UPDATES

സോഷ്യൽ വയർ

‘ഇയാള്‍ കാപട്യക്കാരന്‍’: മോദിയുടെ കേദാര്‍നാഥ് ധ്യാനത്തെ പരിഹസിച്ച് സന്ദീപാനന്ദഗിരി

ഏതൊരു വിഡ്ഢിയാണോ കൈകാലുകള്‍ മുതലായ കര്‍മ്മേന്ദ്രിയങ്ങളെ അടക്കിവച്ച് മനസ്സില്‍ ഇന്ദ്രിയ വിഷയങ്ങളെ സ്മരിച്ചുകൊണ്ടിരിക്കുന്നത് അയാള്‍ മിഥ്യാരാകന്‍(കാപട്യക്കാരന്‍) എന്നറിയപ്പെടുന്നു എന്നര്‍ത്ഥം വരുന്ന ശ്ലോകമാണ് സന്ദീപാനന്ദഗിരി മോദിയെ ട്രോളാനായി ഉപയോഗിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേദാര്‍നാഥ് ധ്യാനത്തെ പരിഹസിച്ച് സന്ദീപാനന്ദഗിരി. ഭഗവത്ഗീതയിലെ സൂക്തം ഉദ്ദരിച്ചാണ് സന്ദീപാനന്ദഗിരി മോദിയെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. ആത്മീയ ട്രോള്‍ എന്ന പേരിലാണ് ഇപ്പോള്‍ ഈ പോസ്റ്റ് സമൂഹമാധ്യങ്ങളില്‍ അറിയപ്പെടുന്നത്.

ഏതൊരു വിഡ്ഢിയാണോ കൈകാലുകള്‍ മുതലായ കര്‍മ്മേന്ദ്രിയങ്ങളെ അടക്കിവച്ച് മനസ്സില്‍ ഇന്ദ്രിയ വിഷയങ്ങളെ സ്മരിച്ചുകൊണ്ടിരിക്കുന്നത് അയാള്‍ മിഥ്യാരാകന്‍(കാപട്യക്കാരന്‍) എന്നറിയപ്പെടുന്നു എന്നര്‍ത്ഥം വരുന്ന ശ്ലോകമാണ് സന്ദീപാനന്ദഗിരി മോദിയെ ട്രോളാനായി ഉപയോഗിച്ചിരിക്കുന്നത്. സ്വന്തം ഉത്തരവാദിത്വം നിര്‍വഹിക്കാതെ ധ്യാനനിരതനാകുന്ന കാപട്യക്കാരനാണ് മോദിയെ വിമര്‍ശനമാണ് സന്ദീപാനന്ദഗിരി ഉയര്‍ത്തുന്നത്.

ട്രോളിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ ഇത് ഷെയര്‍ ചെയ്തിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചരണത്തിന് ശേഷമാണ് മോദി കേദാര്‍നാഥില്‍ എത്തിയത്. കേദാര്‍നാഥ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച ശേഷം മോദി സമീപത്തെ രുദ്രഗുഹയില്‍ ധ്യാനത്തിനായി കയറി. ഇതിന്റെ ചിത്രങ്ങളും തുടര്‍ച്ചയായി പുറത്തുവരുന്നുണ്ട്. ഫോട്ടോഗ്രാഫറുമായി ധ്യാനിക്കാന്‍ പോയ മോദിയെയാണ് എല്ലാവരും പരിഹസിക്കുന്നത്.

read more:നമ്മുടെ വോട്ടുകള്‍ എവിടെ പോകുന്നു? ഇന്ത്യന്‍ തെരഞ്ഞെടുപ്പ് സമ്പ്രദായത്തില്‍ (FPTP) അടിയന്തര പൊളിച്ചെഴുത്ത് അനിവാര്യം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍