജനങ്ങളെ രക്ഷിക്കാൻ പോകുന്നത് ?! മുമ്പ് രാമന്റെ പേര് പറഞ്ഞായിരുന്നു ഇലക്ഷന് വന്നത്. ഇനി അതും പറഞ്ഞോണ്ട് വന്നാ നാട്ടുകാര് തല്ലും. അപ്പോ പിന്നെ പാകിസ്താൻ ആയ്ക്കോട്ടേന്ന് വെച്ചു “
ബീഹാറിലെ ദർഭംഗയിൽ നിന്നുള്ള ഈ മനുഷ്യൻ 30 മത്തെ വയസ്സിൽ കൊൽക്കത്തയിലേക്ക് വന്നതാണ്. 30 കൊല്ലം ടാക്സിയോടിച്ചു. ഇപ്പോ വണ്ടി ഓടിക്കാൻ പറ്റാതെ വാടകക്ക് നൽകി കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കുന്നു.
മോദിക്ക് എന്തായിരിക്കും ജനങ്ങൾ വെച്ചിരിക്കുന്നത്? എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ ഉത്തരം ലളിതമായിരുന്നു.
“23 മെയ്
മോദി ഗയി “

Read More : മഹാരാഷ്ട്രയിൽ പ്രതിപക്ഷ നേതാവിന്റെ മകൻ ബിജെപിയിൽ ചേർന്നു; പിതാവിന്റെ അറിവോടെയെന്ന് പ്രസ്താവന; ബിജെപി ടിക്കറ്റിൽ മത്സരിക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍