UPDATES

സോഷ്യൽ വയർ

അദ്വാനി, വാജ്‌പേയ്, മോദി.. കത്തിത്തീരുന്ന ആ റോക്കറ്റിന്റെ അടുത്ത ഭാഗം അമിത് ഷായോ? സനല്‍ കുമാര്‍ ശശിധരന്‍

അഞ്ചു വര്‍ഷത്തെ ഭരണത്തിനൊടുവില്‍ ആദ്യമായി മാധ്യമങ്ങളെ കണ്ടിട്ടും തനിക്ക് നേരെ ഉയര്‍ന്ന ചോദ്യം പോലും മോദി ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് കൈമാറുകയായിരുന്നു

ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം നിശബ്ദനായിരുന്നത് വലിയ തോതിലുള്ള വിമര്‍ശനത്തിനാണ് ഇടയാക്കിയിരിക്കുന്നത്. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കിയില്ലെന്നതാണ് വിമര്‍ശനങ്ങളുടെ മുഖ്യകാരണം.

അഞ്ചു വര്‍ഷത്തെ ഭരണത്തിനൊടുവില്‍ ആദ്യമായി മാധ്യമങ്ങളെ കണ്ടിട്ടും തനിക്ക് നേരെ ഉയര്‍ന്ന ചോദ്യം പോലും മോദി ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് കൈമാറുകയായിരുന്നു. മോദി എന്ന വിഗ്രഹത്തെ ഉടച്ച് നശിപ്പിക്കുന്നതിനുള്ള ആസൂത്രിതമായ പദ്ധതിയാണ് ഇതെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ പ്രതികരിച്ചു. അല്ലങ്കില്‍ മോദിയെ വെറും പപ്പുവാക്കി അടുത്തിരുത്തി ആളാവാന്‍ അമിത് ഷായ്ക്ക് കഴിയില്ലായിരുന്നെന്നാണ് സനലിന്റെ നിരീക്ഷണം. സനലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ.

‘മോദി’ എന്ന വിഗ്രഹത്തെ ഉടച്ച് നശിപ്പിക്കുന്ന വളരെ ആസൂത്രിതമായ പദ്ധതിയാണ് നടന്നു കൊണ്ടിരിക്കുന്നത്.. അല്ലെങ്കില്‍ മോദിയെ വെറും പപ്പുവാക്കി അടുത്തിരുത്തി ആളാവാന്‍ അമിത്ഷാക്ക് കഴിയില്ലായിരുന്നു. വിജയകരമാവുന്ന റോക്കറ്റു വിക്ഷേപണത്തില്‍ ഓരോ ഘട്ടം കഴിയുമ്പോഴും റോക്കറ്റിന്റെ ഓരോ ഭാഗം കത്തിത്തീര്‍ന്ന് അടര്‍ന്ന് വീണുകൊണ്ടിരിക്കും. അധ്വാനി, വാജ്പേയി, മോഡി.. അടുത്ത ഘട്ടം അമിത് ഷാ ആണോ ? അറിയില്ല .. എന്തായാലും ഏകശിലാരൂപിയായ ഹിന്ദുരാഷ്ട്രം എന്ന ഗുരുതരമായ അപകടാവസ്ഥയിലേക്ക് ആ റോക്കറ്റ് രാജ്യത്തെ അടുപ്പിച്ചുകൊണ്ടിരിക്കുന്നു..

read more:‘വോട്ടർ പട്ടികയിൽ ഫോട്ടോ നൽകി മുഖം മറച്ച് വോട്ട് ചെയ്യുന്നത് അംഗീകരിക്കാനാവില്ല’; ജയരാജന് പിന്തുണയുമായി മറ്റ് സിപിഎം നേതാക്കളും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍