UPDATES

സോഷ്യൽ വയർ

‘ഗെയിം ഓഫ് ത്രോണ്‍സ് ഇന്ത്യയില്‍ കാണാന്‍ സാധിക്കുക എങ്ങനെയെന്ന് അറിയാമോ?’; ഗെയിം ഓഫ് ത്രോണ്‍സിന്റെ ഐ.പി.എല്‍ ആരാധകന്‍

ട്വീറ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ ആരാധകര്‍ മറുപടിയുമായി എത്തി

ആരാധകര്‍ ഏറെയുള്ള പരമ്പര ആണ് ഗെയിം ഓഫ് ത്രോണ്‍സ്. ഗെയിം ഓഫ് ത്രോണ്‍സിന്റെ ആരാധകര്‍ ഏറെകാലമായി കാത്തിരുന്ന പരമ്പരയുടെ അവസാന ഭാഗം ഇന്നലെയാണ് ആരംഭിച്ചത്. പരമ്പരയുടെ അവസാന ഭാഗത്തിനായി കാത്തിരിക്കുന്ന ആരാധകരുടെ കൂട്ടത്തില്‍ ഐ.പി.എല്ലില്‍ നിന്നൊരു താരം കൂടി ഉണ്ട്.

ചെന്നൈ സൂപ്പര്‍ കിങ്‌സിലെ ഇംഗ്ലീഷ് താരമായ സാം ബില്ലിങ്‌സാണ് ആ ആരാധകന്‍. കൊല്‍ക്കത്തയെ ഇന്നലത്തെ മത്സരത്തില്‍ തകര്‍ത്തു ചെന്നൈ സൂപ്പര്‍ കിങ്‌സ് ജയിച്ചെങ്കിലും താരത്തിന്റെ മനസ്സു നിറയെ ഗെയിം ഓഫ് ത്രോണ്‍സ് ആയിരുന്നു. ഇക്കാര്യം താരം തന്റെ ട്വിറ്ററിലൂടെ വെളിപ്പെടുത്തുകയും ചെയ്തു.

‘എങ്ങനെയാണ് ഗെയിം ഓഫ് ത്രോണ്‍സ് ഇന്ത്യയില്‍ കാണാന്‍ സാധിക്കുകയെന്ന് അറിയാമോ’ എന്നായിരുന്നു താരത്തിന്റെ ചോദ്യം. എന്നാല്‍ ട്വീറ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ ആരാധകര്‍ സാം ബില്ലിംഗ്‌സിന്റെ ചോദ്യത്തിനു മറുപടിയുമായി എത്തി. ഇന്ത്യന്‍ സമയം ഇന്ന് രാവിലെ 6.30 നായിരുന്നു ഗെയിം ഓഫ് ത്രോണ്‍സിന്റെ ആദ്യ എപ്പിസോഡിന്റെ ഇന്ത്യയിലെ പ്രദര്‍ശനം.

 

Read More : അഭിമാനികളായ നായര്‍ സ്ത്രീകളാണ് അവര്‍: അമ്മയും സഹോദരിമാരും പ്രചരണത്തിനിറങ്ങിയെന്ന തരൂരിന്റെ ട്വീറ്റ് ഏറ്റെടുത്ത് ട്രോളര്‍മാര്‍ 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍