UPDATES

സോഷ്യൽ വയർ

ഉടുക്കുന്ന സാരിയിലും രാഷ്ട്രീയം; ഇത്തവണ മോദിക്കൊപ്പം മറ്റു നേതാക്കളും

രോധിച്ച 1000 രൂപയുടെയും പൂക്കളുടെയും അരികില്‍ മോദി നില്‍ക്കുന്ന രീതിയിലാണ് സാരി തയ്യാറാക്കിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് തരംഗം ഇപ്പോള്‍ വസ്ത്രങ്ങളിലും ആയിരിക്കുകയാണ്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ പതിച്ച വസ്ത്രങ്ങളാണ് ഇപ്പോള്‍ വിപണികളില്‍ ശ്രദ്ധേയമാകുന്നത്. നരേന്ദ്ര മോദിയുടെയും പ്രിയങ്ക ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയുമെല്ലാം മുഖ ചിത്രങ്ങളോട് കൂടിയുള്ള സാരികളാണ് ഇപ്പോള്‍ ട്രെന്‍ഡായിരിക്കുന്നത്. മുൻകാലങ്ങളിൽ മോദിയുടെ ചിത്രം പതിച്ച വസ്ത്രങ്ങൾ വിപണിയിൽ സുലഭമായിരുന്നു. ഇത്തവണ കോൺഗ്രസ്സ് നേതാക്കളും ഒരേ രീതിയിൽ വിപണിയിൽ ട്രെൻ‌ഡ് ചെയ്യുന്നുണ്ട്.

സൂറത്തിലെ ഒരു തുണിക്കടയിലാണ് രാഷ്ട്രീയ നേതാക്കളുടെ ചിത്രം പതിച്ച സാരികള്‍ ചെയ്യുന്നത്. മോദി സാരി എന്ന ആശയത്തില്‍ നിന്നാണ് ഫാഷന്‍ ഡിസൈനര്‍ ഇത്തരം സാരികള്‍ ചെയ്യാന്‍ തീരുമാനിക്കുന്നത്. ആവശ്യക്കാര്‍ ഏറെയായപ്പോള്‍ സാരികളുടെ എണ്ണം കൂട്ടി. ഡിജിറ്റല്‍ പ്രിന്റ് ചെയ്താണ് സാരികള്‍ ചെയ്യുന്നത്.

 

View this post on Instagram

 

#saree #sareefashion #modisaree #modisarees #namoagain #namoagain2019

A post shared by Hemant (@shopping_india_hub) on

സാരികള്‍ ട്രെന്‍ഡായതോടു കൂടി ഫാഷന്‍ ലോകത്തിലേക്ക് ഇത്തരം സാരികള്‍ എത്തിക്കാന്‍ ഉള്ള ശ്രമത്തിലാണ് ഫാഷന്‍ ഡിസൈനര്‍ ഇപ്പോള്‍. നിരോധിച്ച 1000 രൂപയുടെയും പൂക്കളുടെയും അരികില്‍ മോദി നില്‍ക്കുന്ന രീതിയിലാണ് സാരി തയ്യാറാക്കിയിരിക്കുന്നത്. കോട്ടണ്‍, ലിനന്‍ തുടങ്ങിയ മെറ്റീരിയലുകളിലാണ് സാരി തയ്യാറാക്കിയിരിക്കുന്നത്.

2014-ലെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മോദിയുടെ ചിത്രങ്ങള്‍ പതിച്ച സാരികള്‍ പ്രചരണത്തിന്റെ ഭാഗമായി വിതരണം ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ എല്ലാവരിലേക്കും ഇത്തരം ഡിസൈനര്‍ സാരികള്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഡിസൈനര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍