UPDATES

സോഷ്യൽ വയർ

സംസ്‌കൃത ക്രിക്കറ്റ് മത്സരത്തിന് ധോത്തിയും കുര്‍ത്തയും ധരിച്ച് താരങ്ങള്‍/ വീഡിയോ

സംസ്ഥാനത്തെ നിരവധി സംസ്‌കൃത കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെ അഞ്ച് ടീമുകളാണ് 10 ഓവറില്‍ നടത്തിയ മത്സരത്തില്‍ പങ്കെടുത്തത്.

ധോത്തിയും കുര്‍ത്തയുമണിഞ്ഞ് ക്രിക്കറ്റ് കളിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. കളിക്കാരുടെ വേഷം മാത്രമല്ല ചര്‍ച്ചക്ക് പിന്നിലെ കാരണം. ക്രിക്കറ്റ് കളിയുടെ കമ്മന്ററിയും വ്യത്യസ്തമാണ്. സംസ്‌കൃതത്തിലാണ് കമ്മന്ററി നടത്തിയത്.

ഉത്തര്‍ പ്രദേശിലെ വാരണാസിയിലാണ് ഈ ക്രിക്കറ്റ് മത്സരം നടന്നത്. സമ്പൂര്‍ണാനന്ദ് സംസ്‌കൃത വിദ്യാലയുടെ 75-ാം സ്ഥാപക ദിനത്തിനോടനുബന്ധിച്ച് നടത്തിയ സംസ്‌കൃത ലീഗിലാണ് ഇത്തരത്തില്‍ വ്യത്യസ്തമായൊരു ക്രിക്കറ്റ് മത്സരം നടന്നത്.

സംസ്ഥാനത്തെ നിരവധി സംസ്‌കൃത കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെ അഞ്ച് ടീമുകളാണ് 10 ഓവറില്‍ നടത്തിയ മത്സരത്തില്‍ പങ്കെടുത്തത്.

ടൂര്‍ണമെന്റ് അതിന്റെ അവതരണത്താല്‍ വ്യത്യസ്ത പുലര്‍ത്തിയെന്ന് ശാസ്ത്രത്ത് മഹാവിദ്യാലയയിലെ ആചാരി പവന്‍കുമാര്‍ ശാസ്ത്രി പറഞ്ഞു. സംസ്‌കൃത വിദ്യാര്‍ത്ഥികളെ കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പ്രചോദിപ്പിക്കുക എന്നതാണ് ടൂര്‍ണമെന്റിന്റെ ലക്ഷ്യമെന്ന് സംസ്‌കൃത അദ്ധ്യാപകന്‍ ഗണേഷ് ദത്ത് ശാസ്ത്രി അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍